അന്ന് കുടുംബം ഇടപെട്ട് തൃഷയെ അകറ്റി; ഇന്ന് വിജയുടെ പിതാവ് പടിക്ക് പുറത്ത്? കുടുംബത്തിൽ സംഭവിക്കുന്നത്

ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു വിജയുടെ ഭാര്യ സം​ഗീത വിജയ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് ഇതിന് കാരണമായി പറയുന്നത്. ഈ ബന്ധം തനിക്കും കുടുംബത്തിനു അപമാനമാകുന്നെന്നും ബന്ധം നിർത്തുമെന്ന് വിജയ് ഉറപ്പ് തന്നിട്ടും അതുണ്ടായില്ലെന്നും സം​ഗീതയുടെ പെറ്റീഷനിൽ പറയുന്നുണ്ട്. ഏതാണ് ഈ നടിയെന്ന് സം​ഗീത വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കിൽ ആരാണെന്ന് വ്യക്തമാക്കാനും തയ്യാറാണെന്ന് സം​​ഗീത പെറ്റീഷനിൽ പറയുന്നുണ്ട്.

'കാട്ടിക്കൂട്ടലുകൾ കാരണം പാടേ വെറുത്തു, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്റെ പേര് മാറ്റി ജനിപ്പിച്ചയാളുടെ പേര് വെക്കൂ'
'കാട്ടിക്കൂട്ടലുകൾ കാരണം പാടേ വെറുത്തു, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്റെ പേര് മാറ്റി ജനിപ്പിച്ചയാളുടെ പേര് വെക്കൂ'

വർഷങ്ങൾക്ക് മുമ്പ് ന‌ടി തൃഷയുമായി വിജയ് അടുക്കുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. അക്കാലത്ത് ഹിറ്റ് ജോഡിയായിരുന്നു ഇവർ. ​ഗില്ലി, കുരുവി, തിരുപ്പാച്ചി,ആദി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. വിജയ്ക്ക് ഏറ്റവും ചേർച്ചയുള്ള നായിക നടിയായി തൃഷ അറിയപ്പെട്ടു. എന്നാൽ അക്കാലത്ത് ഇരുവരും അടുക്കുന്നെന്ന് ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ വിജയുടെ കുടുംബം ഇടപെട്ടു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Vijay

അക്കാലത്ത് വിജയുടെ കരിയറിലും ജീവിതത്തിലും എസ്എ ചന്ദ്രശേഖറിന് വലിയ സ്വാധാനവും നിയന്ത്രണവുമുണ്ട്. കുടുംബത്തിന്റെ ആവശ്യപ്രകാരം തൃഷയ്ക്കൊപ്പം സിനിമകൾ ചെയ്യുന്നത് വിജയ് നിർത്തി. 2008 ൽ പുറത്തിറങ്ങിയ കുരുവിക്ക് ശേഷം 15 വർഷങ്ങൾ ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തില്ല. വിജയും സം​ഗീതയും കുടുംബ ജീവിതവുമായി മുന്നോട്ട് പോയി. സം​ഗീത ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന നടി തൃഷയാണെന്ന് വ്യാപകമായി ആരോപണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങളൊന്നുമില്ല. വിജയുടെ ജീവിതത്തിൽ ഇന്ന് പിതാവ് എസ്എ ചന്ദ്രശേഖറിന് വലിയ സ്വാധീനമൊന്നുമില്ല. ഇവർ തമ്മിൽ അകൽച്ചയിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ട്.

വിവാഹം ചെയ്യാത്തതിന് കാരണം, ഭാര്യക്ക് അതുൾക്കൊള്ളാൻ പറ്റണമെന്നില്ല; മണിക്കുട്ടൻ പറയുന്നു
വിവാഹം ചെയ്യാത്തതിന് കാരണം, ഭാര്യക്ക് അതുൾക്കൊള്ളാൻ പറ്റണമെന്നില്ല; മണിക്കുട്ടൻ പറയുന്നു

പണ്ട് വിജയ്നോട് തൃഷയ്ക്ക് ഇഷ്ടമുണ്ടായിരുന്നെന്ന് നടി കുട്ടി പത്മിനി ഒരിക്കൽ പറഞ്ഞിരുന്നു. ഗില്ലിയിൽ അവരുടെ കെമിസ്ട്രി വളരെ നല്ലതായിരുന്നു. ആ പ്രോസസിൽ എവിടെയോ വിജയോട് ഒരു ചെറിയ അറ്റാച്ച്മെന്റ് വന്നതായി എനിക്കറിയാം. അത് അവരുടെ പേഴ്സണൽ ലെെഫ് ആണ്. അതേക്കുറിച്ച് ഞാൻ പറയുന്നില്ല. കാരണം വിജയ് അപ്പോൾ വിവാഹിതനാണെന്നായിരുന്നു കുട്ടി പത്മിനിയുടെ പരാമർശം.
സിനിമാ ലോകത്ത് നടൻ റാണ ദ​ഗുബതിയുമായി തൃഷ പ്രണയത്തിലായിരുന്നു. പിന്നീടിവർ ബ്രേക്കപ്പായി. 2015 ൽ വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവാഹത്തിൽ നിന്ന് രണ്ട് പേരും പിന്മാറി.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X