ഉള്ളിൽ നന്മയില്ലാതെ ഏത് ഭഗവാനെ തൊഴുതിട്ടും കാര്യമില്ല, നിയമം വെറുതെ വിട്ടു, ഒന്നും പഴയതുപോലെയായില്ല; ചർച്ച
ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുപ്പതിയി ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം കൂടിയാണിത്. ഒട്ടുമിക്ക സെലിബ്രിറ്റികളും ഇവിടെ വന്ന് പൂജ ചടങ്ങുകളിൽ പങ്കെടുക്കുകയും വഴിപാടുകൾ കഴിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ജനപ്രിയ താരം ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും തിരുമലയിൽ എത്തി ദർശനം നടത്തി തൊഴുത് മടങ്ങിയിരിക്കുന്നു.
രാവിലെയാണ് ഇരുവരും എത്തിയത്. വിഐപികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ പ്രയോചനപ്പെടുത്തിയാണ് ദിലീപും കാവ്യയും വെങ്കടേശ്വരനെ കൺനിറയെ കണ്ട് പ്രാർത്ഥിച്ച് മടങ്ങിയത്. ദൈവഭക്തി ഏറെയുള്ള താരങ്ങളിൽ ഒരാളാണ് ദിലീപ്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം നടൻ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിൽ ദിലീപ് കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനായി എത്തിയിരുന്നു. പതിവായി ഇവിടെ എത്തി ദർശനം നടത്താൻ നടൻ സമയം കണ്ടെത്താറുണ്ട്. ഡിസംബറിൽ അദ്ദേഹം രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു. കൂടാതെ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മാടായിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും ദിലീപ് സന്ദർശനം നടത്താറുണ്ട്.
നടിയെ അക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ശേഷംദിലീപ് പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രത്തില്‍ സ്വര്‍ണ്ണവേലും നെയ്യമൃതും വെച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. സിനിമകളുടെ റിലീസുള്ള സമയങ്ങളിലും ദീലിപ് ആദ്യം ഓടി എത്തുന്നത് ഭഗവാനെ കാണാനാണ്.
ആദ്യമായാണ് തിരുപ്പതിയിൽ കുടുംബവുമായി എത്തി ദിലീപ് പ്രാർത്ഥിച്ച് മടങ്ങുന്ന വീഡിയോ വൈറലാകുന്നത്. സ്വർണ്ണ കസവ് കരയുള്ള മുണ്ടും മേൽമുണ്ടും ധരിച്ച് കേരളീയ ലുക്കിലായിരുന്നു ദിലീപ്. ഗോൾഡൻ മഞ്ഞ നിറത്തിലുള്ള സൽവാറായിരുന്നു കാവ്യ ധരിച്ചിരുന്നത്. തടിച്ച് കൂടിയയുടെ മുന്നിൽ നിറ പുഞ്ചിരിയുമായി നിൽക്കുന്ന ഇരുവരുടേയും വീഡിയോകൾ വൈറലാണ്. അമ്പത്തിയെട്ടുകാരനായ ദിലീപിന്റെ പുതിയ ലുക്കും ശ്രദ്ദ നേടിയിട്ടുണ്ട്.
റൺവേയിലും കൊച്ചിരാജാവിലുമെല്ലാമുള്ള ദിലീപിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നാണ് ഏറെയും കമന്റുകൾ. അതേസമയം കാവ്യയുടെ മുഖത്ത് പ്രായം അറിഞ്ഞ് തുടങ്ങിയെന്നും മുടി മുറിച്ചതോടെ ശാലീനത നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും ചിലർ കുറിച്ചു. വിവാഹത്തോടെ സിനിമ വിട്ട നടി ബിനിസസിനും കുടുംബത്തിനുമാണ് ഏറെയും ശ്രദ്ധ കൊടുക്കുന്നത്.

അതേസമയം പതിവുപോലെ ഇത്തവണയും വിദ്വേഷ കമന്റുകളാണ് ഇരുവരുടേയും വീഡിയോയ്ക്ക് ഏറെയും ലഭിച്ചത്. ഉള്ളിൽ നന്മയില്ലാതെ ഏത് ഭാഗവാനെ തൊഴുതിട്ടും കാര്യമില്ലെന്നാണ് ചിലർ കുറിച്ചത്. നടിയെ ആക്രമിച്ച കേസും അതേ തുടർന്നുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തിൽ വലിയ രീതിയിൽ ഒരു സൈബർ ബുള്ളിയിങും ഹെയ്റ്റും നടനും കുടുംബത്തിനും ഇടയ്ക്കിടെ ലഭിക്കാറുണ്ട്.
എത്ര ക്ഷേത്ര മുറ്റങ്ങളിൽ ശയന പ്രദക്ഷിണം നടത്തിയാലും ചെയ്തുപോയ പാപങ്ങൾ പൊറുത്ത് തരുന്ന ദൈവത്തെ ഒരു വിശ്വാസിയും ഭൂമിയിൽ സൃഷ്ട്ടിച്ചിട്ടില്ലെന്നും ചിലർ കുറിച്ചു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. പക്ഷെ നിയമം താരത്തെ വെറുതെ വിട്ടുവെങ്കിലും മലയാളികളുടെ മനസിൽ ആ പഴയ സ്ഥാനവും സ്നേഹവും നേടിയെടുക്കാൻ ദിലീപിന് കഴിയുന്നില്ല. അതേസമയം അയാളും വിജയം അർഹിക്കുന്നുണ്ടെന്നും ഇന്ന് കാണുന്ന മലയാള സിനിമ കെട്ടിപൊക്കാൻ ദിലീപും ഒരുപാട് പങ്കുവഹിച്ചിട്ടുണ്ടെന്നും നടന്റെ ആരാധകരിൽ ചിലർ കുറിച്ചു.


Click it and Unblock the Notifications