മീനാക്ഷിയുടെ പിറന്നാൾ ദിനം ആഘോഷിച്ച് ദിലീപ്; കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് ചോദ്യങ്ങൾ
മകൾ മീനാക്ഷിയുടെ പിറന്നാൾ ദിനം ആഘോഷിച്ച് ദിലീപ്. മകൾക്കൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോകൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വിദേശത്ത് വെച്ചാണ് മീനാക്ഷിയും ദിലീപും പിറന്നാൾ ആഘോഷിച്ചത്. ഒപ്പം കാവ്യ മാധവനോ മകൾ മഹാലക്ഷ്മിയോ ഇല്ല. കാവ്യയുടെ പിതാവ് മരിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടില്ല. അതുകൊണ്ടായിരിക്കാം കാവ്യ പിറന്നാൾ ആഘോഷത്തിൽ നിന്ന് മാറി നിൽക്കുന്നതെന്ന് ആരാധകർ പറയുന്നു. കാവ്യ സോഷ്യൽ മീഡിയയിലൂടെയും മീനാക്ഷിക്ക് പിറന്നാൾ ആശംസയറിയിച്ചിട്ടില്ല. 26 വയസ് പൂർത്തിയായിരിക്കുകയാണ് മീനാക്ഷിക്ക്.
ഡോക്ടറായി ജോലി ചെയ്യുകയാണ് മീനാക്ഷി. കാവ്യ കുടുംബ ജീവിതവും ബിസിനസുമായി മുന്നോട്ട് പോകുന്നു. കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരാനും മീനാക്ഷി അഭിനയ രംഗത്ത് തുടക്കം കുറിക്കാനും ആരാധകർ ആഗ്രഹിക്കുന്നുണ്ട്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യയുടെ അവസാന സിനിമ. 2017 ൽ നടി ദിലീപിനെ വിവാഹം ചെയ്തു. അഭിനയ രംഗത്ത് നിന്നും കാവ്യ പൂർണമായും വിട്ട് നിന്നു.

മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ അമ്മ മഞ്ജു വാര്യരും ചർച്ചയാകുന്നുണ്ട്. മീനാക്ഷിയും മഞ്ജുവും ഒരുമിച്ചുള്ള ഫോട്ടോ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇവർ തമ്മിൽ കാണാറുണ്ടോ എന്ന് പോലും വ്യക്തമല്ല. മീനാക്ഷി കൗമാരക്കാരിയായിരുന്ന കാലത്താണ് മഞ്ജുവും ദിലീപും വേർപിരിയുന്നത്. അച്ഛനൊപ്പം നിൽക്കാനാണ് അന്ന് മീനാക്ഷി തീരുമാനിച്ചത്.
മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറയുകയുണ്ടായി. മഞ്ജുവല്ല മകളെ ഒപ്പം കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറഞ്ഞതാണെന്നും ഭാഗ്യലക്ഷ്മി അന്ന് വെളിപ്പെടുത്തി. വളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. അച്ഛൻ ആ സമയത്ത് വലിയ താരമാണ്. ലോകം മുഴുവൻ അച്ഛന് ആരാധകരും. എന്നാൽ അമ്മ മഞ്ജു ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് മീനാക്ഷി കണ്ടിട്ടുള്ളതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇതേക്കുറിച്ച് മഞ്ജു വ്യക്തമാക്കിയിരുന്നു. മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാം. വിളിപ്പുറത്ത് അമ്മയുണ്ടാകുമെന്നാണ് മഞ്ജു പറഞ്ഞത്. ഇതേക്കുറിച്ച് ഒരിക്കൽ നടി ജീജ സുരേന്ദ്രൻ സംസാരിച്ചിട്ടുണ്ട്. ആ കുട്ടിയെ വേദനിപ്പിക്കാൻ മഞ്ജു തയ്യാറല്ല. നിർബന്ധപൂർവം കൊണ്ട് വന്നാൽ ആ കുട്ടി വേദനിക്കും. ആ കുട്ടി അമ്മയേക്കാൾ കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനോടൊപ്പം ഉറങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അച്ഛനെ കാത്തിരിക്കുന്നു. ആ വേദന മഞ്ജുവിന് കാണാൻ പറ്റില്ല. സ്വന്തം വേദന മഞ്ജു സഹിക്കുകയാണ്. ബുദ്ധിപൂർവം വളരുമ്പോൾ ആ കുട്ടി ചിന്തിക്കുമെന്നും അന്ന് ജീജ സുരേന്ദ്രൻ പറഞ്ഞു.
കരിയറിലെ തിരക്കുകളിലാണ് മഞ്ജു. മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ എമ്പുരാൻ വലിയ വിജയമായി. വരാനിരിക്കുന്നതും വലിയ സിനിമകളാണ്. പൃഥ്വിരാജ്-രാഹുൽ സദാശിവൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നത്. മറുവശത്ത് ദിലീപ് കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications















