അവിഹിതം ഒക്കെ അവനവൻ്റെ കാര്യം, ദിലീപ് ചെയ്ത തെറ്റ് വിജയ് ചെയ്തിട്ടില്ല; ശ്രദ്ധ നേടി കുറിപ്പ്
വിജയ്-തൃഷ ബന്ധത്തെ അനുകൂലിക്കുന്നവർ ദിലീപ്-കാവ്യ മാധവൻ ബന്ധത്തെ കുറ്റപ്പെടുത്തിയിരുന്നല്ലോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. മുൻ ഭാര്യ നടി മഞ്ജു വാര്യരെ ദിലീപ് ചതിച്ചു എന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ ഇതേ മനോഭാവമായിരുന്നില്ല വിജയുടെയും തൃഷയുടെയും കാര്യത്തിൽ ഉണ്ടായില്ല. മഞ്ജുവുമായി നിയമപരമായി പിരിഞ്ഞ ശേഷം കാവ്യ മാധവനെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുകയാണ് ദിലീപ്.
എന്നാൽ സംഗീത നിയമപരമായ ഭാര്യയായി നിലനിൽക്കെയാണ് വിജയ്ക്കൊപ്പം തൃഷയുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ദിലീപിന് വ്യാപക വിമർശനം കേൾക്കേണ്ടി വന്നതെന്ന ചോദ്യങ്ങൾ നടന്റെ ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'വിജയ്- തൃഷ ബന്ധത്തെ പലരും കാവ്യ- ദിലീപ് ബന്ധവുമായി ഉപമിക്കുന്നത് കണ്ടൂ. "നിങ്ങൾക്ക് ഒക്കെ വിജയ് യുടെ അവിഹിതം ന്യായീകരിക്കാൻ സാധിക്കും പക്ഷേ ദിലീപ് ൻ്റെ അവിഹിതം എതിർക്കും " എന്നാണ് കമൻ്റിൽ ചിലർ അഭിപ്രായപ്പെടുന്നത്. പ്രിയ സുഹൃത്തുക്കളെ , ദിലീപും കാവ്യയും തമ്മിലുണ്ടായിരുന്നു എന്ന് കരുതുന്ന അവിഹിതം അല്ല ഞങ്ങളാരും എതിർക്കുന്നത്. അവർ കല്യാണം കഴിച്ചപ്പോള് ആരും ദിലീപിന് എതിരെ hatred ആയി വന്നിട്ടില്ല'
'ഒരു അവിഹിതത്തിൻ്റെ മറവിൽ തൻറെ ഒരു സഹപ്രവർത്തകക്ക് നേരെ നടത്തിയ ആക്രമണം ആണ് ആളുകൾ ദിലീപിന് എതിരെ തിരിയാൻ ഉള്ള കാരണം. വിജയ് എത്ര വലിയ സി എം ആണെങ്കിലും ഒരു പെണ്ണിന് എതിരെ ഫിസിക്കൽ അറ്റാക്കിന് മുതിർന്നിട്ടുണ്ട് എങ്കിൽ വിജയും ഇതുപോലെ വെറുപ്പ് സമ്പാദിക്കുമായിരുന്നു. അവിഹിതം ഒക്കെ അവനവൻ്റെ കാര്യം മാത്രമാണ്. അതിനുള്ള അനുമതിയും നിയമത്തിൽ ഉണ്ട്'
'പക്ഷേ അക്രമം അവനവനിൽ ഒതുങ്ങുന്ന കാര്യമല്ല. അത് നിയമപരമായി അനുവദനീയമല്ല. അതുകൊണ്ടാണ് കേരള സര്ക്കാർ ഇപ്പൊ നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീലിന് പോയിരിക്കുന്നത്. ആനയെയും ആടിനെയും തിരിച്ചറിയാൻ പോലും ഉള്ള ബുദ്ധി ചിലർക്ക് ഇല്ലാത്തത് കഷ്ടം തന്നെ'- ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പിങ്ങനെ. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കീഴ്കോടതി വിധി പറഞ്ഞതാണ്.


Click it and Unblock the Notifications

