മഞ്ജു പാവം, അവൾക്ക് എല്ലാം ഓപ്പണായിരിക്കണം, അസൂയ തോന്നിയില്ല, ഇത്തരം കാര്യത്തിൽ വില്ല‌ൻ ഭർത്താവായിരിക്കുമല്ലോ!

ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ആഘോഷിക്കപ്പെട്ടിരുന്ന താര ​ദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പതിനേഴ് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015ലാണ് ഔദ്യോഗികമായി ഇരുവരും വിവാഹമോചനം നേടിയത്. മഞ്ജു പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നു. അഭിനയം, നൃത്തം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം ചെയ്തു.

മഞ്ജുവുണ്ടായിരുന്ന കാലത്ത് ദിലീപ് ജനപ്രിയനായിരുന്നുവെന്നും പിന്നീട് അപ്രിയ‌നായി മാറിയെന്നുമാണ് ഇവരുടെ ജോഡി ഇഷ്ടപ്പെട്ടിരുന്നവർ പറയാറുള്ളത്. മഞ്ജുവിന്റെ കലാ​ജീവിതം ദിലീപ് മനപൂർവം തടഞ്ഞുവെച്ചു എന്നൊരു ആക്ഷേപം ഏറെ കാലമായിയുണ്ട്. മഞ്ജുവിന്റെ കലാജീവിതത്തോട് ഒരു ആദരം നൽകേണ്ടിയിരുന്നതല്ലേ എന്ന ചോദ്യത്തോട് നടൻ ഒരിക്കൽ പ്രതികരിച്ചിരുന്നു.

Dileep divorce

മഞ്ജുവിനോട് അസൂയയുള്ളതുകൊണ്ടാണോ പുറത്തിറക്കാൻ പോലും മടി കാണിച്ചതെന്ന ചോ​ദ്യത്തിന് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... മഞ്ജു ഒരു പാവമാണ്. അതിനോട് അസൂയപ്പെട്ടിട്ട് എന്താണ് കാര്യം. മഞ്ജുവിനെ ഞാൻ പു‌റത്തേക്കിറക്കാതെ തടഞ്ഞ് വെച്ചിട്ടില്ല. മഞ്ജു വളരെ ലിബറലായി പെരുമാറുന്ന ഒരാളാണ്. സൂപ്പർ മാർക്കറ്റിലുമെല്ലാം എവിടേയും മഞ്ജുവിനെ കാണാം.

നിങ്ങൾ എറണാകുളത്തെ ഷോപ്പുകളിൽ അന്വേഷിച്ചിട്ടുണ്ടെങ്കിൽ അറിയാം. എല്ലാ കാര്യങ്ങളും പർച്ചേസ് ചെയ്യാൻ പോകുന്നത‍ുമെല്ലാം മ‍ഞ്ജുവാണ്. കുടുംബത്തിന്റെ കാര്യങ്ങൾ അടക്കം എല്ലാം ഇവരുടെ പേഴ്സണൽ ഡിസിഷനിൽ പെടുന്ന കാര്യങ്ങളാണ്. നൂറ്റമ്പതോളം ജോലിയുണ്ടാകും കുടുംബമാകുമ്പോൾ. മഞ്ജുവിന് എന്റെ കാര്യവും കുഞ്ഞിന്റെ കാര്യവും കമ്പനി കാര്യവും എക്സ്പോർട്ട് തുടങ്ങി എല്ലാം നോക്കാനുണ്ടാകും.

ഇവയിൽ എല്ലാം മഞ്ജുവും പങ്കാളിയാകാറുണ്ട്. ഏത് സമയത്തും എൻ​ഗേജ്ഡുമാണ്. ഞാൻ ഇടയ്ക്ക് മഞ്ജുവിനോട് പറയാറുണ്ട് സിനിമയിൽ നിനക്ക് പത്തൊമ്പത് വയസാണ്. അതിന് അപ്പുറമുള്ള മഞ്ജുവിന്റെ പ്രായം ആളുകൾ കണ്ടിട്ടേയില്ല. അവൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അതുപോലെയാണ്. കല്യാണം കഴിഞ്ഞ സമയത്ത് മഞ്ജുവിന് രണ്ട് സിനിമ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു.

ഞാനും ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. പത്ത്, പതിനഞ്ച് ദിവസം ഞങ്ങൾ പരസ്പരം കണ്ടിട്ടേയില്ല. അതിനുശേഷം ഞങ്ങൾ തീരുമാനിച്ചതാണ് മഞ്ജു അഭിനയം തുടരേണ്ട എന്നത്‌. എവിടേയും പോയി പച്ചയായി മഞ്ജു പറഞ്ഞിട്ടില്ല അഭിനയം നിർത്തുകയാണെന്ന്. മാധ്യമങ്ങളിലൂടെയും മറ്റും പലരും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേരും കഴിക്കുന്നത് സിനിമയുടെ ചോറ് തന്നെയാണ്.

Dileep divorce

മഞ്ജു അഭിനയിക്കുമോയെന്ന് അറിയില്ല. ഞങ്ങൾ സന്തോഷമായി മുന്നോട്ട് പോവുകയാണ്. പിന്നെ ഇത്തരം കാര്യങ്ങളിൽ വില്ല‌ൻ സ്വാഭാവികമായും ഭർത്താവായിരിക്കുമല്ലോ. അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോയാൽ അത് വലിയ ടെൻഷനാണെന്നുമാണ് ദിലീപ് അന്ന് പറഞ്ഞത്. ​ഗോസിപ്പുകളോട് മഞ്ജുവിനുള്ള പ്ര‌തികരണം എന്താണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

ഗോസിപ്പ് കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഒരുപാട് നായികമാർക്കൊപ്പം അഭിനയിക്കുന്നയാളാണ് ഞാൻ. ഒരേ നായികയ്ക്കൊപ്പം അടുപ്പിച്ച് സിനിമകൾ ചെയ്താൽ ​ഗോസിപ്പുകൾ വരും. എനിക്ക് ഇതെല്ലാം ജോലിയുടെ ഭാ​ഗമാണ്. ​ഗോസിപ്പുകളാണ് എന്റെ എനർജി. ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞ് മഞ്ജു വഴക്കിടാറില്ല. എല്ലാം ഓപ്പണായിരിക്കണം എന്ന നിർബന്ധമെ അവൾക്കുള്ളു.

ഇന്റിമേറ്റ് സീനുകൾ കാണുമ്പോൾ മഞ്ജുവിന് വിഷമം തോന്നാറുണ്ടോയെന്ന് ചോദിച്ചാൽ അവരും ഒരു മനുഷ്യ സ്ത്രീയാണ്. പിന്നെ എന്റെ ജോലിയുടെ ഭാ​ഗമായതുകൊണ്ട് കടിച്ച് പിടിച്ച് ഇരിക്കുന്നതായിരിക്കാം. ഞാനും പൊസസീവാണ് എന്നാണ് നടൻ പറഞ്ഞത്. മഞ്ജു പടിയിറങ്ങിയശേഷമാണ് നടന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചതും ഒരു ശതമാനം ആളുകൾക്ക് താരം വെറുക്കപ്പെട്ടവനായതും.

Read more about: dileep manju dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X