പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുത്; കാവ്യയുടെ അമ്മ സമ്മതിച്ചില്ല: ദിലീപ് പറഞ്ഞത്

വിജയ്ക്ക് നടി തൃഷയുമായുള്ള വിവാഹേതര ബന്ധം നോർമലെെസ് ചെയ്യുന്നത് പലരെയും അമ്പരപ്പിക്കുന്നുണ്ട്. ഇപ്പോഴും നിയമപരമായി വിജയുടെ ഭാര്യയായ സം​ഗീതയുടെ മനോവേദന ഇവരാരും മനസിലാക്കുന്നില്ലല്ലോ എന്നാണ് വിമർശനങ്ങൾ. മലയാളികൾക്ക് ചർച്ചയാക്കാൻ മറ്റൊരു കാരണവുമുണ്ട്. നടൻ ദിലീപും കാവ്യ മാധവനും വിവാഹം ചെയ്തപ്പോൾ വ്യാപക വിമർശനം വന്നിരുന്നു. ആ​ദ്യ ഭാര്യ മഞ്ജു വാര്യരെ ദിലീപ് ചതിച്ചു എന്ന ആരോപണങ്ങൾ വന്നു.

ആഘോഷം ഇന്നത്തോടെ തീരും, തൃഷ ഇനി ഭയക്കണം, വിജയ് മൂളില്ല; നടിയുടേത് തീക്കളിയാകുന്നതിങ്ങനെ
ആഘോഷം ഇന്നത്തോടെ തീരും, തൃഷ ഇനി ഭയക്കണം, വിജയ് മൂളില്ല; നടിയുടേത് തീക്കളിയാകുന്നതിങ്ങനെ

എന്നാലിന്ന് വിജയ്ക്ക് ഈ വിമർശനം അധികം വരുന്നില്ല. ​തനിക്കൊപ്പം ​ഗോസിപ്പുകൾ വന്ന് കാവ്യ ബുദ്ധിമുട്ടുന്നത് കണ്ടാണ് താൻ നടിയെ വിവാഹം ചെയ്തതെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. 2016 ലായിരുന്നു കാവ്യ മാധവൻ-​ദിലീപ് വിവാഹം. 2015 ലാണ് ദിലീപും മഞ്ജു വാര്യരും നിയമപരമായി വിവാഹമോചിതരായത്. കാവ്യയെ വിവാഹം ചെയ്തതിനെക്കുറിച്ച് ഒരിക്കൽ ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Dileep  Kavya Madhavan

കാവ്യയുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ഓപ്പോസിറ്റായ പ്രതികരണം ആയിരുന്നു. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. ദിലീപ്, അത് ശരിയാകില്ല. അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട്. ദിലീപിന്റെ ജീവിതം പോയതിന് കാവ്യയെക്കുറിച്ചാണ് സംസാരം മൊത്തം. ആ കുട്ടി അതിന്റെ പേരിൽ ബലിയാടായിക്കൊണ്ടിരിക്കുകയാണെന്ന് അമ്മ പറഞ്ഞു. ​ഗോസിപ്പ് മുഴുവൻ സത്യമായിരുന്നു എന്ന് എല്ലാവരും പറയുമെന്നും അവർ പറഞ്ഞു. ഞാൻ എനിക്ക് പരിചയമില്ലാത്ത ആളെ കല്യാണം കഴിച്ചാൽ അവൻ രണ്ട് പേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതാെരാളെ തുലയ്ക്കാനായി ഇറങ്ങിയിരിക്കുകയാണെന്ന് പറയും.

പ്രസവ സമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വർഗം ഉറപ്പ്! അമ്മയെ വേദനിപ്പിക്കരുത്! മാതൃദിനത്തിൽ ഷാനിദ് അലി കുറിച്ചത്
പ്രസവ സമയത്ത് മരിക്കുന്ന സ്ത്രീക്ക് സ്വർഗം ഉറപ്പ്! അമ്മയെ വേദനിപ്പിക്കരുത്! മാതൃദിനത്തിൽ ഷാനിദ് അലി കുറിച്ചത്

എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം മകൾക്കാണ്. അവളെ ഉൾക്കൊള്ളുന്ന, അറിയാവുന്ന ആൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. പിന്നെ അതെന്റെ ഏറ്റവും വലിയ തലവേദനയാകും. കാവ്യക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല. രണ്ട് സുഹൃത്തുക്കൾ എന്ന രീതിയിലാണ് ഞാൻ മനസിൽ കണ്ടത്.

എന്റെ കാര്യങ്ങൾ ഞാൻ കാവ്യയുടെ അമ്മയെ പറഞ്ഞ് മനസിലാക്കി. എന്റെ ശരിയുണ്ട്. എല്ലാവരും മുൻകെെയുടുത്താണ് അവസാനം അവർ മനസില്ലാ മനസോടെയോ അല്ലാതെയോ വിവാഹത്തിന് സമ്മതിച്ചത്. കാവ്യയോട് സംസാരിച്ചു. എല്ലാവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് പെട്ടെന്ന് കല്യാണത്തിലേക്ക് വന്നത്. സിനിമാ രം​ഗത്തുള്ളവരെ ഞാൻ വിവാഹത്തിന് ക്ഷണിച്ചു. ചാനലുകളെയും ഞാനാണ് വിളിച്ചത്.

കാവ്യയും മീനാക്ഷിയും അടിച്ച് പിരിഞ്ഞെന്ന് മഞ്ഞപത്രങ്ങൾ പറയുന്നു. പറഞ്ഞ് പറഞ്ഞ് ഒരെണ്ണം ഒരു വഴിക്കാക്കി. ഇനി ഇതെങ്കിലും കുഴപ്പിക്കരുതെന്ന വലിയ അപേക്ഷയുണ്ട്. കാരണം പ്രായമായി വരികയാണ്. ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും അന്ന് ദിലീപ് പറഞ്ഞു. 1998 ലാണ് മഞ്ജുവിനെ ഞാൻ വിവാഹം ചെയ്തത്. കുറച്ച് വർഷം മുമ്പ് വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ പിന്നീട് ചില കാര്യങ്ങൾ സംഭവിച്ചു. എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദ​വിവരങ്ങൾ 2013 ജൂൺ അഞ്ചിന് ഞാൻ കോടതിയിൽ സമർപ്പിച്ച ഡിവോഴ്സ് പെറ്റീഷനിലുണ്ട്. എന്റെ കുടുംബ ചരിത്രമാണത്. അതിൽ പ്രമുഖരുണ്ട്. അവരുടെ നല്ല മുഖങ്ങൾ പുറത്ത് വരാതിരിക്കാൻ ഞാൻ തന്നെയാണ് രഹസ്യ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടതെന്നും ദിലീപ് അന്ന് പറഞ്ഞു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X