പലവട്ടം കളിയാക്കി, ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലല്ലോ, അവളെ അറിയാവുന്ന ആളല്ലെങ്കിൽ കമ്യൂണിക്കേഷൻ ശരിയാവില്ല!

ഒരു കാലത്ത് മലയാളികളുടെ ഇഷ്ടപ്പെട്ട താര ജോഡിയായിരുന്നു ദിലീപും കാവ്യ മാധവനും. എന്നാൽ മഞ്ജു വാര്യർ-ദിലീപ് ദാമ്പത്യം തകരാൻ കാരണം കാവ്യയാണെന്ന് കിംവദന്തി പരന്നതോടെയും ദിലീപ് കാവ്യയെ ജീവിത പങ്കാളിയാക്കിയതോടെയും പ്രേക്ഷകരിൽ ഒരു വിഭാ​ഗം ഇവരെ വെറുക്കാനും പിന്തുണ പിൻവലിക്കാനും തുടങ്ങി. കാവ്യയെ ആദ്യമായി കണ്ടത് മുതൽ ജീവിതത്തിലേക്ക് എത്തിയത് വരെയുള്ള കാര്യങ്ങൾ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

തന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഒരാളും സംസാരിക്കനോ ചിന്തിക്കാനോ വന്നിട്ടില്ലെന്നും വഴക്കിട്ട് നിൽക്കാനും പരിഭവം കാണിക്കാനും മാത്രമെ ആളുകളുണ്ടായിട്ടുള്ളുവെന്നുമാണ് ദിലീപ് പറഞ്ഞത്. എല്ലാ കാലത്തും വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ക്രൂശിക്കപ്പെട്ടത് താൻ മാത്രമാണെന്ന് പറയുന്നത് പോലെയായിരുന്നു ആ അഭിമുഖങ്ങളിലെ നടന്റെ വാക്കുകൾ.

Dileep Kavya Madhavan

ആദ്യത്തെ കൂടിക്കാഴ്ചയൊക്കെ അത്ഭുതകരമായ കാര്യമാണ്. ആദ്യം കാണുന്നത് പൂക്കാലം വരവായി ‌സിനിമയുടെ സമയത്താണ്. അന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് കാവ്യ അഴകിയ രാവണിൽ അഭിനയിക്കുമ്പോൾ ഞാൻ പൂർണ്ണമായും സിനിമയിലേക്ക് മാറി. അതുവരെ കമൽ സാറിന്റെ അസിസ്റ്റന്റായി ഞാൻ‌ ഉണ്ടായിരുന്നു.

കാവ്യ എന്റെ നായികയാകുന്നത് ചന്ദ്രനു​ദിക്കുന്ന ദിക്കിൽ ചെയ്യുന്ന സമയത്താണ്. ആര് നായികയാകണമെന്ന ചർച്ച നടക്കുന്ന സമയത്ത് ലാലുവാണ് കാവ്യ മതിയെന്ന് തീരുമാനിച്ചത്. അതിന് മുമ്പ് കാവ്യയെ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞിരുന്നു ഹീറോയിൻ ആവുകയാണെങ്കിൽ തുടക്കം നമ്മുടെ കൂടെ മതിയെന്ന്. അങ്ങനെ പറഞ്ഞ് പലവട്ടം കളിയാക്കിയിട്ടുണ്ട്. പക്ഷെ അന്നൊന്നും ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലല്ലോ.

പക്ഷെ വഴക്കിട്ട് നിൽക്കാനും പരിഭവം കാണിക്കാനും ആളുകളുണ്ട്. വിവാഹ​ ആലോചനയുമായി സമീപിച്ചപ്പോൾ കാവ്യയുടെ കുടുംബം പറഞ്ഞു. അത് ശരിയാവില്ല. അവൾക്ക് വേറെ കല്യാണം നോക്കുന്നുണ്ട്. ഒന്നാമത് ദിലീപിന്റെ ലൈഫ് പോയത് കാവ്യയുടെ പേരിലാണെന്ന് പറഞ്ഞാണ് സംസാരം മുഴുവൻ.

Dileep Kavya Madhavan

ആ കുട്ടി ബലിയാടായി കൊണ്ടിരിക്കുകയാണ്. എന്നും ഓരോ കാര്യങ്ങൾ ആളുകൾ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിവാഹം വേണ്ട. കാരണം എല്ലാവരും കരുതും ഇത്രയും നാൾ പ്രചരിച്ച ​ഗോസിപ്പെല്ലാം സത്യമാണെന്ന്. ഞാൻ വേറെ ഒരാളെ കല്യാണം കഴിച്ചാൽ ഇവിടുത്തെ മഞ്ഞപത്രക്കാരും മറ്റുള്ളവരും എഴുതും അവൻ രണ്ട് പേരുടെ ജീവിതം നശിപ്പിച്ചിട്ട് മൂന്നാമതൊരാളെ തുലയ്ക്കാനായിട്ട് ഇറങ്ങിയിരിക്കുകയാണെന്ന്. അതും ഞാൻ കേൾക്കണം.

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് മകൾക്കാണ്. അവളെ ഉൾക്കൊള്ളുന്ന, നന്നായി നോക്കുന്ന, അവളെ അറിയാവുന്ന ആളല്ല എന്റെ ജീവിത പങ്കാളിയെങ്കിൽ കമ്യൂണിക്കേഷൻ ശരിയാവില്ലെന്നുമാണ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള കാരണം പങ്കുവെച്ച് നടൻ പറഞ്ഞത്.

Read more about: dileep kavya dileep manju dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X