എതിർത്തില്ല, നിനക്ക് തോന്നുന്നത് ചെയ്യാൻ പറഞ്ഞു, ഞങ്ങൾ തമ്മിൽ ശത്രുതയില്ല; ആഗ്രഹിച്ചാലും നടക്കില്ല; ചർച്ച
വിവാഹശേഷം മഞ്ജു വാര്യരെ കുടുംബിനിയായി ദിലീപ് ഒതുക്കി കളഞ്ഞുവെന്നും അതിനാൽ മാത്രമാണ് നടി അഭിനയവും നൃത്തവും എല്ലാം ഉപേക്ഷിച്ചതെന്ന ആരോപണവും ഒരു സമയത്ത് നിരന്തരമായി നടന് നേരിടേണ്ടി വന്നിരുന്നു. നായികയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. പിന്നീട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് പോലും വിരളമായിരുന്നു.
സ്ത്രീയാണോ ട്രാൻസ്ജെന്ററാണോ ആണുങ്ങളാണോ എന്നൊന്നും രഞ്ജിത്തിനില്ല, എന്നോ അകത്ത് പോകേണ്ടയാളാണ്; സായ്!
ദിലീപ് അഭിമുഖങ്ങൾ നൽകുമ്പോഴാണ് മഞ്ജുവിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. വിമർശനങ്ങൾ പെരുകിയപ്പോൾ ഒരിക്കൽ നടൻ തന്നെ പ്രതികരിച്ച് എത്തിയിരുന്നു. ഭാര്യയുടെ സ്വപ്നങ്ങൾക്ക് തടയിട്ട ആളായിരുന്നില്ല താനെന്നും ആഗ്രഹം പറയുമ്പോൾ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്നുമാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.

ഇതുവരേയും മഞ്ജു ഒന്നും പറഞ്ഞിട്ടില്ല. ഈ അടുത്ത് അവൾ എന്നോട് പറഞ്ഞു... മോളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വരുന്നുണ്ടായിരുന്നു വീട്ടിൽ. അതിനുശേഷം മഞ്ജു എന്നോട് ചോദിച്ചു ഞാനും ഡാൻസ് പഠിച്ചാലോയെന്ന്. നിന്റെ ഇഷ്ടം പോലെ ചെയ്യുവെന്ന് ഞാനും പറഞ്ഞു. കുച്ചിപ്പുടി വിശദമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല. അത് പഠിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
അതുകേട്ട് ഞാൻ പറഞ്ഞു. നീ കുച്ചിപ്പുടി പഠിക്കുക. വീണ പഠിക്കാനുള്ള ആഗ്രഹം പറഞ്ഞില്ലേ അതും പഠിക്കുക. അരങ്ങേറിയാലോയെന്ന് ചിന്തയുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോൾ ഗുരുവായൂർ അമ്പലത്തിൽ അരങ്ങേറാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് വേണ്ടത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. കൊല്ലത്തിൽ രണ്ട്, മൂന്ന് പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു.
നിനക്ക് എന്ത് തോന്നുന്നു അത് ചെയ്യൂവെന്നാണ് ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടുള്ളത്. എന്നെകൊണ്ട് കഴിയുന്ന സപ്പോർട്ട് തരാമെന്നും പറഞ്ഞു. പിന്നെ ഫുൾ ടൈം ഇതിന് പിറകെ നടക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. എനിക്കും ഒരുപാട് ജോലികളുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്നയാളുമാണ് മഞ്ജു. പക്ഷെ ഒരുമിച്ചുള്ള യാത്രകൾ വളരെ കുറവാണ് എന്നുമാണ് നടൻ പറഞ്ഞത്.
ദിലീപുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് എത്തി. അതിന് മുന്നോടിയായി ഗുരുവായൂർ അമ്പലത്തിൽ നടി അരങ്ങേറ്റം നടത്തി. കുച്ചിപ്പുടിയായിരുന്നു അവതരിപ്പിച്ചത്. പ്രിയപ്പെട്ടവരും മകളും എല്ലാം മഞ്ജുവിന്റെ നൃത്തം കാണാൻ എത്തിയിരുന്നു. പക്ഷെ ദിലീപിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പിന്നീടാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ നടന്നതും വിവാഹമോചനം സംഭവിച്ചതും.

മകളെ ദിലീപിന് നൽകിയശേഷമാണ് മഞ്ജു ആ ബന്ധത്തിൽ നിന്നും പുറത്ത് വന്നത്. പക്ഷെ ഇപ്പോഴും ദൂരെ ഇരുന്ന് മഞ്ജു മകളെ സ്നേഹിക്കുന്നുണ്ട്. മീനാക്ഷിയും ഇന്ന് അമ്മയെപ്പോലെ ഒരു മികച്ച നർത്തകിയാണ്. ക്ലാസിക്കലും വെസ്റ്റേണും എല്ലാം അനായാസം വഴങ്ങും. ഇന്ന് തന്റെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും പിന്നാലെയാണ് മഞ്ജു. ദിലീപ് പറഞ്ഞതുപോലെ യാത്രകളാണ് നടിക്ക് ഇന്ന് ഏറ്റവും ഹരം. ഇടയിൽ നല്ല അവസരങ്ങൾ വരുമ്പോൾ സിനിമയും ചെയ്യും.
വേർപിരിഞ്ഞുവെങ്കിലും മഞ്ജുവിനൊപ്പം അഭിനയിക്കേണ്ട സാഹചര്യം വന്നാൽ താൻ ചെയ്യുമെന്നും ഒരിക്കൽ ദിലീപ് പറഞ്ഞിരുന്നു. മഞ്ജു അല്ലാതെ വേറെ ആരും ആ കഥാപത്രത്തിന് യോജിക്കില്ലെന്ന് തോന്നിയാൽ ഒരുമിച്ച് അഭിനയിക്കും. ഞങ്ങൾ തമ്മിൽ ശത്രുത ഒന്നുമില്ല. മറ്റുള്ളവർ പറഞ്ഞ് ഉണ്ടാക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
അങ്ങനൊരു കഥാപാത‍്രം വന്നാൽ മഞ്ജുവിന് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്നാണ് ദിലീപ് പറഞ്ഞത്. പക്ഷെ ഇനി അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താൻ മഞ്ജു അനുവദിക്കില്ല. ദിലീപ് ഇനി എത്ര ആഗ്രഹിച്ചിലും അത് മാത്രം നടക്കില്ല. കാരണം മഞ്ജു തയ്യാറാവുകയില്ല,. അതൊരിക്കൽ പരസ്യമായി അവർ പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകരിൽ ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു.


Click it and Unblock the Notifications
















