ദിലീപിന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു; മരണവീട്ടിൽ നിന്നും മടങ്ങിയ ദിലീപിനോട് ആരാധിക, പിആർ ​ഗെയിമെന്ന് വിമർശനം!

കഴിഞ്ഞ ദിവസം നടന്ന നടൻ സലിം കുമാറിന്റെ സംസ്കാര ശുശ്രൂഷയിൽ എല്ലാത്തിനും നേതൃത്വം നൽകി മുഴുവൻ സമയവും സുഹൃത്ത് കൂടിയായ ദിലീപ് ഒപ്പമുണ്ടായിരുന്നു. നടൻ രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ദിലീപ് ഓടി എത്തിയിരുന്നു. വെന്റിലേറ്ററിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആശുപത്രി വരാന്തയിൽ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന പ്രാർത്ഥനയിലായിരുന്നു ദിലീപ്.

ഇന്നും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരുപിടി നല്ല സിനിമകൾ ഇവരുടെ കോമ്പോയിൽ പിറന്നതാണ്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴുള്ള ദിലീപിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങ് കഴിഞ്ഞ് സലിം കുമാറിന്റെ വീട്ടിൽ നിന്നും യാത്ര തിരിക്കാനായി കാറിലേക്ക് കയറിയ നടന്റെ അടുത്തേക്ക് ഒരു സ്ത്രീ എത്തി.

Dileep

ഹസ്തദാനം ചെയ്ത് സ്നേഹം അറിയിച്ചു. ശേഷം തന്റെ പ്രാർത്ഥനയിൽ എപ്പോഴുമുള്ളയാളാണ് ദിലീപെന്ന് പറഞ്ഞു. നമസ്കാരമുണ്ട്.... ഒത്തിരി പ്രാർത്ഥിച്ചു. ഒരുപാട് പ്രാ‍ർത്ഥിച്ചു എന്ന് ആരാധികയായ സ്ത്രീ നടനോട് പറയുന്നതും വൈറൽ വീഡിയോയിൽ കേൾക്കാം. തിരക്കിനും ക്ഷീണത്തിനും ഇടയിലും ക്ഷമയോടെ നടനും തന്റെ പ്രിയ ആരാധികയുടെ വാക്കുകൾ കേട്ട് നിന്നു.

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പ്രതിച്ഛായ തിരിച്ച് പിടിക്കാനുള്ള പിആർ ​ഗെയിമാണ് ഇത്തരം ​ഗമ്മിക്കുകൾ എന്നായിരുന്നു പ്രധാനമായും വന്ന വിമർശനം. നടിയെ ആക്രമിച്ച കേസിലെ പ്രതി സ്ഥാനത്ത് നിന്നും താരം കുറ്റ വിമുക്തനാക്കപ്പെട്ടുവെങ്കിലും ഇപ്പോഴും പഴയ ഇമേജ് നടന് തിരിച്ച് പിടിക്കാനായിട്ടില്ല.

പെൺമക്കൾ ഇല്ലാത്ത അമ്മ ആയിരിക്കും അതിനാലാണ് നടന് വേണ്ടി പ്രാർത്ഥിച്ചത് എന്നാണ് ഒരാൾ കുറിച്ചത്. ദിലീപ് എവിടെ ചെന്നാലും ഇങ്ങനെ ഒരെണ്ണം കാണും വെളുപ്പിക്കാൻ, എന്റെ ചൈൽഡ് ഹുഡ് നൈസ് ആക്കിയ ആളാണ് ദിലീപ്. പക്ഷെ ഇന്ന് ഇയാളുടെ ഒരു പാട്ട് കേട്ടാൽ പോലും ചാനൽ മാറ്റും. എന്നും അവളോടൊപ്പം, ഒരു മരണത്തിന് അല്ലേ വന്നത്. ആ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചിട്ട് വീട്ടിൽ പോകൂ ചേച്ചി, ഈ വീഡിയോ‌യ്ക്ക് എത്ര പൈസ കൊടുത്തു?.

ഇതൊക്കെ ദിലീപിന്റെ അടവ് നയങ്ങൾ. പത്താൾ എവിടെ കൂടുന്നുവോ അവിടെ പിആർ വർക്ക് എന്നാണ് വിമർശിച്ചവർ കുറിച്ചത്. അനുകൂലിച്ചും ചിലർ എത്തി. ശിക്ഷിച്ചാലും സത്യം തെളിഞ്ഞാലും ദിലീപ് എന്ന വ്യക്തിയെ വെറുക്കുന്ന കുറെ മനുഷ്യർ. എത്രയൊക്കെ തെറ്റുകൾ നാട്ടിൽ നടക്കുന്നു. അതൊന്നും തിരിഞ്ഞുപോലും നോക്കാതെ കുറെ ജന്മങ്ങൾ.

Dileep  Dileep fan girl

അങ്ങേർക്ക് എതിരെ വരുന്ന കമന്റുകൾ കണ്ടാൽ... സംഭവം നേരിട്ട് കണ്ടതു പോലെയാണെന്ന് തോന്നും. കോടതി വെറുതെ വിട്ട ആളെ വീണ്ടും കുറ്റവാളിയെന്ന് വിളിക്കുന്നു. എന്നും ദിലീപിന് ഒപ്പം എന്നാണ് അനുകൂലിച്ചവർ കുറിച്ചത്. ദിലീപും നാദിർഷയും സലിം കുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ദിലീപുമായി അടുത്ത സൗഹൃദമായിരുന്നു സലിം കുമാറിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നപ്പോള്‍ ജനങ്ങളല്ല.

കോടതിയാണ് വിധി പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദിലീപിന് ഒത്തിരി സൗഹൃദങ്ങളും അടുപ്പക്കാരും ഉണ്ടെങ്കിലും ഒരു ബന്ധവും ഇല്ലാത്ത സജിയേട്ടൻ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ വാദിക്കുന്നത് കണ്ടപ്പോൾ നിങ്ങളോട് എനിക്ക് ഇഷ്ടം തോന്നി. ധൈര്യം സമ്മതിക്കുന്നു.

ദിലീപ് ഇങ്ങനെ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിലീപിനെ ചതിച്ചതാണ്. ദിലീപിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നതുകൊണ്ട് സമൂഹം സജിയേട്ടനെ പലരീതിയിലും അപകീർത്തിപ്പെടുത്തുന്നതായി കണ്ടുവരുന്നു എന്നാണ് സജി നന്ത്യാട്ടിനോട് ഒരിക്കൽ സലിം കുമാർ പറഞ്ഞത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X