എല്ലാവരും കടമ നിർവഹിച്ച് വേഗം മടങ്ങും, കുടുംബാംഗങ്ങൾക്ക് താങ്ങാകുന്നത് ദിലീപ് മാത്രം, കാരണം...; കുറിപ്പ്!
സലിം കുമാർ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ് ആദ്യം അമൃത ആശുപത്രിയിലേക്ക് ഓടി എത്തിയ സിനിമാക്കാരിൽ ഒരാൾ നടൻ ദിലീപായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ദിലീപ് ആശുപത്രിയിലുണ്ട്. പ്രിയ സുഹൃത്ത് ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് തന്നെയായിരുന്നു എല്ലാവരേയും പോലെ ദിലീപും പ്രതീക്ഷിച്ചിരുന്നത്. കാരണം മരണം പുൽകാനുള്ള പ്രായമൊന്നും സലീമിന് ആയിട്ടില്ലെന്ന് ചങ്ങാതിയായ ദിലീപിന് അറിയാം.
മരണ വാർത്ത അറിഞ്ഞപ്പോൾ ദിലീപിന്റെ സോഷ്യൽമീഡിയ പേജുകളിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയ സഹോദരന് പ്രണാമം എന്ന ഒറ്റവരി മാത്രമാണ് നടൻ കുറിച്ചത്. ഇത്രയും വർഷ കാലത്തെ സൗഹൃദത്തിന് ഇടയിൽ എന്നേക്കും ഓർക്കാൻ ഒരുപാട് ഓർമകൾ സലിം ദിലീപിന് നൽകിയിട്ടുണ്ടാകും. ഒന്നും വാക്കുകളാക്കി മാറ്റി നീളൻ കുറിപ്പ് പങ്കുവെയ്ക്കാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നിരിക്കില്ല.

അതിനാലാകാം ഒരു വരിയിൽ ആദരാഞ്ജലി ഒതുങ്ങിയത്. ഇന്നലെ പുലർച്ചെ മുതൽ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോകുന്നത് വരെയും കുടുംബത്തെ ആശ്വസിപ്പിച്ചും ചടങ്ങുകൾക്കെല്ലാം നേതൃത്വം വഹിച്ചും ദിലീപുണ്ടായിരുന്നു. ഇപ്പോഴിതാ നടനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ദിലീപ് നല്ല ഒരു മനുഷ്യനാണെന്ന് കഴിഞ്ഞ ഒരുപാട് നാളുകളായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. ഇൻഡസ്ട്രിയിൽ തന്റെ ഏറ്റവും അടുത്ത ആരെങ്കിലും മരിച്ചാൽ ദിലീപ് അവിടുത്തെ ചടങ്ങുകൾ കഴിയുന്നതുവരെ അവിടെ തന്നെ ഉണ്ടാവും. ആ കുടുംബത്തിന്റെ ഒപ്പം തന്നെ കാണും എല്ലാ കാര്യത്തിനും. ബാക്കി ആളുകൾ വന്ന് പോകുമ്പോഴും ദിലീപ് അവിടെ തന്നെ ഇരിക്കും.
അവരുടെ കാലഘട്ടത്തിൽ ഉള്ളവരോട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നത് ദിലീപ് എന്ന വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ അത് വളരെ വ്യക്തമായി മനസിലായി. ഒരു വ്യക്തി എന്ന നിലയിൽ ദിലീപ് നല്ല ഒരു മനുഷ്യനാണ് എന്നായിരുന്നു കുറിപ്പ്. പോസ്റ്റ് വളരെ വേഗത്തിൽ ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു.
പ്രതികൂലിച്ചവർ നടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാട്ടി വെളുപ്പിക്കൽ പോസ്റ്റാണോ എന്നാണ് പരിഹസിച്ച് ചോദിച്ചത്. സ്വന്തം ഇന്റസ്ട്രിയിലെ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ പ്രതിയൊക്കെ എത്ര പെട്ടന്നാണ് മനുഷ്യ സ്നേഹിയായത്, സ്വന്തം മകളുടെ അമ്മയോട് വർഷങ്ങളായി പക കൊണ്ട് നടക്കുന്ന നല്ല മനുഷ്യൻ. അതും അവരെ ചതിച്ചിട്ട്.

സഹപ്രവർത്തകന്റെ മരണത്തിലും പിആർ പ്രവർത്തനത്തിനുള്ള സാധ്യത കണ്ടെത്തുന്നു. കൊള്ളാം എന്നിങ്ങനെയായിരുന്നു വിമർശിച്ചവർ കുറിച്ചത്. നടൻ ശ്രീനിവാസൻ മരിച്ചപ്പോഴും ഇന്നസെന്റിന്റെ വേർപാട് സംഭവിച്ചപ്പോഴുമെല്ലാം എല്ലാ തിരക്കും മാറ്റിവെച്ച് ആദ്യം ഓടിയെത്തിയ താരം ദിലീപായിരുന്നു.
തൊണ്ണൂറുകളിൽ സിനിമയിലേക്ക് എത്തിയതുകൊണ്ട് തന്നെ മൺമറഞ്ഞുപോയ ഒട്ടുമിക്ക മഹാരഥന്മാർക്കൊപ്പവും പ്രവർത്തിക്കാനും സ്ക്രീൻ ഷെയർ ചെയ്യാനും ദിലീപിന് കഴിഞ്ഞിട്ടുണ്ട്. അവരിൽ പലരുടേയും കുടുംബങ്ങളെ തന്നാൽ കഴിയും വിധം സഹായിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സഹപ്രവർത്തകർ മരിക്കുമ്പോൾ പലരും സഹായം പ്രഖ്യാപിക്കുമെങ്കിലും ഇവരിൽ ചുരുക്കം പേർ മാത്രമേ യഥാർത്ഥത്തിൽ സഹായം നൽകാറുള്ളു. അവരിൽ ഒരാൾ ദിലീപാണ്. കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളഒ ഒരാൾ ദിലീപാണ്.
സഹനടീനടന്മാരുടെ വേഷങ്ങളിൽ അഭിനയിച്ച് സിനിമയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാതെ പോയ പല മുതിർന്ന നടീനടന്മാരെയും ദിലീപ് ഇപ്പോഴും സഹായിക്കുന്നുണ്ട്. സൂപ്പർസ്റ്റാറുകൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ദിലീപ് മുടക്കം വരാതെ ചെയ്യാറുണ്ടെന്നാണ് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന പലരും പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications


