നിങ്ങളും ഇതുപോലെ ഒരു പറ്റിപ്പ് മലയാളികളെ പറ്റിക്കുന്നില്ലേ, അവർ കേസ് കൊടുത്താൽ...; മോഹൻലാലിനോട് ശാന്തിവിള

തന്റെ പേരും ശബ്ദവും ഫോട്ടോയും അനുവാദമില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോ​ഗിക്കുന്നതിനെതിരെ മോഹൻലാൽ കൊടുത്ത ഹർജി കഴിഞ്ഞ ദിവസമാണ് ഡൽഹി ഹെെക്കോ‌ടതി പരി​ഗണിച്ചത്. മോഹൻലാലിന്റെ ആവശ്യം പരി​ഗണിച്ച കോടതി കുറ്റകരമായ എല്ലാ ലിങ്കുകളും നീക്കാനും നിർദ്ദേശിച്ചു. ഇപ്പോഴിതാ വിഷയത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് ഉന്നയിക്കുന്ന വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ദുബായിൽ നിന്ന് വരുമ്പോൾ നിരവധി ലെ​ഗേജ്, ഇടനിലക്കാരിയായി രേണു എന്താണ് കടത്തുന്നതെന്ന് അന്വേഷിക്കണം; ഷെഫീന!
ദുബായിൽ നിന്ന് വരുമ്പോൾ നിരവധി ലെ​ഗേജ്, ഇടനിലക്കാരിയായി രേണു എന്താണ് കടത്തുന്നതെന്ന് അന്വേഷിക്കണം; ഷെഫീന!

മോഹൻലാൽ സാറെ നിങ്ങളും ഇതുപോലെ ഒരു പറ്റിപ്പ് മലയാളികളെ പറ്റിക്കുന്നില്ലേ. ആരെങ്കിലും കേസിന് പോയാൽ താങ്കളു‌ടെയും ആപ്പീസ് പൂട്ടും. അങ്ങനെ ആരെങ്കിലും കേസിന് പോകുകയാണെങ്കിൽ കൊച്ചിയിൽ നിന്ന് നേരിട്ട് ഫ്ലെെറ്റില്ലാത്ത കൽക്കട്ടയിലോ ഹിമാചൽ പ്രദേശിലോ കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അപ്പോഴേ ഡൽഹിയിൽ കേസ് കൊടുത്ത ബുദ്ധിമുട്ട് അറിയൂ. വിഷയം മനസിലായോ എന്നെനിക്കറിയില്ല. ഊണും കഴിച്ച് കാരവാനിൽ കിടക്കുമ്പോൾ മോഹൻലാലിന് വല്ലതും തോന്നും. കേരളത്തിലെ അമ്മമാർക്കൊക്കെ മുളക് പൊടിയും മല്ലിപ്പൊടിയും സാമ്പാർ പൊടിയും കൊടുത്താലോ എന്ന് തോന്നി.

Santhivila Dinesh  Mohanlal

എർത്തു‍കളും കണക്കപ്പിള്ളയും ചാടിയിറങ്ങി. മോഹൻലാലിന്റെ ഈ ആ​ഗ്രഹം കേട്ട ഉടനെ. പേപ്പറുകളെല്ലാം റെ‍ഡിയാക്കി. ലാൽ തന്നെ ചരിഞ്ഞ് നിന്ന് പരസ്യവും ഉണ്ടാക്കി. മോഹൻലാൽ ടേസ്റ്റ് ബഡ‍്സ്. ആളുകൾ ആ കറി പൗഡർ വാങ്ങി തുടങ്ങുമ്പോൾ ആ കറി പൗഡർ കമ്പനിയെ വലിയ കമ്പനികൾക്ക് വലിയ തുകയിൽ വിൽക്കും. മോഹൻലാലിന്റെ ​ഗ്യാങ്ങിലുള്ള ഒരു ബുദ്ധി ജീവി ലാൽ സാറെ, കണ്ടവന്റെ സ്റ്റുഡിയോയിൽ കയറിയിറങ്ങുന്നതിന് എന്തിനാണ് നമുക്കൊരു അടിപാെളി സ്റ്റുഡിയോ തു‌ടങ്ങിയാലെന്താ എന്ന് ചോദിക്കും.

കരയുന്ന വീഡിയോ പങ്കുവെച്ച ശേഷം രേണു ചെയ്തത്, മെെൻഡ്സെറ്റ് മനസിലാകുന്നില്ല; രേണുവിനെതിരെ സായ് കൃഷ്ണ
കരയുന്ന വീഡിയോ പങ്കുവെച്ച ശേഷം രേണു ചെയ്തത്, മെെൻഡ്സെറ്റ് മനസിലാകുന്നില്ല; രേണുവിനെതിരെ സായ് കൃഷ്ണ

കേൾക്കേണ്ട താമസം മോഹൻലാൽ തുടങ്ങും. അങ്ങനെയാണ് വിസ്മയ മാക്സ് എന്ന സ്റ്റുഡിയോ ഉണ്ടായത്. കുറേ നാൾ ഭം​ഗിയായി പോയി. അവിടെ എസി മുറിക്കകത്താണ് ലാൽ കുറേ പ‌ട്ടികളെ വളർത്തിയിരുന്നത്. ഞാൻ പോയി കണ്ടു. ഈ പട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് നമുക്ക് തോന്നും. അവസാനം എന്തായി എന്നറിയില്ല. ഒരു നാൾ മോഹൻലാലിന്റെ വേറൊരു ബുദ്ധിജീവി സംസാരിച്ചു. ലാൽ സാറെ ‌ടെക്നോളജി മാറുകയാണ്. നമുക്കിത് വിറ്റാലോ എന്ന് ചോദിച്ചു. ​ഗൾഫ് പണം ഇഷ്‌ടം പോലെ എന്റെ പോക്കറ്റിലുണ്ട് എന്നും പറഞ്ഞു. അങ്ങനെ വിറ്റു.

പിന്നെ മോ​​ഹൻലാലിന്റെ പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. അത് വിറ്റു. വാങ്ങിയവരെല്ലാം ഒരു നിബന്ധന വെച്ചു. സാറിന്റെ മോന്ത ഞങ്ങളുടെ പരസ്യങ്ങളിൽ വെക്കും. അതിന് രണ്ട് കോടി തരും എന്ന്. അതിന് മോഹൻലാൽ സമ്മതിച്ചു. ഈ ചെയ്യുന്നതും തട്ടിപ്പല്ലോ എന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X