അഭിനയം നിർത്തി തനി മുസൽമാനായി മാറി, ഇന്നത്തെ ജീവിതം; ഷാജിന്റെ മാറ്റത്തെക്കുറിച്ച് ശാന്തിവിള ദിനേശ്
നടൻ ഷാജിൻ ഏറെക്കാലമയി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. ഇന്നും മലയാളികൾ ഷാജിന്റെ മുഖം മറന്നിട്ടില്ല. ശ്രദ്ധേയമായ കുറച്ച് വേഷങ്ങൾ ഷാജിൻ ചെയ്തിട്ടുണ്ട്. സഹനടനായി ഷാജിൻ മലയാള സിനിമയിൽ തുടരുമെന്നാണ് പലരും കരുതിയത്. എന്നാൽ അതുണ്ടായില്ല. ഒരു ഘട്ടത്തിൽ സിനിമാ ലോകത്ത് നിന്നും ഷാജിൻ അകന്നു. നടനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഷാജിനെ നിങ്ങൾക്ക് അറിയാം. അനിയത്തി പ്രാവിലെ ശാലിനി ചെയ്ത കഥാപാത്രത്തിന്റെ ഏറ്റവും ഇളയ സഹോദരൻ. ഫാസിലിന്റെ ബന്ധു കൂടിയായ ഫാസിലിനൊപ്പം സഹ സംവിധായകനായി. നിർമാണ മേൽനോട്ടക്കാരനായി. കുറച്ച് അഭിനയിക്കുകയും ചെയ്തു. ഒരു നാൾ ഷാജിൻ അഭിനയം അങ്ങ് നിർത്തി. ടിപ്പിക്കൽ മുസൽമാനായി. അകാല വാർധക്യം വന്നു. താടിയൊക്കെ വളർത്തി എറണാകുളത്ത് ലെദർ ബിസിനസ് നടത്തി ഇപ്പോൾ ജീവിക്കുന്നു. അഭിനയിപ്പിക്കാതിരിക്കാൻ എന്നോട് ചോദിക്കാൻ പാടില്ലാത്ത തുക ചോദിച്ചയാളാണ് ഷാജിൻ. ഞാനത് സമ്മതിച്ചപ്പോൾ ഷാജി പെട്ടുപോയി. വർഷങ്ങളായി എന്നെ വിളിക്കാറില്ല. എന്നാലും എന്റെ നല്ല സുഹൃത്താണ് ഷാജി.

എറണാകുളത്ത് വരുമ്പോൾ ഷാജിന്റെ ഷോറൂമിൽ ചെല്ലണമെന്ന് പറഞ്ഞിരുന്നു. ചെല്ലാമെന്ന് ഞാൻ ഏറ്റു. പക്ഷെ ഇതുവരെയും പോയിട്ടില്ല. പോകണം. താനിങ്ങനെ തനി കാക്കാനായി നരച്ച താടി വെച്ച് അകാല വാർധക്യം ബാധിച്ചവരെ പോലെ നടക്കാതെ അഭിനയിക്കാൻ വാ എന്ന് എപ്പോൾ വിളിച്ചാലും ഞാൻ പറയും. അതുകൊണ്ടാകണം ഷാജിൻ എന്നെയങ്ങ് ഒഴിവാക്കിയത്. ഷാജിൻ വലിയ നടനൊന്നുമല്ല. പക്ഷെ അയാളുടെ മാനറിസങ്ങളും പേഴ്സണൽ ലെെഫും എനിക്കിഷ്ടമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.


Click it and Unblock the Notifications















