കേട്ടതെല്ലാം സത്യമോ? വിക്രം ഭാര്യയുമായി അകൽച്ചയിലോ; വിജയ്ക്ക് പിന്നാലെ അടുത്ത താരത്തെക്കുറിച്ച് വാദം
തമിഴകത്ത് തന്റേതായ താരപദവിയുള്ള നടനാണ് ചിയാൻ വിക്രം. വിക്രം ചെയ്യുന്ന സിനിമകളിൽ എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. ഇന്ന് വിക്രമിന്റെ മകൻ ധ്രുവ് വിക്രമും അറിയപ്പെടുന്ന താരമാണ്. കരിയറിലും ജീവിതത്തിലും ധ്രുവിന് മാർഗ ദർശി വിക്രം ആണ്. അച്ഛന് ധ്രുവിന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അച്ഛനെക്കുറിച്ച് ധ്രുവ് മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിക്രമിന്റെ പഴയ ഫോട്ടോകളുൾപ്പെടെയുള്ള ദൃശ്യങ്ങൾ ധ്രുവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിക്രമിനൊപ്പം ഭാര്യ ശെെലജ ബാലകൃഷ്ണനെ കാണാറേയില്ലല്ലോ എന്നാണ് ചോദ്യങ്ങൾ. അടുത്ത കാലത്തൊന്നും വിക്രമിനെയും ഭാര്യയെയും ഒരുമിച്ച് കണ്ടിട്ടില്ല. ഇവർ തമ്മിൽ അകൽച്ചയിലാണോ എന്ന് നെറ്റിസൺസ് സംശയിക്കുന്നു. പല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ശെെലജ സ്വകാര്യത ആഗ്രഹിക്കുന്ന ആളാണ് അതുകൊണ്ടാകാം സോഷ്യൽ മീഡിയയിൽ കാണാത്തതെന്ന അഭിപ്രായങ്ങൾ വന്നു.

അതേസമയം ഈയടുത്ത് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ വിക്രമിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. തമിഴകത്ത് പല താരങ്ങളുടെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ രവി മോഹനെയും ആരതിയെയും പോലെ അത് പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതിരിക്കാൻ അവർ ശ്രദ്ധിച്ചെന്നും അന്തനൻ പറഞ്ഞു. പലരുടെയും വീട്ടിൽ പല പ്രശ്നങ്ങളുണ്ട്. ഇവിടെ പറയാമോ എന്നെനിക്കറിയില്ല. എന്നാലും പറയാം. വിക്രമിന്റെ വീട്ടിൽ ഒരായിരം പ്രശ്നങ്ങളുണ്ട്. എന്നാൽ അവർ ഡിവോഴ്സിന് പോയോ. അദ്ദേഹം കുടുംബ പ്രശ്നങ്ങൾ പുറത്താരും അറിയാതെ നോക്കുന്നു. പ്രശ്നങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് പോലെ പല അഭിനേതാക്കളുണ്ടെന്നും അന്തനൻ പറഞ്ഞു.
തമിഴകത്ത് ഗോസിപ്പുകളായി തള്ളിയ പല അഭ്യൂഹങ്ങളും സത്യമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും സംഗീതയുമായി അകന്ന് കഴിയുകയാണെന്നും ഏറെക്കാലം ഗോസിപ്പുകൾ പ്രചരിച്ചു. ഈയടുത്താണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് കാരണമായി പറയുന്നത്.


Click it and Unblock the Notifications

