രഹസ്യമായി വിവാഹം നടത്തിയോ? മകൾക്ക് കുഞ്ഞുങ്ങളുണ്ടോ?; ഒടുവിൽ സത്യം വെളിപ്പെടുത്തി നടൻ സത്യരാജ്!

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിചിത്രമായ അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ചും മകൾ ദിവ്യ സത്യരാജിന് പിന്തുണ അറിയിച്ചും നടൻ സത്യരാജ് രം​ഗത്ത്. ന്യൂട്രീഷനിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ദിവ്യയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചില തെറ്റായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദിവ്യ ഒരു പുരുഷനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അത് രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങളാണെന്ന് ചിലർ അവകാശപ്പെട്ടു.

പിന്നീട് ഒന്നിലധികം വിവാഹങ്ങളും കുട്ടികളുമുണ്ടെന്ന തരത്തിലേക്കും പ്രചാരണങ്ങളിലേക്കും ഇത് വളർന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെ ദിവ്യ സത്യരാജ് നേരിട്ട് പ്രതികരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച യുട്യൂബർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും ദിവ്യ വിമർശിച്ചു.

Sathyaraj Divya Sathyaraj

പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണമായും എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും വ്യക്തമാക്കി. ഞാൻ കറുത്ത കണ്ണട ധരിച്ച് മലമുകളിലൊരു പുരുഷനൊപ്പം നിൽക്കുന്ന ചിത്രമാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. അതൊരു വിവാഹ ചിത്രമാണെന്ന് ചിലർ പറയുന്നു. കണ്ണട വെച്ച് ആരെങ്കിലും വിവാഹം കഴിക്കുമോ? ചിത്രത്തിലുള്ളത് ഞാൻ അല്ല എന്നാണ് ദിവ്യ പറഞ്ഞത്.

അതേസമയം പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പിന്നെ എന്താണെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ചോദിച്ചപ്പോൾ ദിവ്യ പരിഹാസരൂപേണ മറുപടി നൽകി. രണ്ട് വിവാഹങ്ങളിൽ നിന്ന് മൂന്ന് കുട്ടികളുള്ള ആളാണെന്നാണ് ഇപ്പോൾ എന്നെക്കുറിച്ചുള്ള കഥ എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. അഭ്യൂഹങ്ങൾക്ക് മറുപടിയായി ദിവ്യ തന്റെ പിതാവായ സത്യരാജിന്റെ പ്രസ്താവനയും പങ്കുവെച്ചു. മാധ്യമ സുഹൃത്തുക്കൾക്ക് നമസ്കാരം.

എന്റെ മകൾ ന്യൂട്രീഷനിസ്റ്റ് ദിവ്യ സത്യരാജിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളൊന്നും സത്യമല്ല എന്നാണ് പ്രസ്താവനയിൽ നടൻ പറയുന്നത്. മകളെ കുറിച്ച് സംസാരിക്കവെ സത്യരാജ്, ദിവ്യയെ കഠിനാധ്വാനിയും ആത്മാഭിമാനമുള്ളവളും സ്വന്തം കഴിവിൽ ഉയർന്നുവന്ന സ്ത്രീയുമെന്ന് വിശേഷിപ്പിച്ചു. എന്റെ മകളെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവ്യയുടെ അഭിപ്രായങ്ങൾക്കും വ്യക്തിപരമായ തീരുമാനങ്ങൾക്കും സത്യരാജ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. വിവാഹം, മാതൃത്വം, സ്ത്രീകളുടെ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ദിവ്യ മുമ്പും തുറന്ന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ കുട്ടികളുണ്ടാകണമെങ്കിൽ നിർബന്ധമായും വിവാഹിതരാകണമെന്ന ധാരണയോട് തനിക്ക് യോജിപ്പില്ലെന്ന് ദിവ്യ വ്യക്തമാക്കിയിരുന്നു.

Sathyaraj Divya Sathyaraj

കുട്ടികളുണ്ടാകണമെങ്കിൽ ആദ്യം വിവാഹം കഴിക്കണം എന്ന നിർബന്ധം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. വിവാഹം കഴിക്കാതെ അമ്മയാവുക എന്ന ആശയത്തോട് ഞാൻ പൂർണമായും തുറന്ന മനസോടെയാണ് സമീപിക്കുന്നത് എന്നായിരുന്നു ദിവ്യ പറഞ്ഞത്. ദിവ്യയുടെ ഈ പ്രസ്താവന അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും മാറുന്ന സാമൂഹിക കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്ന പുരോഗമനപരമായ നിലപാടാണിതെന്ന് വിലയിരുത്തി നിരവധി പേർ പിന്തുണയും നൽകിയിരുന്നു.

മകളുടെ നിലപാടുകളെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ച സത്യരാജ്, താൻ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്ന ആളാണെന്നും ജാതി-മത ആചാരങ്ങളിൽ വിശ്വാസമില്ലെന്നും പറഞ്ഞിരുന്നു. വിവാഹം വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണെന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ വിവാഹിതരാകാതെയും മാതാപിതാക്കളാകാൻ സാധിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

മകളുടെ പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും സത്യരാജ് അന്ന് വ്യക്തമാക്കി. ദിവ്യ സത്യരാജ് വിവാഹിതയാണെന്ന് ആദ്യം ആരോപിച്ചത് തമിഴിലെ പ്രമുഖ വിമർശകൻ ബയിൽവാൻ രംഗനാഥനാണ്. ദിവ്യ സത്യരാജിന്റെ വിവാഹം ഏറെ കോളിളക്കം നിറഞ്ഞതായിരുന്നു. ആ ബന്ധം ഇപ്പോൾ നിലവിലില്ല. സത്യരാജിന്റെ സഹോദരിയുടെ മകനായിരുന്നു വരൻ. വിവാഹം പരമരഹസ്യമായിരുന്നു എന്നാണ് ഇരുവരും കൂടിയുള്ള ചിത്രങ്ങൾ സഹിതം പുറത്തുവിട്ട് ബയിൽവാൻ രംഗനാഥൻ ആരോപിച്ചത്.

Read more about: sathyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X