18 വർഷം മുമ്പ് രഹസ്യ വിവാഹം, ഭർത്താവിനെ ടോർച്ചർ ചെയ്ത ദിവ്യ സത്യരാജ്; താരപുത്രിയെ കുറിച്ച് ബയൽവാൻ രം​ഗനാഥൻ!

തമിഴിലെ പേരുകേട്ട അഭിനേതാക്കളിൽ ഒരാളാണ് സത്യരാജ്. ആ​ഗതൻ അടക്കമുള്ള മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടന് കൂടുതൽ സ്വീകാര്യത പാൻ ഇന്ത്യൻ തലത്തിൽ ലഭിച്ചത് ബാഹുബലിയുടെ റിലീസിനുശേഷമാണ്. എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് നടന്റേത്. ഇപ്പോഴിതാ നടന്റെ മകൾ ദിവ്യയെ കുറിച്ച് ബയൽവാൻ രം​ഗനാഥൻ നടത്തിയ വെളിപ്പെടുത്തലാണ് ശ്ര​ദ്ധ നേടുന്നത്.

'പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിന് ആ തോന്നിവാസം കാണിച്ചു?, ചേച്ചിമാരുടെ ഇംപാക്ടാണ്'
'പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിന് ആ തോന്നിവാസം കാണിച്ചു?, ചേച്ചിമാരുടെ ഇംപാക്ടാണ്'

ന്യൂട്രീഷ്യനിസ്റ്റായ ദിവ്യ സാമൂഹിക വിഷയങ്ങളി‌ലും രാഷ്ട്രീയപരമായുള്ള തന്റെ നിലപാടുകൾ തുറന്ന് പറയാറുള്ള വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പരിപാടികളിലൊന്നായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരപുത്രി. അടുത്തിടെ പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിരുന്നു.

Divya Sathyaraj

കൂടാതെ ശ്രീലങ്കൻ ദ്വീപായ നെടുന്തീവിലെ തമിഴ് ജനതയുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സെറൻഡിപ് എന്ന എൻജിഒയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ദിവ്യയുടെ സഹോദരനാണ് നടനായ സിബി സത്യരാജ്. ദിവ്യ സിം​ഗിൾ അല്ലെന്നും വർഷങ്ങൾക്ക് മുമ്പ് ഇവരുടെ വിവാഹം കഴിഞ്ഞതാണെന്നുമാണ് ബയൽവാൻ രം​ഗനാഥൻ ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ദിവ്യ ഭർത്താവിനൊപ്പം നിൽക്കുന്നത് എന്ന് അവകാശപ്പെട്ട് ചില ഫോട്ടോകളും ബയൽവാൻ രം​ഗനാഥൻ പുറത്തുവിട്ടു. ബയൽവാൻ രം​ഗനാഥന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സത്യരാജിന്റെ വീട്ടിലേക്ക് ഒരു തവണ പോലും ഞാൻ പോയിട്ടില്ല. അദ്ദേഹത്തെ പോലും നാലോ അ‍ഞ്ചോ തവണ മാത്രമെ കണ്ടിട്ടുള്ളു. അതിൽ ചിലത് ഇന്റർവ്യുവിന് വേണ്ടിയുള്ള കൂടിക്കാഴ്ചകളായിരുന്നു.

മീനാക്ഷിയെക്കുറിച്ച് ഈ പയ്യൻ അലക്കുന്നത് കേട്ടു, സകലമാന പേരെയും പുച്ഛത്തോടെ കാണുന്നവരെ എന്ത് പറയും? ശാന്തിവിള
മീനാക്ഷിയെക്കുറിച്ച് ഈ പയ്യൻ അലക്കുന്നത് കേട്ടു, സകലമാന പേരെയും പുച്ഛത്തോടെ കാണുന്നവരെ എന്ത് പറയും? ശാന്തിവിള

ഇന്നേവരെ സത്യരാജിൽ നിന്നും പണം ഞാൻ കൈപറ്റിയിട്ടില്ല. എന്റെ അമ്മയെ പിടിച്ച് ഞാൻ സത്യം ചെയ്യുന്നു. സത്യരാജിനും ഇത് അറിയാം. കാരണം അയാൾ ആർക്കും പണം കൊടുക്കാറില്ല. ഇതിനെല്ലാം ഉപരിയായി ഞാൻ സത്യരാജിൽ നിന്നും പണം വാങ്ങുന്നത് കണ്ടുവെന്ന് അ​ദ്ദേഹത്തിന്റെ മകൾ ദിവ്യ പറഞ്ഞത് പച്ചകള്ളം. അച്ഛനോട് ചോദിച്ച് ദിവ്യ മനസിലാക്കണം.

ദിവ്യ സത്യരാജിന്റെ വിവാഹം കഴിഞ്ഞതാണെന്നും പിന്നീട് വിവാഹമോചിതയായതാണെന്നുമുള്ള കാര്യം പലർക്കും അറിയില്ല. 18 വർഷങ്ങൾക്ക് മുമ്പായിരുന്നു ദിവ്യയുടെ വിവാഹം. എന്നാൽ താൻ സിം​ഗിളാണെന്ന് പെരുമയോട് പറഞ്ഞു നടക്കുന്നു. സത്യരാജിന് കൊയമ്പത്തൂരിൽ ഒരു ഫ്ലാറ്റുണ്ട്. അവിടെ വെച്ചാണ് വിവാഹം നടന്നത്. അമ്പത് പേര് മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് ആ വിവാഹം നടന്നത്.

Divya Sathyaraj

സഹോദരിയുടെ മകനാണ് സത്യരാജിന്റെ മകൾ ദിവ്യയെ വിവാഹം ചെയ്തത്. സത്യരാജിന്റെ സഹോദരിയുടെ പേര് കൽപ്പന എന്നാണ്. മഹേന്ദ്രൻ എന്നാണ് ദിവ്യയുടെ ഭർത്താവിന്റെ പേര്. പൊള്ളാച്ചിയിലെ പേരുകേട്ട കുടുംബാം​​ഗമാണ് മഹേന്ദ്രൻ. താലികെട്ട് കഴിഞ്ഞ അ‍ഞ്ചാമത്തെ മിനിറ്റിൽ അത് പറിച്ച് സത്യരാജിന്റെ മുഖത്ത് വലിച്ചെറി‍ഞ്ഞിട്ട് പോയി. പലർക്കും ഇതൊന്നുമറിയില്ല. എല്ലാം നടൻ സഹിച്ചു.

മഹേന്ദ്രൻ നല്ല വ്യക്തിയായതുകൊണ്ട് സത്യരാജിന്റെ അഭ്യർത്ഥന പ്രകാരം 14 വർഷത്തോളം ദിവ്യയ്ക്കൊപ്പം ജീവിച്ചു. ദിവസവും ടോർച്ചറായിരുന്നു. ചെരുപ്പ് വെച്ച് വരെ അടിക്കുമായിരുന്നു. എത്രനാൾ ഒരു മനുഷ്യൻ ടോർച്ചർ അനുഭവിക്കും?. സത്യരാജിനെ ഓർത്താണ് മഹേന്ദ്രൻ പലതും സഹിച്ച് മുന്നോട്ട് പോയത്. അവസാനം ക്ഷമ നശിച്ചാണ് പതിനാല് വർഷം കഴിഞ്ഞ് ദിവ്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഭർത്താവ് മഹേന്ദ്രൻ പോയത്.

ഏറ്റവുമിഷ്ടം ഞാന്‍ കൂടെയുള്ളത്! എംജിയെക്കുറിച്ച് ലേഖ! ഭാര്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പറഞ്ഞ് എംജിയും
ഏറ്റവുമിഷ്ടം ഞാന്‍ കൂടെയുള്ളത്! എംജിയെക്കുറിച്ച് ലേഖ! ഭാര്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പറഞ്ഞ് എംജിയും

ദിവ്യ എന്നെ കുറിച്ച് നുണ പ്രചരിപ്പിച്ചതിനാലാണ് ഇപ്പോൾ ഞാൻ ഇത് വെളിപ്പെടുത്തിയത്. ദൈവമുണ്ട്. അയാൾ എല്ലാം കാണുന്നുണ്ടെന്ന് മറന്ന് പോകരുതെന്നമാണ് ബയൽവാൻ രം​ഗനാഥൻ പറഞ്ഞത്.

Read more about: sathyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X