തട്ടലും മുട്ടലും ഇല്ലാതെ പോവുന്നു! ക്രിസിനെക്കുറിച്ച് ചോദിച്ചവരോട് ദിവ്യ! ഒന്നിച്ച് വരാത്തതിന് കാരണം ഇതാണ്
കുറേക്കാലമായി ഞങ്ങളൊന്നിച്ച് വീഡിയോ ചെയ്തിട്ട്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദിവ്യയും ക്രിസ് വേണുഗോപാലും. ഉര്‍വശി ചേച്ചിയുടെ ഡയലോഗ് വെച്ച് റീല്‍ ചെയ്തതാണ്. അനുകരിച്ചതല്ല. ചേച്ചിയുടെ ഏഴയലത്ത് പോലും എത്തില്ലെന്നറിയാം. ചേച്ചി എന്നും ചേച്ചി തന്നെയാണ്. പകരം വെക്കാന്‍ ആരുമില്ല. മിഥുനത്തിലെ ഡയലോഗ് ചെയ്തപ്പോള്‍ അത് വേണ്ടായിരുന്നു എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടിരുന്നു. അത് വേണ്ടായിരുന്നു എന്നായിരുന്നു ചിലര്‍ പറഞ്ഞത്. എനിക്ക് പറ്റുന്ന പോലെ ഞാന്‍ ചെയ്തു എന്നേയുള്ളൂ. ഈ ലോകത്ത് ദാസേട്ടന്റെ പാട്ടുകള്‍ പാടുന്ന എത്രയേ പേരുണ്ട്. അദ്ദേഹത്തിന്റെ ഏഴയലത്ത് എത്തില്ലെന്നറിഞ്ഞിട്ടും അവര്‍ പാടുന്നില്ലേ. കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ആഗ്രഹമല്ലേ. ഉര്‍വശി ചേച്ചിയേയും, മഞ്ജു ചേച്ചിയേയും എനിക്ക് ഭയങ്കര ഇഷ്ടമാണെന്നായിരുന്നു ദിവ്യ പറഞ്ഞത്.
ഞാനും ഏട്ടനും ഇപ്പോഴും ഒന്നിച്ച് തന്നെയാണ്. പുറത്തൊന്നും അങ്ങനെ പോവുന്നില്ല. ഞങ്ങള്‍ അടിച്ച് പിരിഞ്ഞു എന്നൊക്കെ വിചാരിക്കുന്നുണ്ടാവും. അങ്ങനെയൊന്നുമായിട്ടില്ല. നല്ല തിരക്കിലാണ് ഞങ്ങള്‍. രണ്ടാളും ഓടിയാല്‍ തന്നെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോള്‍ ചായയ്്ക് വരെ വില കൂടി. ഗ്യാസിനൊക്കെ വില കൂടിയല്ലോ. കഴിക്കാനെന്തുണ്ട് എന്നതിലല്ല, ഇവിടെയുള്ളത് കൊണ്ട് തരുന്നു എന്നാണ് ഹോട്ടലുകാര്‍ പറയാറുള്ളത്. ദൈവം സഹായിച്ച് വലിയ തട്ടലും, മുട്ടലും ഇല്ലാതെ പോവുകയാണ് ലൈഫ്. ഇങ്ങനെ തന്നെ പോവട്ടെയെന്നാണ് പ്രാര്‍ത്ഥന എന്നുമായിരുന്നു ദിവ്യ പറഞ്ഞത്.

വിവാഹം കഴിഞ്ഞത് മുതല്‍ കേള്‍ക്കുന്നതാണ് ഡിവോഴ്‌സാവാന്‍ പോവുകയാണെന്നുള്ളത്. എന്തിനാണെന്നറിയില്ല, ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നത്. ഞങ്ങള്‍ ഒന്നിച്ചതില്‍ എന്തിനാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നായിരുന്നു ദിവ്യ നേരത്തെ ചോദിച്ചത്. മര്യാദയ്ക്ക് ജീവിക്കുന്നവരെക്കുറിച്ച് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നറിയില്ല. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ ചിലര്‍ക്ക് ചൊറിയാന്‍ തോന്നും. അത് അവരുടെ സ്വഭാവം. നല്ല രീതിയില്‍ വീഡിയോ ഒക്കെ ചെയ്യുന്നവരുണ്ട്. ചിലര്‍ക്കാണ് മര്യാദയ്ക്ക് ജീവിക്കുന്നവരെ പിരിക്കാന്‍ താല്‍പര്യം. എങ്ങനെയെങ്കിലും പണമുണ്ടാക്കിയാല്‍ മതി എന്ന ചിന്തയുള്ളവരാണ് ഇല്ലാക്കഥകളൊക്കെ പടച്ചുവിടുന്നതെന്നായിരുന്നു ക്രിസ് പറഞ്ഞത്.
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞങ്ങളിങ്ങനെ ചിരിച്ച് കളിച്ച് പോവില്ല. സോഷ്യല്‍മീഡിയയിലൂടെ കാണുന്നതാണ് ചിലരൊക്കെ വിശ്വസിക്കുന്നത്. അങ്ങനെ എന്തെങ്കിലും കേട്ടാലോ, സംശയം തോന്നിയാലോ ഞങ്ങളോട് ചോദിക്കുക. എന്തുണ്ടെങ്കിലും നേരിട്ട് ചോദിക്കുകയാണ് വേണ്ടത്. അല്ലാതെ തോന്നിയത് പോലെ കഥകളിറക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ മെസേജ് അയച്ചോ, വിളിച്ചോ ചോദിക്കാം എന്നും നേരത്തെ ദിവ്യയും ക്രിസും പറഞ്ഞിരുന്നു. ക്ഷേത്രങ്ങളിലെ പരിപാടികളിലും, മറ്റ് ഉദ്ഘാടനങ്ങളിലുമൊക്കെയായി സജീവമാണ് ഇരുവരും.
അഭിനയം മാത്രമല്ല നൃത്തലോകത്തും സജീവമാണ് ദിവ്യ. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടില്ല. ബേസിക്കായിട്ട് പഠിച്ചില്ലെങ്കിലും ക്ഷേത്രത്തില്‍ ഡാന്‍സ് ചെയ്തിരുന്നു. മിയയുടെ ഡാന്‍സ് പോലെയാണെന്നൊക്കെയുള്ള കമന്റുകള്‍ കണ്ടിരുന്നു. ആരും ചെയ്ത് വെച്ചതല്ല ദിവ്യ കളിച്ചത്. ഒരു ടീച്ചര്‍ പഠിപ്പിച്ച് കൊടുത്തതാണ്. പറ്റാത്തവര്‍ കാണണ്ട. ഏട്ടനെ പരിചയപ്പെട്ട കാലം മുതല്‍ ഏട്ടന്‍ പാടിയ പാട്ടുകളും കേള്‍ക്കുന്നുണ്ട്. അങ്ങനെയാണ് ആ രണ്ട് പാട്ടുകള്‍ സെലക്ട് ചെയ്ത് ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചത്. ഇത് മോഹിനിയാട്ടം എന്ന് പറയരുത്. സെമി ക്ലാസിക്കലാണെന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications