ജൂനിയറെ തെറി വിളിച്ച് ദിയ, പ്രിൻസിപ്പൾ വിളിപ്പിച്ചു, അഹാന കോളേജിലെത്തി വഴക്ക്; പുറമേക്ക് കാണുന്നവരല്ല?
'ശരിക്കും ഈ കുടുംബം പുറമേക്ക് കാണുന്നത് പോലെ തന്നെയാണോ?' ദിയ കൃഷ്ണയുടെ വിവാദത്തിന് ശേഷം സോഷ്യൽ പരക്കെ ഉയരുന്ന ചോദ്യമാണിത്. വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രിയങ്കരരായിരുന്നു കൃഷ്ണകുമാർ കുടുംബം. നാല് മക്കളും പരസ്പരം സ്നേഹിക്കുന്ന രണ്ട് ദമ്പതികളും. മക്കൾ നാല് പേരും അറിയപ്പെടുന്ന ഇൻഫ്ലുവൻസർമാർ. സ്വന്തമായി അധ്വാനിച്ച് സാമ്പത്തികമായ സ്വയം പര്യാപ്തത നേടിയവർ. മറ്റുള്ളവർക്ക് പ്രചോദനമാകുന്ന തരത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ. പെൺമക്കളുടെ സ്വപ്നങ്ങൾ മനസിലാക്കി ഒപ്പം നിൽക്കുന്നു മാതാപിതാക്കൾ.
ഇങ്ങനെയൊക്കെയാണ് ആരാധകർ കൃഷ്ണകുമാർ കുടുംബത്തെക്കുറിച്ച് ധരിച്ചിരിക്കുന്നത്. എന്നാൽ ദിയയുടെ വിവാദങ്ങൾ ഈ ധാരണകളെ ചോദ്യം ചെയ്യുന്നു. ഓരോ സംഭവ വികാസങ്ങളുമായി കണക്ട് ചെയ്യുമ്പോൾ പുറമേക്ക് കാണുന്നതല്ലാതെ മറ്റൊരു മുഖം കെകെ കുടുംബത്തിനുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് റെഡിറ്റ് യൂസേർസ്.

പണത്തിനും പ്രശസ്തിക്കുമുപ്പുറം ചില മൂല്യബോധങ്ങൾ ഇവർക്കില്ലെന്ന് വ്യാപകമായി കമന്റ് വരുന്നുണ്ട്. സദാചാര, യാഥാസ്ഥിതിക സങ്കൽപ്പങ്ങൾ എന്ന് പറഞ്ഞ് തള്ളാൻ പറ്റുന്നതല്ല ഈ വിമർശനം. പ്രത്യേകിച്ചും ദിയ കൃഷ്ണയുടെ കാര്യത്തിൽ. യഥാർത്ഥത്തിൽ ഇന്നല്ല ദിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പഠിക്കുന്ന കാലത്തേ ദിയക്കെതിരെ ആരോപണങ്ങളുണ്ട്.
ഒപ്പം പഠിക്കുന്നവരെ ബുള്ളി ചെയ്തിരുന്ന ആളാണ് ദിയയെന്ന് മുമ്പൊരിക്കൽ ആരോപണങ്ങൾ വന്നിരുന്നു. അന്ന് ആരോപണങ്ങളുടെ ഒരു ശബ്ദരേഖയും പുറത്ത് വന്നു. ദിയയുടെ കോളേജിൽ പഠിച്ച പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചത്. അന്ന് വ്യാപകമായി പ്രചരിച്ച ശബ്ദരേഖ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോൾ. ദിയ കൃഷ്ണ കോളേജ് ബസിലെ സീറ്റിന്റെ പേരിൽ തന്നോട് വളരെ മോശമായി സംസാരിച്ചെന്നാണ് ഈ പെൺകുട്ടി പറയുന്നത്.
നിന്നെയൊക്കെ ഫസ്റ്റ് ഇയർ വന്നപ്പോഴേ റാഗ് ചെയ്യാത്തതിന്റെ പ്രശ്നമാണ്. നിന്നെയൊക്കെ റാഗ് ചെയ്യണമെങ്കിൽ മിനിമം സ്റ്റാൻഡേർഡ് വേണം. കണ്ടാലേ അറിയില്ലേ കിഴങ്ങിയാണെന്ന്, നിന്റെ വീട്ടുകാരും ഇങ്ങനെയായിരിക്കും എന്ന് പറഞ്ഞു. 30 പിള്ളേരുടെ മുന്നിൽ വെച്ചാണ് ഇങ്ങനെ പറഞ്ഞത്. കോളേജ് എത്തുന്നത് വരെ ഇങ്ങനെ തെറി പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. കോളേജിൽ ചെന്ന് ഡിപാർട്മെന്റിൽ പരാതി കൊടുത്തു.
ദിയയുടെയും ഇഷാനിയുടെയും വീട്ടിൽ നിന്ന് വിളിപ്പിച്ചു. അഹാനയും അഹാനയുടെ അമ്മയും എല്ലാവരും കൂടെയാണ് വന്നത്. അഹാന അത്രയും പ്രായമുള്ള ഞങ്ങളുടെ വെെസ് പ്രിൻസിപ്പലിനോട് അങ്ങോട്ട് തട്ടിക്കയറി. മര്യാദയില്ലാതെ പെരുമാറുകയും ചെയ്തു. ഞങ്ങളുടെ മുഖത്ത് നോക്കി അസഭ്യം പറഞ്ഞാണ് കോളേജിൽ നിന്നും ഇറങ്ങിപ്പോയത്..ആദ്യം അഹാന സഹോദരിമാരെ മര്യാദയ്ക്ക് പെരുമാറാൻ പഠിപ്പിക്കണം. എന്നിട്ട് അഹാനയും മര്യാദയ്ക്ക് പെരുമാറണം-ശബ്ദരേഖയിലുള്ള പെൺകുട്ടി പറയുന്നതിങ്ങനെ. അതേസമയം ആരോപണത്തോട് അഹാന കൃഷ്ണ പ്രതികരിച്ചില്ല.


Click it and Unblock the Notifications

