ആരുടെ കണ്ണേറ് കിട്ടിയെന്നറിയില്ല! മാലി ദ്വീപിലെത്തിയ ദിയയും അശ്വിനും നേരിട്ട ദുരനുഭവം! ശരിക്കും പെട്ടുപോയി

പിറന്നാളിന് മുന്നോടിയായി ദിയയും അശ്വിനും ഓമിയും മാലി ദ്വീപിലേക്ക് പോയിരുന്നു. നാലാമത്തെ പ്രാവശ്യമാണ് ഞാന്‍. അശ്വിന്‍ മൂന്നാമത്തെ തവണ. ഓമിയെ ആദ്യമായാണ് അങ്ങോട്ടേക്ക് കൊണ്ടുപോവുന്നത്. അമ്മുവിനും ഇഷാനിക്കുമൊപ്പമായാണ് ഞാന്‍ ആദ്യം പോയത്. പുതിയ വ്‌ളോഗിലൂടെയായിരുന്നു ദിയ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബീച്ചൊക്കെ കാണാന്‍ ഓമി എക്‌സൈറ്റഡാണ്. വെള്ളം അവന് ഇഷ്ടമാണ്. ഫ്‌ളൈറ്റിലെല്ലാം ഓമി നല്ല ഉറക്കമായിരുന്നു. ചെറിയൊരു ഫ്‌ളൈറ്റിലാണ് പോയത്. അഞ്ച് മാസം പ്രഗ്നന്റായ സമയത്തായിരുന്നു ആദ്യമായി ഇതില്‍ കയറിയത്. അന്നത്തെ അത്ര സഫോക്കേഷനില്ല ഇന്ന് എന്ന് ദിയ പറഞ്ഞിരുന്നു. വീഡിയോ എടുക്കുമ്പോഴെല്ലാം ഓമി നല്ല കുട്ടിയായിരുന്നു. അവനിത് അറിഞ്ഞ് പോസ് ചെയ്യുകയാണെന്ന് തോന്നുന്നു എന്നായിരുന്നു ദിയയുടെ കമന്റ്.

ബര്‍ത്ത് ഡേ ആയതുകൊണ്ടാണ് മാലി ദ്വീപിലേക്ക് പോവുന്നത്. അമ്മ തന്ന ഗോള്‍ഡ് ബ്രേസ് ലെറ്റും ദിയ കാണിച്ചിരുന്നു. അശ്വിന്‍ പുതിയതായി കുറച്ച് റിംഗ് തന്നിരുന്നു. അതെല്ലാം ഇടാറുണ്ട് ഇപ്പോള്‍. മൂന്ന് വര്‍ഷം മുന്നെ വന്നപ്പോള്‍ ഇതേ കാലാവസ്ഥയായിരുന്നു ഇവിടെ. നല്ല മഴയുണ്ട് ഇവിടെ. അശ്വിന് അങ്ങനെയുള്ള ക്ലൈമറ്റാണ് ഇഷ്ടം. അന്ന് ഇവിടത്തെ എയര്‍പോര്‍ട്ട് വലിയ ഭംഗിയൊന്നുമില്ലായിരുന്നു. ഇപ്പോള്‍ മൊത്തത്തിലങ്ങ് മാറി. പഴയ സ്ഥലവുമായി ഒരു ബന്ധവുമില്ല. ഓമി ഇപ്പോള്‍ എന്റെ കൂടെയിരിക്കത്തില്ല. അശ്വിന്റെ കൂടെ തന്നെ പോവണം. ഇവിടെ എത്തിയതും ഉള്ള സന്തോഷമെല്ലാം എയറിലായി. ആരുടെ കണ്ണേറ് കിട്ടിയതാണെന്നറിയില്ല. നമ്മുടെ ഏറ്റവും വലിയ പെട്ടി വന്നിട്ടില്ല. നമ്മളുടെ മാത്രമല്ല വേറെ മൂന്നാലുപേരുടെയും വന്നില്ല.

Diya Krishna shared about a bad incident
Photo Credit: Diya Krishna/ Instagram

നമ്മള്‍ പോയി ചോദിച്ചപ്പോള്‍ ഫ്‌ളൈറ്റില്‍ ഓവര്‍വെയിറ്റായത് കൊണ്ട് മാറ്റിവെച്ചതാണെന്ന മറുപടിയാണ് ലഭിച്ചത്. നമ്മള്‍ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണ്. നമ്മളോട് ചോദിക്കാതെ, നമ്മളെ അറിയിക്കാതെ നിങ്ങളെങ്ങനെ മാറ്റിയെന്നായിരുന്നു ഞങ്ങള്‍ ചോദിച്ചത്. നിങ്ങളെ അവര്‍ ഇന്‍ഫോം ചെയ്തില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. ഞങ്ങളുടെയും കുഞ്ഞിന്റെയുമെല്ലാം ഡ്രസ് ആ പെട്ടിക്കുള്ളിലായിരുന്നു. എന്റെ അടിവസ്ത്രം വരെ അതിലാണ് വെച്ചത്. കൊച്ചിന്റെ ഡയപ്പര്‍ വേറെ ബാഗില്‍ വെച്ചതിനാല്‍ ഭാഗ്യത്തിന് അത് കിട്ടി. ഇതുപോലെയുള്ള പണി ആരോടും കാണിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. പെട്ടി നാട്ടില്‍ വെച്ച് വരാനല്ല നിങ്ങള്‍ക്ക് പൈസ തരുന്നത്. കുഞ്ഞിനെയൊക്കെ വെച്ച് യാത്ര ചെയ്യുന്നവരാണെങ്കില്‍ അവരെ അറിയിക്കാതെ അവരുടെ പെട്ടി എടുത്ത് മാറ്റരുത്.

24 മണിക്കൂറിനുള്ളില്‍ പെട്ടി എത്തിച്ച് തരാമെന്ന് പറഞ്ഞാലും അത്രയും നേരം നമ്മള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിങ്ങള്‍ മനസിലാക്കണം. ഇത് വെറും ചീപ്പായ പരിപാടിയാണ്. എന്തിനാണ് ഈ ഫ്‌ളൈറ്റില്‍ വന്നതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതിനിപ്പോളെന്താണ് ഒരു പെട്ടിയല്ലേ എന്ന മനോഭാവത്തിലാണ് ഇവിടെയുള്ള ജീവനക്കാര്‍. കടകളില്‍ നിന്ന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്‌തോളൂ, ബില്‍ കാണിച്ചാല്‍ തരാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളെന്തായാലും ഷോപ്പിംഗ് നടത്താന്‍ പോവുകയാണ്. ബില്‍ ഇവര്‍ തന്നെ തരട്ടെ. ഞാന്‍ ബേബിക്ക് വേണ്ടി ബട്ടര്‍ മില്‍ക്ക് തരാമോയെന്ന് ചോദിച്ചിരുന്നു. കാഷ്യുനട്ട് മേടിച്ചാല്‍ തരാമെന്നായിരുന്നു മറുപടി. കുഞ്ഞിന് വേണ്ടി ഇച്ചിരിയെങ്കിലും ഒഴിച്ച് തരുമെന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അല്‍പം ഒഴിച്ച് തരാമായിരുന്നു.

എമിറേറ്റ്‌സില്‍ ബേബിക്ക് വേണ്ടി സ്‌ട്രോബറി ചോദിച്ചപ്പോള്‍ അവര്‍ ഒരു ബോക്‌സ് തന്നെ തന്നിരുന്നു. എന്തായാലും ഇതൊരു വല്ലാത്ത അനുഭവമായിപ്പോയി. ഞങ്ങള്‍ അടിച്ചുപൊളിച്ച് ഷോപ്പിംഗ് ചെയ്യും. വില കൂടിയ ജട്ടിയൊക്കെ വേണം മേടിക്കാന്‍. ചോദിച്ചാല്‍ നമ്മള്‍ ഇതേ ഉപയോഗിക്കുള്ളൂ എന്ന് പറയാം. ലഗേജില്ലാതെ എന്തിനാണ് അവരെ ഫ്‌ളൈറ്റില്‍ കയറ്റിയതെന്നായിരുന്നു അച്ഛന്‍ ചോദിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ വെയ്റ്റ് ചെയ്തതാണ്. എന്നിട്ടും അവരൊന്നും പറഞ്ഞില്ല. എന്തായാലും ഈ വ്‌ളോഗിന് ക്യാപ്ഷന്‍ കിട്ടിയെന്നുമായിരുന്നു ദിയയും അശ്വിനും പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X