'അശ്വിൻ ട്രോഫികളുമായി വന്നിട്ട് അവർ മെെൻഡ് ചെയ്യുന്നില്ല, ഭാര്യ വീട്ടിൽ അശ്വിനെന്തിനിങ്ങനെ കഴിയണം?' നെറ്റിസൺസ്
സോഷ്യൽ മീഡിയയിൽ ദിയ കൃഷ്ണയ്ക്ക് വിമർശനങ്ങൾ കേൾക്കാത്ത നാളുകൾ കുറവാണ്. ഭർത്താവായ അശ്വിന് യാതൊരു പരിഗണനയും നൽകുന്നില്ലെന്നാണ് പ്രധാന വിമർശനം. ദിയ ഗർഭിണിയായ നാൾ മുതൽ ഇതുവരെയും മിക്കവാറും ദിവസങ്ങളിൽ അശ്വിൻ ദിയയുടെ വീട്ടിൽ തന്നെയാണ്. ഒരുപാട് ആളുകളുള്ള വീടാണ് ദിയയുടേത്. ഇവിടെ അശ്വിന് വലിയ പരിഗണന ലഭിക്കുന്നില്ലേയെന്നാണ് നെറ്റിസൺസ് പറയുന്നത്. മിക്കപ്പോഴും വ്ലോഗുകളിൽ അശ്വിനെ ഇടിച്ച് താഴ്ത്തി ദിയ സംസാരിക്കുകയും ചെയ്യുന്നെന്നും വാദമുണ്ട്. ദിയ ഒടുവിൽ പങ്കുവെച്ച വ്ലോഗിലും ഇതേ വിമർശനങ്ങൾ വരുന്നുണ്ട്.
പലപ്പോഴും അശ്വിനോട് തമാശ രൂപേണയാണ് ദിയ സംസാരിക്കുന്നത്. ഇത് ദിയയുടെ പ്രകൃതവുമാണ്. എന്നാൽ ദിയ കുറച്ച് കൂടി ബഹുമാനം അശ്വിന് നൽകണമെന്നാണ് കമന്റുകൾ. അശ്വിൻ നന്നായി ഉറങ്ങുന്നതിനെക്കുറിച്ച് ദിയ തമാശ രൂപേണ സംസാരിക്കുന്നുണ്ട്. അശ്വിൻ ക്രിക്കറ്റ് മാച്ചിൽ സമ്മാനങ്ങളുമായി വീട്ടിൽ വന്നപ്പോൾ ദിയയുടെ മാതാപിതാക്കളും മറ്റുള്ളവരും കാര്യമായി ഗൗനിച്ചില്ലെന്നും വാദമുണ്ട്. അശ്വിനിങ്ങനെ എത്ര നാൾ ദിയയുടെ വീട്ടിൽ പരിഗണനയില്ലാതെ കഴിയുമെന്ന് നെറ്റിസൺസ് ചോദിക്കുന്നു.

'ഇവളെയും ഫാമിലിയെയും കാണുമ്പോൾ ആണ് പേളിയൊക്കെ ഭർത്താവിനെയും ഫാമിലിയെയും എത്ര റെസ്‌പെക്ട് കൊടുക്കുന്നുണ്ട് എന്നും സ്നേഹിക്കുന്നുണ്ട് എന്നും മനസ്സിലാകുന്നത്. അശ്വിനെ ഒരിക്കലും ഒരു ഭർത്താവ് എന്നാ രീതിയിൽ റെസ്‌പെക്ട് കൊടുത്ത് ഞാൻ കണ്ടിട്ടില്ല പക്ഷെ അശ്വിൻ ദിയക്ക് നല്ല റെസ്‌പെക്ട് കൊടുക്കാറുണ്ട്. അതേ പോലെ അശ്വിന്റെ ഫാമിലിയെയും ഇവൾ ഇങ്ങനെ തന്നെ ട്രീറ്റ് ചെയ്യൽ. ഇത് ഒന്നും നമ്മളുടെ വിഷയം അല്ല പക്ഷെ ഇവരുടെ കുടുംബ വീഡിയോ പബ്ലിക് ആയി ആളുകൾ കാണാൻ വേണ്ടി ആണ് യൂട്യൂബിൽ ഇടുന്നെ അപ്പോൾ നമ്മൾ കാണുന്നവർക്ക് അഭിപ്രായം പറയും'
'അശ്വിനെ ഇത്തരത്തിൽ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ദുഖകരമാണ്. അശ്വിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നെങ്കിൽ കുഞ്ഞിനെ നല്ല രീതിയിൽ വളർത്തിയേനെ', 'പ്ലീസ് ദിയ, അശ്വിനെ ഭർത്താവിനെ പോലെ പരിഗണിക്കൂ. നിങ്ങളുടെയെല്ലാം പെരുമാറ്റം കാണുമ്പോൾ അശ്വിൻ അവിടത്തെ വേലക്കാരനെ പോലെ തോന്നുന്നു' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications














