കുഞ്ഞിനെ ആരും എടുക്കുന്നതിഷ്ടമല്ല, പക്ഷെ സ്വന്തം ഫ്ലാറ്റിൽ പാചകമില്ല? ദിയക്കെതിരെ റെഡിറ്റ് യൂസേർസ്

By Desk

അമ്മയായ ശേഷം വലിയ മാറ്റങ്ങളാണ് ദിയ കൃഷ്ണയിൽ ആരാധകർ പോലും ചൂണ്ടിക്കാട്ടുന്നത്. മുമ്പ് ഭർത്താവ് അശ്വിനായിരുന്നു ദിയയുടെ ലോകമെങ്കിൽ ഇന്ന് തന്റെ മകൻ ഓമി കഴിഞ്ഞിട്ടേ ദിയക്ക് ഈ ലോകത്ത് ആരുമുള്ളൂ. കുഞ്ഞ് പിറന്ന ശേഷം കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ ദിയക്ക് ഇഷ്ടമേയല്ല. എല്ലാ തിരക്കുകളും ദിയ മകന് വേണ്ടി മാറ്റി വെക്കുന്നു. അതേസമയം കുഞ്ഞിന്റെ കാര്യത്തിൽ ദിയക്ക് പൊസസീവ്നെസ് കൂടുന്നുണ്ടെന്ന് അഭിപ്രായമുണ്ട്. തന്റെ വീട്ടുകാർ പോലും കുഞ്ഞിനെ എടുക്കുന്നതോ ഒരുപാട് സമയം ലാളിക്കുന്നതോ ദിയക്ക് ഇഷ്ടമല്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലൂടെ ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി പല തവണ ദിയ പ്രകടിപ്പിച്ചിട്ടുണ്ട്.

അമ്മയോട് രൂക്ഷമായി പെരുമാറി, എനിക്കല്ലാതെ അമ്മയെ ആർക്കും തകർക്കാൻ പറ്റില്ല; ഡിവോഴ്സിനെക്കുറിച്ച് മേഘ്ന
അമ്മയോട് രൂക്ഷമായി പെരുമാറി, എനിക്കല്ലാതെ അമ്മയെ ആർക്കും തകർക്കാൻ പറ്റില്ല; ഡിവോഴ്സിനെക്കുറിച്ച് മേഘ്ന

ഇതേക്കുറിച്ച് റെഡിറ്റിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞിന്റെ കാര്യത്തിൽ ഇത്രയും പൊസസീവ്നെസുള്ള ദിയ പക്ഷെ എല്ലാ കാര്യത്തിനും സ്വന്തം വീട്ടുകാരെയാണല്ലോ ആശ്രയിക്കുന്നതെന്ന് റെഡിറ്റ് യൂസേർസ് ചോദിക്കുന്നു. ദിയയുടെ മിക്ക വ്ലോ​ഗുകളും മാതാപിതാക്കളുടെ വീട്ടിൽ വെച്ചാണ്. ദിയക്കും അശ്വിനും മറ്റൊരു ഫ്ലാറ്റുണ്ട്. എന്നാൽ ഇവിടെ പാചകമില്ലെന്ന് നെറ്റിസൺസ് വാദിക്കുന്നു.

Diya Krishna
Photo Credit: Diya Krishna, Sindhu Krishna / Instagram

ഇത്രയും പൊസസീവ് ആയാൽ മകൻ വളർന്ന് വരുമ്പോൾ ബുദ്ധിമുട്ടാകുമെന്നും അഭിപ്രായങ്ങളുണ്ട്. അമ്മയാകുന്നതിന് മുമ്പ് തന്റെ കുടുംബത്തിൽ ആരോടും വലിയ അടുപ്പം കാണിച്ചിരുന്നയാളല്ല ദിയ. ഇക്കാര്യം പല തവണ ദിയയുടെ വ്യൂവേർസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അമ്മയായ ശേഷം ഇത് മാറി. പോസ്റ്റ് പാർട്ടം ഘട്ടത്തിലായത് കൊണ്ടായിരിക്കും കുഞ്ഞിന്റെ കാര്യത്തിൽ ദിയ ഇത്രയും കാർക്കശ്യം കാണിക്കുന്നതെന്നും വാദമുണ്ട്.

ഞാന്‍ പോകുവാ എന്ന് അമ്മൂമ്മയോട് പറഞ്ഞു! എപ്പോഴും ഭയപ്പെട്ടത് സംഭവിച്ചു! അപ്പൂപ്പന്റെ മരണത്തെക്കുറിച്ച് അഹാന
ഞാന്‍ പോകുവാ എന്ന് അമ്മൂമ്മയോട് പറഞ്ഞു! എപ്പോഴും ഭയപ്പെട്ടത് സംഭവിച്ചു! അപ്പൂപ്പന്റെ മരണത്തെക്കുറിച്ച് അഹാന

കഴിഞ്ഞ കുറേ നാളുകളായി ദിയ സ്റ്റോറിയിൽ ഷെയർ ചെയ്യുന്ന റീലുകളും ലെെക്ക് ചെയ്യുന്ന റീലുകളും റെഡിറ്റ് യൂസേർസ് ചൂണ്ടിക്കാണിക്കുന്നു. ഭർത്താവ് തനിക്ക് പരി​ഗണന തരാത്തത്, ഭർത്താവിന്റെ കുടുംബം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന റീലുകളാണ് ദിയ പങ്കുവെക്കുന്നതും ലെെക്ക് ചെയ്യുന്നതും. വിവാഹ ജീവിതവും അമ്മയാകലും സിനിമകളിലേത് പോലെ പെട്ടെന്നായിരിക്കണമെന്ന് ദിയ ആ​ഗ്രഹിച്ചതാണ‍്. ചേച്ചി അഹാനയ്ക്ക് മുമ്പ് വിവാഹം ചെയ്തതും ഇക്കാരണം കൊണ്ടാണ്.

എന്നാൽ വിവാഹശേഷം ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ ദിയ കൃഷ്ണ മനസിലാക്കിത്തുടങ്ങിയിരിക്കാം എന്നും റെഡിറ്റിൽ അഭിപ്രായമുണ്ട്. അടുത്ത കാലത്തായി ദിയ കൃഷ്ണയ്ക്ക് നേരെ വ്യാപകമായി വിമർശനം വരുന്നുണ്ട്. ഭർത്താവ് അശ്വിനോടുള്ള സമീപനമാണ് ഇതിന് പ്രധാന കാരണം. അശ്വിനെ ദിയ തന്റെ സ്ഥാപനമായ ഓ ബെെ ഓസിയിലെ ജോലിക്കാരനെ പോലെ കാണുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വിമർശനം. എന്നാൽ സുഹൃത്തുക്കളെ പോലെയാണ് ദിയയും അശ്വിനും. ദിയ തമാശയോടെ പറയുന്ന പല കാര്യങ്ങളും വ്യൂവേർസിന് ഉൾക്കൊള്ളാനാകുന്നില്ലെന്ന വാദവും ഉണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X