നിന്നോട് അസൂയ തോന്നുന്നത് ഇക്കാര്യത്തിൽ! ഇഷാനിയോട് ദിയ! പുറമെ കാണിച്ചില്ലെങ്കിലും നല്ല വിഷമമുണ്ട്
കൃഷ്ണകുമാറിന്റെ മക്കളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അഹാനയ്ക്ക് പിന്നാലെയായി അഭിനയ മേഖലയിലേക്ക് എത്തിയതാണ് ഇഷാനി കൃഷ്ണ. ആശകള്‍ ആയിരം എന്ന ചിത്രത്തില്‍ ഇഷാനി അഭിനയിച്ചിരുന്നു. കാളിദാസ് ജയറാമിനൊപ്പമുള്ള വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അഭിമുഖങ്ങളിലെല്ലാം നിമയെക്കുറിച്ച് താരുപുത്രി വാതോരാതെ സംസാരിച്ചിരുന്നു. വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് ഇഷാനിക്ക്. ജിമ്മില്‍ പോവുന്നതും, വര്‍ക്കൗട്ട് ഫോളോ ചെയ്യുന്നതിനെക്കുറിച്ചും ഇഷാനി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഇഷാനിയുടെ പുതിയ വര്‍ക്കൗട്ട് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിയയടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.
എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണിത്. അപൂര്‍വ്വമായി മാത്രമാണ് വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെക്കുന്നതെന്ന് ഞാനിപ്പോള്‍ അറിയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വര്‍ക്കൗട്ട് ഞാന്‍ മുടക്കാറില്ല. കൃത്യമായി ചെയ്യാറുണ്ട്. ഇതുപോലെ പെര്‍ഫെക്റ്റായൊരു വീഡിയോ ആദ്യം പങ്കുവെക്കണമെന്നാണ് കരുതിയത്. 95 കിലോയ്ക്ക് പകരം 100 കിലോഗ്രാമിൽ എത്തുന്നതുപോലെ, അത് പെർഫെക്റ്റ് ആയി കാണപ്പെടാൻ ഞാൻ എപ്പോഴും കാത്തിരിക്കുകയായിരുന്നു. ഈ പതിപ്പും കാണേണ്ടതാണെന്ന് ഇന്ന് യാദൃശ്ചികമായി ചിന്തിച്ചു, അതിനാൽ കഴിഞ്ഞ 2 വർഷത്തെ എന്റെ ചില വ്യായാമ വീഡിയോകളുടെ ഒരു സമാഹാരം തയ്യാറാക്കി എന്നായിരുന്നു കുറിപ്പ്.

നിന്നോട് എനിക്ക് അസൂയോ തോന്നുന്നത് ഈയൊരൊറ്റ കാര്യത്തിലാണെന്നായിരുന്നു ദിയ കമന്റ് ചെയ്തത്. കണ്ണിറുക്കി ചിരിച്ചുള്ളൊരു സ്മൈലിയായിരുന്നു ഇഷാനി മറുപടിയായി പങ്കുവെച്ചത്. അമ്മയായതോടെ തടി കൂടിയെന്നും, ഇപ്പോൾ വെയ്റ്റ് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമായിരുന്നു ദിയ പറഞ്ഞത്. നിങ്ങളിപ്പോഴും സുന്ദരിയല്ലേ, തങ്കക്കുടം പോലെയൊരു മകനില്ലേ, പിന്നെന്തിനാണ് വിഷമിക്കുന്നത്. വിചാരിച്ചതെല്ലാം നേടിയെടുത്തൊരാളാണ് നിങ്ങൾ, അതിനാൽ തന്നെ ഇതും ഈസിയായി ചെയ്യാവുന്നതേയുള്ളൂ. ഇപ്പോഴത്തെ മാറ്റം താൽക്കാലികമാണ്, നിരവധി പേരാണ് ദിയയുടെ കമന്റിന് താഴെയായി പ്രതികരണങ്ങളുമായെത്തിയത്.
ഇഷാനി ഒരു രക്ഷയുമില്ലല്ലോ, ഇതെങ്ങനെ സാധിക്കുന്നു, ഗംഭീരമായിരിക്കുന്നു. സമ്മതിച്ച് തന്നിരിക്കുന്നു, തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഭക്ഷണകാര്യങ്ങളിലൊക്കെ ഇഷാനി സെലക്റ്റീവാണെന്ന് അമ്മ പറഞ്ഞിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാനായിരിക്കും പാടുപെട്ടിട്ടുണ്ട്. പച്ചക്കറികളൊന്നും കഴിക്കാറില്ല, ഫ്രൈഡ് റൈസൊക്കെ കൊടുത്താൽ അതെല്ലാം തിരഞ്ഞുവെക്കും, അതൊന്നും കഴിക്കാനിഷ്ടമില്ലെന്നാണ് പറയുക. ഇപ്പോഴാണെങ്കിലും അങ്ങനെ വാരിവലിച്ച് കഴിക്കാറൊന്നുമില്ല.
ഹെൽത്തിയായത് മാത്രമേ കഴിക്കൂ. പുറത്തൊക്കെ പോവുമ്പോള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി പോവുന്നവരാണ് ഇഷാനിയും ഹന്‍സുവും. ഇത് കാരണം ഞങ്ങള്‍ രിക്കും പാടുപെടാറുണ്ട്. ഞാനും അമ്മുവുമാണെങ്കില്‍ ആ സ്ഥലത്തെ ഡിഷാെക്കെയാണ് ട്രൈ ചെയ്യാറുള്ളതെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. നേരത്തെ കുറേക്കാലം വണ്ണം വെക്കാനായിരുന്നു ആഗ്രഹം. എന്തൊക്കെയോ കഴിച്ചിരുന്നു അന്ന്. പിന്നെ തോന്നി, അതിലൊന്നും കാര്യമില്ലെന്ന്. അങ്ങനെയാണ് കൂടുതല്‍ വര്‍ക്കൗട്ടുകളൊക്കെ ചെയ്ത് തുടങ്ങിയത്.


Click it and Unblock the Notifications











