പണം കൊടുക്കൂ, എല്ലായിടത്തും ഇൻഫ്ലുവൻസറെന്ന പരി​ഗണന ലഭിക്കില്ല; എന്തിനിങ്ങനെ ഇമോഷണലാകുന്നു; വിമർശനം

സുഖ സൗകര്യങ്ങൾ ജീവിക്കുന്ന ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് ഇന്ന് ചെറിയ അസൗകര്യം പോലും സഹിക്കാൻ പറ്റുന്നില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. എപ്പോഴും തനിക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളെക്കുറിച്ചും തന്റെ ലെെഫ് സ്റ്റെെലിനെക്കുറിച്ചും വാചാലയാകുന്ന വ്യക്തിയാണ് ദിയ കൃഷ്ണ. കെകെ കുടുംബത്തിൽ വീമ്പ് പറച്ചിലുള്ള ഒരാൾ ദിയയാണെന്ന് വിമർശകർ പറയാറുണ്ട്. കഴിഞ്ഞ ദിവസം ഫ്ലെെറ്റ് യാത്രയ്ക്കിടെ ഉണ്ടായ അനുഭവം ദിയ കൃഷ്ണ വ്ലോ​ഗിൽ പങ്കുവെക്കുകയുണ്ടായി. കുഞ്ഞിന് കുറച്ച് ബട്ടർ മിൽക്ക് ചോദിച്ചിട്ട് ഫ്ലെെറ്റിൽ നിന്ന് ലഭിച്ചില്ലെന്ന് ദിയ പറയുന്നു.

വിഷ്ണു ഇപ്പോഴും എന്റെ ഭർത്താവ്, കേസ് കോടതിയിൽ നടക്കുന്നതേയുള്ളു, അന്ന് ഞാൻ സിന്ദൂരം ഒഴിവാക്കും; അനുശ്രീ
വിഷ്ണു ഇപ്പോഴും എന്റെ ഭർത്താവ്, കേസ് കോടതിയിൽ നടക്കുന്നതേയുള്ളു, അന്ന് ഞാൻ സിന്ദൂരം ഒഴിവാക്കും; അനുശ്രീ

എനിക്ക് ബട്ടർ മിൽക്ക് തന്നപ്പോൾ കുഞ്ഞ് അത് നോക്കിക്കൊണ്ടിരിക്കുന്നു. എന്റെയടുത്തുള്ളത് തീർന്ന് പോയി. കുഞ്ഞിന് കുറച്ച് ബട്ടർ മിൽക്ക് തരാമോയെന്ന് ഞാൻ ചോദിച്ചു. കാഷ്യനട്ട് വാങ്ങിച്ചാൽ തരാമെന്ന് അവർ. എല്ലാവർക്കുമുള്ള നിയമം തന്നെയാണ്. പക്ഷെ കുറച്ച് മനുഷ്യത്വം കാണിക്കുമെന്ന് ഞാൻ വിചാരിച്ചു. എമിറേറ്റ്സിൽ കുഞ്ഞിന് വേണ്ടി ഒരു സ്ട്രോബറി തരാമോയെന്ന് ചോദിച്ചപ്പോൾ ഒരു പാത്രം നിറയെ സ്ട്രോബറി എടുത്ത് തന്നു.

Diya Krishna
Photo Credit: Diya Krishna / Instagram

ഞങ്ങളൊക്കെ കൊച്ചിന് ആദ്യം കൊടുത്തിട്ടാ കഴിക്കാറ്, എന്തിനാണ് ഫ്രീ ആയിട്ട് പ്രതീക്ഷിക്കുന്നത്. അവർ അവരുടെ റൂൾ അനുസരിച്ച് വർക്ക് ചെയ്തു. ഒരാൾക്ക് കൊടുത്താൽ എല്ലാവർക്കും കൊടുക്കേണ്ടി വരും. പണം കൊടുത്താൽ കിട്ടില്ലേ, മനുഷ്യത്വത്തിന്റെ പേരിൽ താങ്കളും നിങ്ങളുടെ പ്രോഡക്റ്റ് വെറുതെ കൊടുക്കുന്നില്ലല്ലോ, കൊച്ച് നോക്കിയിരുന്നെങ്കിൽ ആദ്യം കൊച്ചിന് കൊടുക്കണമായിരുന്നു, എല്ലായിടത്തും ഒരേ പോലെ എന്ന് പ്രതീക്ഷിക്കണ്ട. അല്ലേൽ തന്നെ ഇതിനൊക്കെ താൻ എന്തിനാ ഇത്രയും ഇമോഷണൽ ആകുന്നത് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

അവർ മൂന്ന് പേരും സമയം ചെലവഴിക്കട്ടെയെന്ന് കരുതി, വിജയ് അണ്ണൻ അച്ഛനോട് പറഞ്ഞത്: ബന്ധുക്കൾ
അവർ മൂന്ന് പേരും സമയം ചെലവഴിക്കട്ടെയെന്ന് കരുതി, വിജയ് അണ്ണൻ അച്ഛനോട് പറഞ്ഞത്: ബന്ധുക്കൾ

എയർലെെൻസിൽ നിന്നും തനിക്ക് മൊത്തത്തിൽ മോശം അനുഭവമായിരുന്നെന്നാണ് ദിയ പറയുന്നത്. ഭാരക്കൂടുതൽ കാരണം തന്നെ അറിയിക്കാതെ ല​ഗേജ് മാറ്റിയെന്നതിനെതിരെയും ദിയ സംസാരിക്കുന്നുണ്ട്. ഇൻഡി​ഗോയ്ക്കെതിരെയാണ് ദിയ സംസാരിക്കുന്നത്. തന്റെ 28ാം പിറന്നാൾ ദിനത്തിൽ വിദേശ യാത്രയ്ക്ക് പോയതായിരുന്നു ദിയയും ഭർത്താവ് അശ്വിനും കുഞ്ഞും. ഇതിലും ചില വിമർശനങ്ങൾ വരുന്നുണ്ട്. ഈയടുത്തായിരുന്നു അശ്വിന്റെ പിറന്നാൾ. അന്ന് വലിയ ആഘോഷമൊന്നും കണ്ടില്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. കെകെ കുടുംബത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ.

മാതൃത്വം ആസ്വദിക്കുകയാണ് ദിയ കൃഷ്ണ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ദിയ ഇപ്പോൾ പഴയത് പോലെ സജീവമല്ല. നിരന്തരമായി തന്നെ വിമർശിക്കുന്ന കമന്റുകൾ വന്നതോടെയാണ് ദിയ വ്ലോ​ഗുകൾ അധികം പങ്കുവെക്കാതായത്. കുഞ്ഞിനെ വളർത്തുന്ന രീതിയിൽ ദിയക്ക് തുടരെ ഉപദേശങ്ങൾ കമന്റ് ബോക്സിൽ വന്നിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് സിനിമാ തിയറ്ററിൽ പോയത് വിവാദമായി. അശ്വിന് ദിയയുടെ വീട്ടിൽ യാതൊരു പരി​ഗണനയും ലഭിക്കുന്നില്ലെന്ന് വിമർശനങ്ങൾ വന്നു. ദിയയുടെ തമാശയോടെയുള്ള പല സംസാരങ്ങളും അശ്വിനെ അപമാനിക്കുന്നതായി വ്യൂവേർസ് കണ്ടു. ഇതെല്ലാം ദിയ കൃഷ്ണയെ അലോസരപ്പെടുത്തി. തന്റെ ജീവിതത്തിൽ കയറി നിരന്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്ന് ഒരു വ്ലോ​ഗിൽ ദിയ തുറന്നടിക്കുകയും ചെയ്തു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X