വിവാഹജീവിതത്തിലെ അതൃപ്തി പ്രകടമാക്കി ദിയ, സിന്ധു അന്നേ തടഞ്ഞു; ചരിത്രം ആവർത്തിക്കുന്നെന്ന് റെഡിറ്റ് യൂസേർസ്
സോഷ്യൽ മീഡിയയിൽ ദിയ കൃഷ്ണയെക്കുറിച്ച് ചർച്ചകൾ നടക്കാത്ത ദിവസങ്ങളില്ല. ദിയയെ വിമർശിച്ച് കൊണ്ടുള്ള ചർച്ചകളാണ് കൂടുതലും. ഭർത്താവ് അശ്വിൻ ഗണേശിനെ ഇടിച്ച് താഴ്ത്തി സംസാരിക്കുന്നു, മര്യാദ കാണിക്കുന്നില്ല എന്നിങ്ങനെ വിമർശനങ്ങൾ നീളുന്നു. ദിയ ലെെക്ക് ചെയ്ത ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഭർത്താവിന്റെ ഉറപ്പുകൾ വിശ്വസിക്കുമ്പോൾ എല്ലാ ദിവസവും ഏപ്രിൽ ഫൂൾ ആണെന്ന വാചകമുള്ള പോസ്റ്റ് ആണ് ദിയ ലെെക്ക് ചെയ്തിരിക്കുന്നത്. ദിയയുടെ ഉള്ളിലെ അതൃപ്തിയാണ് പുറത്ത് വന്നതെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു.
ദിയയുടെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ആഴത്തിൽ നിരീക്ഷിച്ച് അഭിപ്രായം പങ്കുവെക്കുന്നവരും ഏറെയാണ്. അമ്മ സിന്ധു കൃഷ്ണ വിവാഹം കഴിഞ്ഞ നാളുകളിൽ അനുഭവിച്ച അതേ പ്രശ്നമാണ് ദിയ ഇപ്പോൾ നേരിടുന്നതെന്നാണ് ഒരു വാദം. ധനിക കുടുംബത്തിലാണ് സിന്ധു കൃഷ്ണ ജനിച്ചത്. കൃഷ്ണകുമാറിനെ വിവാഹം ചെയ്തപ്പോൾ തന്റേതായ ലെെഫ് സ്റ്റെെൽ സിന്ധു പ്രതീക്ഷിച്ചിരിക്കും. താരപത്നിയായി ജീവിക്കുന്നത്. എന്നാൽ കൃഷ്ണകുമാറിന് കരിയറിൽ വളർച്ചയുണ്ടായില്ല.

പ്രതീക്ഷിക്കാത്ത ഒരു ജീവിതം സിന്ധുവിന് നയിക്കേണ്ടി വന്നു. തന്റെ പഴയ ആഡംബര ജീവിതത്തെക്കുറിച്ച് ഇപ്പോഴും സിന്ധു വ്ലോഗുകളിൽ സംസാരിക്കാറുണ്ട്. ദിയയും അങ്ങനെയാണെന്ന് തോന്നുന്നു. ഒരുപാട് പ്രിവിലേജുകളിൽ വളർന്ന ദിയ മിഡിൽ ക്ലാസ് കുടുംബത്തിലെ അശ്വിനെ വിവാഹം ചെയ്തു. ആ ഹണിമൂൺ ഘട്ടം അവസാനിച്ചു. തങ്ങളുടെ ലെെഫ് സ്റ്റെെൽ എത്ര വ്യത്യസ്തമാണെന്നും ഈ വിടവ് എത്ര ചലഞ്ചിംഗ് ആണെന്നും ദിയ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും എന്നാണ് റെഡിറ്റിൽ വന്ന ഒരു കമന്റ്.


Click it and Unblock the Notifications















