യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ എണ്ണം കുറയുന്നു, ദിയക്ക് തിരിച്ചടി; അശ്വിന്റെ അമ്മയെക്കുറിച്ച് പറഞ്ഞ ശേഷം...
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനോടും അശ്വിന്റെ വീട്ടുകാരോടും ദിയക്കുള്ള സമീപനം ഏറെക്കാലമായി ചർച്ചയാണ്. ഇത്തവണ ദിയ എല്ലാ പരിധികളും ലംഘിച്ചെന്നാണ് ആരാധകർ ഉൾപ്പെടെ പറയുന്നത്. അശ്വിന്റെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ദിയ കൃഷ്ണ. അശ്വിന്റെ അമ്മയെ തനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്നും വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കേണ്ട കാര്യമില്ലെന്നും ദിയ പറഞ്ഞു.
ഭർത്താവിന്റെ അമ്മയെങ്ങനെയാണ് വഴിയിൽ നിൽക്കുന്നവരാകുന്നതെന്ന ചോദ്യം വന്നു. ഏറെനാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വിമർശനങ്ങൾ ദിയക്ക് നേരിടേണ്ടി വരുന്നത്. ദിയയുടെ അഹങ്കാരം കാണാൻ താൽപര്യമില്ലെന്ന് പറഞ്ഞ് നിരവധി പേർ ചാനൽ അൺസബ്സ്ക്രെെബ് ചെയ്തു. ഒരു ദിവസം കൊണ്ട് യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ എണ്ണം കുറഞ്ഞു. 1.50 മില്യണിൽ നിന്നും 1.49 മില്യണിലേക്ക് എത്തി.

ദിയ പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും സംസാരിച്ച രീതിയാണ് ആർക്കും ഇഷ്ടപ്പെടാതിരുന്നത്. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും ചോദിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications

