നേരില്‍ കണ്ടാല്‍ ചെറിയ കുട്ടി! കേള്‍ക്കാന്‍ സന്തോഷം! അശ്വിന് വേണ്ടി ദിയ ചെയ്തത്! അപ്പച്ചിക്ക് ക്രെഡിറ്റും

വ്‌ളോഗുമായി ആക്ടീവാണ് ദിയ കൃഷ്ണ. മിക്കപ്പോഴും വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വ്‌ളോഗിലൂടെ കാണുന്നൊരാളേയല്ലല്ലോ നേരില്‍ കാണുമ്പോള്‍ എന്നാണ് ജിമ്മിലുള്ളവര്‍ എന്നോട് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. അയ്യോ, വീഡിയോയില്‍ കണ്ടപ്പോള്‍ എക്‌സല്‍ സൈസാണെന്നാണ് വിചാരിച്ചത്. നേരിട്ട് കാണുമ്പോള്‍ മീഡിയം സൈസേയുള്ളൂ. ഇത്രേയുള്ളോ എന്നായിരുന്നു ഒരു ആന്റി ചോദിച്ചത്. ഓമിയേയും എന്നെയുംകുറിച്ച് എല്ലാവരും ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്. വീഡിയോയില്‍ കാണുമ്പോള്‍ വലിയ കൊച്ചാണല്ലോ, നേരില്‍ കണ്ടാല്‍ കുഞ്ഞിക്കുട്ടിയെന്ന്.

വീഡിയോയില്‍ കാണുന്നത്ര വണ്ണം എനിക്കില്ല. മീഡിയം റ്റു ലാര്‍ജ് ഡ്രസൊക്കെയാണ് ഞാന്‍ ഇടുന്നത്. ഞാന്‍ എവിടെയും പോയി വണ്ണം കുറച്ചതല്ല.
രാത്രി ചോറ് കഴിക്കുന്നത് നിര്‍ത്തി. ചപ്പാത്തിയാണ്. എന്ത് കറിയുണ്ടാക്കിയാലും സവാള അരിയുന്നത് അശ്വിനാണ്. എനിക്ക് തീരെ പറ്റില്ല. കണ്ണുനീറി അവസാനം തലവേദനയിലേക്ക് പോവും. മസാലയുടെ കൂട്ടും കണക്കുമൊക്കെ എനിക്കാണ് അറിയുന്നത്. അതിനാല്‍ ഞാനാണ് കുക്ക് ചെയ്യുന്നത്.

Diya Krishna s new vlog
Photo Credit: Diya Krishna/ Instagram

അപ്പച്ചിയോട് ചോദിച്ചാണ് ഞാന്‍ മുട്ട കറിയുണ്ടാക്കുന്നത്. പൊതുവെ ഞാന്‍ കുക്കറില്‍ വെക്കാറില്ല. നൈറ്റ് ടൈം കുക്കിംഗ് വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ കാണിച്ചത്. വീട്ടിലുണ്ടാക്കുന്ന ചപ്പാത്തി ഓമിക്കും ഇഷ്ടമാണ്. അശ്വിന്‍ ജിമ്മിലൊക്കെ പോവുന്നതിനാല്‍ ഇപ്പോള്‍ ചപ്പാത്തി കഴിച്ച് തുടങ്ങിയിട്ടുണ്ട്. കറി ഉണ്ടാക്കിയ ശേഷം അപ്പച്ചിയെ വിളിച്ച് കാണിക്കുകയും ചെയ്തിരുന്നു ദിയ. ചോറ് കൊടുത്ത് വിടണോ, കുഞ്ഞിനെന്താണ് കൊടുക്കുന്നതൊക്കെ ചോദിക്കുന്നുണ്ടായിരുന്നു അപ്പച്ചി. അശ്വിനായിരുന്നു ആദ്യം ടേസ്റ്റ് നോക്കിയത്. റെസിപ്പി എന്തായാലും ഹിറ്റാണ് എന്നുമായിരുന്നു ദിയ പറഞ്ഞത്. നിരവധി പേരായിരുന്നു വ്‌ളോഗിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

ജിമ്മിലൊന്നും പോവണ്ട, ഫീഡിംഗ് കുറയുമ്പോള്‍ തന്നെ മെലിഞ്ഞോളും എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മെച്യൂരിറ്റിയില്‍ ഹന്‍സുവാണ് ഓസിയേക്കാളും ഭേദം. നിങ്ങളുടെ കമന്റ് സെക്ഷന്‍ നോക്കിയാല്‍ തന്നെ അത് മനസിലാവും. ജിമ്മിലൊന്നും പോവണ്ട, ഫീഡിംഗ് കുറയുമ്പോള്‍ തന്നെ മെലിഞ്ഞോളും എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മെച്യൂരിറ്റിയില്‍ ഹന്‍സുവാണ് ഓസിയേക്കാളും ഭേദം. നിങ്ങളുടെ കമന്റ് സെക്ഷന്‍ നോക്കിയാല്‍ തന്നെ അത് മനസിലാവും. ഇത്തവണ ശോകമാണല്ലോ, കാര്യമായ പ്രതികരണങ്ങളൊന്നുമില്ലല്ലോ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഓമി പെട്ടെന്ന് വളര്‍ന്നത് പോലെ തോന്നുന്നു. വലിയ കുട്ടിയായി ഇപ്പോള്‍, ഓമിയെ കാണാന്‍ വേണ്ടി മാത്രമാണ് വ്‌ളോഗ് കാണുന്നതെന്നുള്ള അഭിപ്രായങ്ങളും വീഡിയോയുടെ താഴെയുണ്ടായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X