ഇനി അമ്മായിയമ്മ കനിയണം, ഒന്നും മിണ്ടാതെ അശ്വിന്റെ മാതാപിതാക്കൾ; സഹിക്കാൻ ദിയ കൃഷ്ണ?
പടുത്തുയർത്തിയ പ്രശസ്തിയും പേരും ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ കൺമുന്നിൽ ഇല്ലാതാകുന്ന സാഹചര്യമാണിപ്പോൾ. മുമ്പും ദിയക്ക് നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് ഇത്രയധികം വിമർശനം ദിയക്ക് കേൾക്കേണ്ടി വരുന്നത്. മുമ്പ് പിന്തുണച്ചവർ പോലും ഇന്ന് ദിയയെ പിന്തുണയ്ക്കുന്നില്ല. ഭർത്താവിന്റെ അമ്മയെ അമ്മയെന്ന് വിളിക്കില്ലെന്ന് പറഞ്ഞപ്പോൾ ഇത്രയും വലിയ വിവാദമുണ്ടാകുമെന്ന് ദിയ പ്രതീക്ഷിച്ച് കാണില്ല. ദിയ ഉന്നയിച്ച വാദത്തെ അനുകൂലിക്കുന്നവർ ഏറെയാണ്. എന്നാൽ ദിയ പറഞ്ഞ രീതി ആർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല.
വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല, എനിക്ക് സ്വന്തമായി അച്ഛനും അമ്മയും ഉണ്ട്, അതില്ലാത്തവർ ആരെയെങ്കിലും വിളിച്ചോളൂ എന്നാണ് പറഞ്ഞത്. ഭർത്താവ് അശ്വിൻ ഗണേശിന്റെ മാതാപിതാക്കളെ അപമാനിച്ചു, അച്ഛനും അമ്മയും ഇല്ലാത്തവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു എന്നിങ്ങനെ ഏത് തലത്തിൽ നോക്കിയാലും ഈ പരാമർശം തെറ്റാണെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.

ദിയയെ അന്ധമായി ഇഷ്ടപ്പെടുന്ന ചിലർ മാത്രമേ ഈ പ്രസ്താവനയെ അനുകൂലിക്കുന്നുള്ളൂ. ജനരോഷം കമന്റുകളിൽ മാത്രം ഒതുങ്ങിയില്ല. കൂട്ടമായി അൺസബ്സ്ക്രെെബ് ചെയ്തു. 20000 പേർ അൺസബ്സ്ക്രെെബ് ചെയ്ത് പോയെന്നാണ് കണക്കുകൾ. ദിയയുടെ ജ്വല്ലറി ബിസിനസിനെ പോലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ബാധിച്ചേക്കാം.
വിട്ടുകൊടുക്കാൻ ദിയയും തയ്യാറല്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്ന ദിയ വീണ്ടും ജനങ്ങളെ പ്രകോപിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ദിയയെ രക്ഷപ്പെടുത്താൻ അശ്വിന്റെ മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ. ക്യാമറയ്ക്ക് മുന്നിൽ ദിയയെക്കുറിച്ച് രണ്ട് നല്ല വാക്ക് പറഞ്ഞാൽ യൂട്യൂബ് വ്യൂവേർസ് കഴിഞ്ഞതെല്ലാം മറന്നേക്കും. എന്നാൽ ഇതുവരെ അശ്വിനോ അശ്വിന്റെ മാതാപിതാക്കളോ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.
അവഗണിക്കുന്ന രീതിയിൽ ദിയ സംസാരിച്ച അമ്മായിയമ്മയുടെ മുന്നിൽ ഈ ആവശ്യവുമായി ദിയക്ക് ചെല്ലേണ്ടി വരുമോ എന്ന ചോദ്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഈ നെഗറ്റീവ് കമന്റുകളെല്ലാം ദിയക്ക് സഹിക്കേണ്ടി വരും.
ദിയ കൃഷ്ണ-അശ്വിൻ വിവാഹം കഴിഞ്ഞിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. ഇതിനുള്ളിൽ ദിയക്ക് ഭർത്താവിന്റെ വീട്ടുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അഭിപ്രായങ്ങൾ. മുമ്പ് മീനമ്മ എന്ന് വിളിച്ച ദിയ ഇന്ന് താൻ ആന്റിയെന്നേ വിളിക്കൂ എന്നാണ് പറയുന്നത്.
കുഞ്ഞ് സ്വന്തം അച്ഛനോട് അടുക്കുന്നതോ, കുഞ്ഞിനെ കാണാൻ അച്ഛനെ പോലെയാണെന്ന് പറയുന്നതോ ഇഷ്‌ടമില്ലാത്തയാളായാണ് സോഷ്യൽ മീഡിയ ദിയ കൃഷ്ണയെ ചിത്രീകരിക്കുന്നത്. കുഞ്ഞ് അപ്പയെന്ന് വിളിക്കാൻ ശ്രമിക്കുന്നെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മമ്മ എന്നാണ് വിളിക്കാൻ ശ്രമിക്കുന്നതെന്ന് ദിയ വാദിച്ചു.
ദിയയുടെ വിവാദ പരാമർശം
ഞാൻ അശ്വിന്റെ അമ്മയെ ആന്റി, അശ്വിന്റെ അമ്മ എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications