എന്നെ സാമ്പത്തികമായി ഉപയോഗിച്ച സുഹൃത്തുക്കൾ, എന്നാൽ അശ്വിൻ ചെയ്തത്; സുഹൃത്തായിരിക്കുമ്പോഴേ പറഞ്ഞു: ദിയ കൃഷ്ണ
ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ഭർത്താവിനെ നിയന്ത്രിക്കുന്നു, താഴ്ത്തിക്കെട്ടുന്നു, അവഗണിക്കുന്നു എന്നിങ്ങനെയുള്ള വിമർശനങ്ങൾ കഴിഞ്ഞ കുറേ നാളുകളായി വരുന്നുണ്ട്. എന്നാൽ ദിയയെ സംബന്ധിച്ച് അശ്വിൻ ഗണേശ് എല്ലാമെല്ലാമാണ്. തന്നെ പൂർണമായും മനസിലാക്കുന്നയാളാണ് അശ്വിനെന്നാണ് ദിയ പറയാറുള്ളത്. മുൻപുള്ള റിലേഷൻഷിപ്പുകളിൽ വഞ്ചിക്കപ്പെട്ട ശേഷമാണ് ദിയ അശ്വിനുമായി അടുക്കുന്നത്. ഒരിക്കൽ ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ പിറകെ ഒരുത്തൻ വന്ന് എന്ത് സുന്ദരിയാണെന്ന് പറഞ്ഞിരുന്നെങ്കിലെന്ന് ടീനേജ് ഫാന്റസിയുണ്ടാകുമല്ലോ. പക്ഷെ അങ്ങനെ എന്റെ ജീവിതത്തിൽ ആരൊക്കെ വന്ന് പോയിട്ടുണ്ടോ നീ വളരെ സുന്ദരിയാണെന്ന ഫീലിംഗ് എനിക്ക് തന്നിട്ടില്ല. പാസ്റ്റിൽ ഏതൊക്കെ റിലേഷൻഷിപ്പിൽ ആയിട്ടുണ്ടോ ഒട്ടുമിക്കതിലും ഞാൻ ഇൻസെക്യൂർ ആയിരുന്നു. കാരണം എന്റെ കൂടെ നിൽക്കുന്നവർ വേറെ പെണ്ണുങ്ങളെയായിരിക്കും നോക്കുന്നത്. അവൾ സുന്ദരിയാണെന്ന് പറയും. അപ്പോൾ ഞാൻ സുന്ദരിയല്ലേ എന്നെനിക്ക് തോന്നും. എന്റെ പ്രായത്തിന്റെ കൂടെ പ്രശ്നമായിരിക്കാം.

പക്ഷെ അശ്വിൻ ഒരു ഫ്രണ്ടായിരുന്നപ്പോഴും എന്നെ സെക്യൂർ ആക്കി. സുഹൃത്തായിരിക്കുമ്പോൾ നെെറ്റ് ഡ്രസ് ഇട്ട് വെറുതെ വീട്ടിലിരുന്നാലും എന്ത് ഭംഗിയാടാ നിന്നെ കാണാൻ എന്ന് പറയും. വെറുതെ പറയുന്നതാണോ എന്നെനിക്കറിയില്ല. ഞാൻ ഫാന്റസെെസ് ചെയ്ത തമിഴ് സിനിമാ കഥാപാത്രങ്ങളെ അശ്വിനിൽ കാണാൻ പറ്റി. പ്രൊപ്പോസ് ചെയ്തപ്പോഴും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. എന്റെ എല്ലാ കാര്യങ്ങളും അശ്വിനറിയാമെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.
എന്നെയൊന്ന് പ്രേമിച്ച് പ്രശസ്തയാകാമെന്ന ചിന്ത എന്റെ കൂടെ നടന്ന എല്ലാവർക്കും ഉണ്ടായിരുന്നു. അശ്വിനൊഴിച്ച്. അശ്വിൻ ഒരിക്കലും എന്റെ ഫോട്ടോയെടുത്ത് സ്റ്റോറിയിൽ ഇടാമോ എന്ന് ചോദിച്ചിട്ടില്ല. എന്റെ സൗഹൃദത്തിന് വേണ്ടി കൂടെ നിന്ന ആളാണ്. വേറൊന്നും കണ്ടിട്ടല്ല. അവന്റെ ബിൽ അവൻ തന്നെ അടയ്ക്കും. എന്റെ കൂടെ നടന്ന എല്ലാവരുടെയും പണി എന്റെ കാർഡെടുത്ത് ഉപയോഗിക്കലായിരുന്നു. എല്ലാവരെയും വിശ്വസിക്കുന്ന ആളായിരുന്നു ഞാൻ. കൂടെ നിൽക്കുന്ന എല്ലാവരെയും ഞാൻ വിശ്വസിച്ചെന്നും ദിയ പറഞ്ഞു. വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
എന്റെ സഹോദരിമാർ ആരും അശ്വിനുമായി ക്ലോസ് അല്ല. ഇവൻ ആരുമായും അങ്ങനെ ക്ലോസ് അല്ല. എന്റെയടുത്തേ സംസാരിക്കൂ. വേറൊരു പെണ്ണിനോട് ഇവൻ അഞ്ച് മിനുട്ടിൽ കൂടുതൽ സംസാരിച്ചിട്ടുണ്ടെങ്കിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയോടാണ്. എന്റെ സഹോദരിമാർ ആരോടും അങ്ങോട്ട് പോയി സംസാരിക്കില്ല. ഇവനും സംസാരിക്കില്ല. പക്ഷെ ഭാവിയിൽ ഇവരെല്ലാം സൗഹൃദത്തിലാകും. ഇവന്റെ സ്വഭാവം എല്ലാവർക്കും ഇഷ്ടമാകും. പാവമാണ്. എന്റെ കസിൻ ബ്രദേർസ് ഇവനുമായി വലിയ കമ്പനിയാണെന്നും ദിയ അന്ന് പറഞ്ഞു.
കുട്ടിയായിരുന്നപ്പോൾ മുതൽ എനിക്ക് കുഞ്ഞുങ്ങളെ പരിപാലിക്കാൻ വളരെ ഇഷ്ടമാണ്. എന്റെ കസിൻ ബ്രദേർസ് വീട്ടിൽ വരുമ്പോൾ അവരെ നോക്കിക്കൊണ്ടിരുന്നത് ഞാനാണ്. എനിക്ക് ദിവസവും 500 രൂപ തരുമായിരുന്നു. അങ്ങനെ 15000 രൂപയായി. പെെസയ്ക്ക് വേണ്ടിയല്ല. എനിക്കിഷ്‌ടമായിരുന്നു. സിംപിളായ കുടുംബ ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്. സിനിമയിൽ നല്ല അവസരം വരാൻ കുറേക്കാലം ഞാൻ കാത്തിരുന്നു. സിനിമയല്ല ജീവിതമെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. സിനിമ വന്നാൽ വന്നു. ഞാൻ സാമ്പത്തികമായി പര്യാപ്തതത നേടി. ഒരു കുഞ്ഞിനെ നോക്കാൻ പറ്റും. കുടുംബം നോക്കാൻ പറ്റുമെന്നും ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications

