വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ പറ്റില്ല! അശ്വിന്റെ അമ്മ എന്റെ അമ്മയല്ല: ദിയ കൃഷ്ണ

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വ്യക്തിജീവിതം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്നു. ഭർത്താവ് അശ്വിൻ ​ഗണേശിന്റെ വീട്ടുകാർക്ക് ദിയ യാതൊരു പരി​ഗണയും കൊടുക്കുന്നില്ല, കുഞ്ഞിനെ അശ്വിന്റെ വീട്ടുകാരെ കാണിക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി. ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് പുതിയ വ്ലോ​ഗിൽ ദിയ കൃഷ്ണ. കുഞ്ഞിനെ അശ്വിന്റെ വീട്ടുകാർ കാണാറുണ്ടെന്ന് ദിയ കൃഷ്ണ പറയുന്നു.

അത്രയേറെ അണ്ടർസ്റ്റാന്റിങ്ങുള്ള രണ്ടുപേർ, ദാമ്പത്യത്തിൽ എന്ത് സംഭവിച്ചു?; മൗനിയും സൂരജും അകൽച്ചയിലോ?; ചർച്ചകൾ!
അത്രയേറെ അണ്ടർസ്റ്റാന്റിങ്ങുള്ള രണ്ടുപേർ, ദാമ്പത്യത്തിൽ എന്ത് സംഭവിച്ചു?; മൗനിയും സൂരജും അകൽച്ചയിലോ?; ചർച്ചകൾ!

അശ്വിന്റെ കുടുംബം കുഞ്ഞിനെ കാണാറില്ലേ, കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാറില്ലേ എന്ന് ഒത്തിരി പേർ ചോദിക്കാറുണ്ട്. ഞാനും എന്റെ വീട്ടുകാരും സോഷ്യൽ മീഡിയയിൽ ആക്‌ടീവ് ആണ്. പക്ഷെ അശ്വിന്റെ വീട്ടിൽ ആരും സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിലേ ഇല്ല. അവർക്ക് അവരുടേതായ വേറെ കുറേ കാര്യങ്ങളുണ്ട്. ഞാനും എന്റെ ഫാമിലിയും വർഷങ്ങളായി മീഡിയയിലുള്ളവരാണ്. നമ്മൾ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണിക്കും. അശ്വിന്റെ വീട്ടിൽ പോകുമ്പോഴോ അവരുടെ കൂടെ എവിടെയെങ്കിലും പോകുമ്പോഴോ നമ്മളായി വ്ലോ​ഗ് എടുത്തില്ലെങ്കിൽ അതാരും അറിയില്ല. അങ്ങനെ ആളുകൾ അറിയാതെ പോകുന്ന കാര്യങ്ങളുണ്ട്.

Diya Krishna
Photo Credit: Diya Krishna,. Aswin Ganesh / Instagram

അതിനർത്ഥം ഞങ്ങൾ അവർക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാണ്. എല്ലാവർക്കും അവരുടേതായ സമയം കുഞ്ഞിനൊപ്പം കിട്ടും. ഞാൻ എന്റെ കംഫർട്ടിന് പോകുന്നത് എന്റെ സ്വന്തം വീട്ടിലായിരിക്കുമല്ലോ. ഞാൻ പോകുന്ന സ്ഥലത്തല്ലേ തൽക്കാലം കുഞ്ഞിനെയും കൊണ്ട് പോകാനും പറ്റുള്ളൂ. ഓമി ചെറിയ കുഞ്ഞാണ്. അവനൊരു പത്ത് വയസുള്ള കുട്ടിയാണെങ്കിൽ അശ്വിന്റെ കൂടെ വിടാം. എനിക്കത്രയും സന്തോഷം. പക്ഷെ ഇപ്പോൾ എനിക്ക് കംഫർട്ടബിൾ ആയ സ്ഥലങ്ങളിൽ ഞാൻ പോകുമ്പോൾ അവിടെ ഓമിയും വരണം.

ഗണേശൻ വീണെന്ന് കേട്ടപ്പോൾ സീമ ജി നായർ ഉടനെ ചെയ്തത്, ഒരു കാലത്ത് ചക്കയും ഈച്ചയുമായിരുന്നു: ശാന്തിവിള
ഗണേശൻ വീണെന്ന് കേട്ടപ്പോൾ സീമ ജി നായർ ഉടനെ ചെയ്തത്, ഒരു കാലത്ത് ചക്കയും ഈച്ചയുമായിരുന്നു: ശാന്തിവിള

അശ്വിന്റെ അമ്മ തനിക്ക് ഇടയ്ക്ക് ട്രീറ്റ് തരാറുണ്ടെന്നും ദിയ കൃഷ്ണ പറയുന്നു. ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാത്തതിനെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.

അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറയുന്നു. അശ്വന്റെ അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള വ്ലോ​ഗ് ആണ് ദിയ കൃഷ്ണ പങ്കുവെച്ചത്. ഇവർ ഒരുമിച്ച് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നത് വ്ലോ​ഗിൽ കാണാം. ഓമിക്കൊപ്പം ഇവർ സമയം ചെലവഴിക്കുന്നുമുണ്ട്. അശ്വിനും ദിയക്കും രാവിലെ ഭക്ഷണം കൊടുത്ത് വിടുന്നത് അശ്വിന്റെ അമ്മയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X