ആദ്യമായിട്ടായിരുന്നു അങ്ങനെ കേള്‍ക്കുന്നത്! മുന്‍കാമുകന്‍മാരൊന്നും അത് പറഞ്ഞില്ല! അശ്വിനെക്കുറിച്ച് ദിയ
അഹാനയ്ക്ക് പിന്നാലെയായാണ് ദിയ കൃഷ്ണയും വ്‌ളോഗ് തുടങ്ങിയത്. ചെയ്താല്‍ ശരിയാവുമോ, ആളുകള്‍ എങ്ങനെ എടുക്കുമെന്നൊക്കെയുള്ള സംശയങ്ങളുണ്ടായിരുന്നു തുടക്കത്തില്‍. അമ്മുവിന് വരുമാനം വന്ന് തുടങ്ങിയതോടെ ആദ്യം ആശ്ചര്യമായിരുന്നു. പിന്നീടങ്ങോട്ട് ദിയയും വ്‌ളോഗുമായി സജീവമാവുകയായിരുന്നു. ജീവിത വിശേഷങ്ങളും, റീല്‍സും, ഡാന്‍സ് വീഡിയോയുമൊക്കെയായി സജീവമാവുകയായിരുന്നു ദിയ. തന്റെ പ്രണയത്തെക്കുറിച്ചും, ബോയ്ഫ്രണ്ടിനൊപ്പമുള്ള വീഡിയോകളുമെല്ലാം താരപുത്രി പങ്കുവെക്കാറുണ്ടായിരുന്നു. ബ്രേക്കപ്പായതിനെക്കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. ക്യുആന്‍ഡ്എയിലൂടെയായി തനിക്ക് വന്ന ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയപ്പോഴായിരുന്നു അശ്വിനെ പരിചയപ്പെടുന്നത്. അന്ന് ഫുഡ് കഴിക്കാന്‍ പോയപ്പോള്‍ കഴിച്ച ഉടനെ തിരിച്ചുപോയിരുന്നു അശ്വിന്‍. ദിയ ആയിരുന്നു ബില്‍ കൊടുത്തത്. പൈസ കൊടുക്കണോ എന്നുപോലും ചോദിക്കാതെ കടന്നുകളഞ്ഞത് ദിയയ്ക്ക് ഇഷ്ടമായിരുന്നില്ല. പിന്നീട് എല്ലാവരും ഫുഡ് കഴിക്കാന്‍ പോയ സമയത്ത് ബില്‍ വന്നപ്പോള്‍ ദിയ മാറിനില്‍ക്കുകയായിരുന്നു. അന്ന് അശ്വിനായിരുന്നു പൈസ കൊടുത്തത്. ഫ്രണ്ട്്‌സിന് വേണ്ടി കാശൊക്കെ മുടക്കാന്‍ ഇയാള്‍ക്ക് അറിയാം എന്ന് മനസിലാക്കിയത് അതോടെയായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് അശ്വിന്റെ ക്യാരക്ടര്‍ മനസിലാക്കിയത്. ബിസിനസില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ട സമയത്ത് അശ്വിന്‍ പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു.

ബോയ്ഫ്രണ്ടായി നേരത്തെ കൂടെയുണ്ടായിരുന്നവരെല്ലാം സാമ്പത്തികമായി ബാധ്യത തന്നിട്ടേയുള്ളൂ. എപ്പോഴും കാശിറക്കാന്‍ പറയുമായിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അശ്വിന്‍. ജീവിതത്തില്‍ അശ്വിന് മുന്നെ വന്നവരെല്ലാം ഫേക്ക് പ്രോമിസായിരുന്നു തന്നിരുന്നത്. എന്റെ ഫ്യൂച്ചര്‍ പോലും ഇല്ലാതാക്കി കളഞ്ഞ രണ്ടുമൂന്ന് പേര്‍ എന്റെ ലൈഫില്‍ വന്നുപോയിരുന്നു. രണ്ടുപേരെ വ്യക്തമായി പലര്‍ക്കും അറിയാമായിരിക്കും. അവരുടെ പേരൊന്നും മെന്‍ഷന്‍ ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. അശ്വിന്‍ അതൊക്കെ കണ്ടിട്ടുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടായി നിന്ന് അതൊക്കെ കണ്ടിട്ടുള്ള ആളാണ്.
എന്നെ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ എന്നോട് പറഞ്ഞിരുന്നു. എനിക്ക് നിന്നെയൊരു ഗേള്‍ഫ്രണ്ടായിട്ടല്ല, വൈഫായിട്ട് കാണാനാണ് ഇഷ്ടം എന്നും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആദ്യമായിട്ട് ഒരാളുടെ വായില്‍നിന്നും കേട്ടത് ആദ്യമായിട്ടായിരുന്നു. ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുന്‍പൊരിക്കല്‍ ദിയ പറഞ്ഞത്. തന്റെ കാര്യങ്ങള്‍ മാത്രമല്ല ദിയയുടെ കരിയറും വളരണമെന്നും, അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നും നേരത്തെ തന്നെ അശ്വിന്‍ പറഞ്ഞിരുന്നു. തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ബിസിനസില്‍ ശ്രദ്ധിക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ ശരിക്കും എന്റെ ബിസിനസിന്റെ എംഡി ആയെന്ന് ദിയ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications

