അച്ഛനെടുത്താല്‍ എല്ലാം ശരിയാവും! പല്ല് വന്നതോടെ കാണാനും ഒരുപോലെ! എന്നെപ്പോലും വേണ്ട! പരിഭവം പറഞ്ഞ് ദിയ

മകനായ ഓമിയുടെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ കാണിക്കാറുണ്ട് ദിയ കൃഷ്ണ. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ കാണിച്ചിരുന്നു. ഇഞ്ചക്ഷന്‍ പോലും പേടിയുള്ള ഓസി എങ്ങനെ പ്രസവിക്കും എന്നോര്‍ത്തായിരുന്നു എല്ലാവരും ടെന്‍ഷനടിച്ചത്. ഛര്‍ദ്ദി കാരണം തുടക്കം മുതലേ തന്നെ ആശുപത്രിയിലായിരുന്നു. ഇനിയങ്ങോട്ട് ഇങ്ങനെ തന്നെയായിരിക്കുമോ ജീവിതം എന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു. തുടക്കത്തിലെ കുറച്ച് മാസങ്ങള്‍ കഴിഞ്ഞതോടെയായിരുന്നു എല്ലാം ആസ്വദിച്ച് തുടങ്ങിയതെന്ന് ഓസി പറഞ്ഞിരുന്നു. പ്രസവ സമയത്ത് വീട്ടുകാരെല്ലാം കൂടെയുണ്ടായിരുന്നു. വീഡിയോയിലൂടെയായി എല്ലാം കാണിച്ചിരുന്നു. ഷൂട്ട് ചെയ്യാനുള്ള അനുമതി നേരത്തെ വാങ്ങിയിരുന്നു ദിയ. എപ്പിഡ്യുറല്‍ എടുത്തിരുന്നുവെങ്കിലും ശരിയായ വേദന അനുഭവിച്ചിരുന്നു എന്ന് ദിയ വ്യക്തമാക്കിയിരുന്നു.

തന്നെ ഓസി എന്ന് വിളിക്കുന്നതിനാല്‍ ഒരക്ഷരം മാറ്റി മകന് ഓമി എന്ന് പേരിട്ടതും ദിയ ആയിരുന്നു. ഓമിയുടെ വരവോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. വീട്ടില്‍ എല്ലാവരും ഇപ്പോള്‍ ഓമിക്ക് ചുറ്റുമാണ്. ദിയ ആവട്ടെ ഓമിയുടെ കാര്യത്തില്‍ പൊസസീവാണ്. അവന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യും എന്നാണ് പറയാറുള്ളത്. അശ്വിന്‍ പോലും അവന് ഫുഡ് കൊടുക്കുന്നത് എനിക്കിഷ്ടമല്ല. എല്ലാം സ്വയം ചെയ്യണം എന്നാണെന്നും ദിയ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു അശ്വിനും ദിയയും ഓമിക്കൊപ്പമായി ഫ്‌ളാറ്റിലേക്ക് മാറിയത്. എല്ലാ ദിവസവും വീട്ടിലേക്ക് വരാറുണ്ട് അവര്‍. ഇല്ലെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് പോയി അവനെ കാണും എന്ന് ഇഷാനി പറഞ്ഞിരുന്നു.

Diya Krishna new vlog
Photo Credit: Diya Krishna/ Instagram

ഇപ്പോഴിതാ അപ്പൂപ്പനുമായുള്ള ഓമിയുടെ ബോണ്ടിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് ദിയ. അച്ഛന്‍ അരികിലൂടെ പോയാല്‍ മതി അവനെ എടുത്തിരിക്കണം എന്നാണ്. ഇല്ലെങ്കില്‍ അവന്‍ കരയും. ഉറക്കത്തിനിടയില്‍ തന്നെ അച്ഛനെ നോക്കി കരയും. ഓമിക്ക് അച്ഛനെ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. ഇനി എന്റെ കൂടെ പോലും വരില്ല. കൈനീട്ടിയാല്‍ ഞാന്‍ ചമ്മും എന്നായിരുന്നു ദിയ പറഞ്ഞത്. കൈനീട്ടിയപ്പോള്‍ ആദ്യം ഓമി പോയിട്ടില്ലായിരുന്നു.

നീ വയറ്റിലായിരുന്നപ്പോള്‍ നിനക്ക് പാട്ടൊക്കെ പാടിത്തന്നിട്ടുണ്ട്. അതൊക്കെ അവന് മനസിലായെന്ന് തോന്നുന്നു. അതാണ് ഈ അടുപ്പം എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. പല്ലും കൂടെ വന്നപ്പോള്‍ അവന്‍ കാണാനും അച്ഛനെപ്പോലെയായി. എല്ലാവരും അതാണ് പറയുന്നത്. അച്ഛന്റെ ഔറ അത്രയ്ക്കുമുണ്ട്. അതാണെന്ന് തോന്നുന്നു. അപ്പൂപ്പനോട് ഇഷ്ടം തോന്നിയല്ലോ. നടക്കാന്‍ വേണ്ടി അവന്‍ കാലിട്ട് ഇളക്കിക്കൊണ്ടിരിക്കും. ഇനി ഇരിക്കാനൊന്നും പറ്റില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

ഭക്ഷണമൊക്കെ കൊണ്ടുവെച്ച് കഴിഞ്ഞാല്‍ അമ്മു, അമ്മുവിന്റെ പ്ലേറ്റിലല്ല നോക്കുന്നത്. നിന്റെ ഫുഡ് കൊള്ളാമോ, എനിക്ക് വേണ്ട. ഞാന്‍ ജസ്റ്റ് ടേസ്റ്റ് ചെയ്ത് നോക്കട്ടെ എന്ന് പറയും. ഇപ്പോഴും അമ്മുവിന് ആ ശീലമുണ്ടെന്നും ഇഷാനിയും ദിയയും പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് അമ്മുവിനെ ഫുഡ് കഴിപ്പിക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. പേരന്റിംഗ് എന്താണെന്നൊക്കെ പഠിച്ചത് അമ്മുവിലൂടെയാണന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഓസി കാണിക്കുന്നത് പോലെ തന്നെയായിരുന്നു ഞാനും. കുഞ്ഞിന് എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്ത് കൊടുക്കണം എന്നായിരുന്നു. അതിനാല്‍ ഓസിയെ എനിക്ക് മനസിലാവുമെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X