ആളും ബഹളവും കുഞ്ഞിന് നന്നല്ല.... വലിയ പാർട്ടി ഉണ്ടാവില്ല, ഓമിക്ക് ഏറ്റവും പ്രിയം ആ വ്യക്തിയോട്; ദിയ പറയുന്നു!

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും സജീവം ദിയ കൃഷ്ണയാണ്. എട്ട് മാസക്കാരൻ ഓമിയുടെ അമ്മയാണെങ്കിലും കരിയറും ഹോബിയും എല്ലാം ഭം​ഗിയായി താരപുത്രി കൈകാര്യം ചെയ്യാറുണ്ട്. ഇരുപത്തിയേഴുകാരിയായ താരം കഴിഞ്ഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃത്വത്തിൽ എളുപ്പമെന്ന് നിങ്ങൾ കരുതിയെങ്കിലും പിന്നീട് അത്ര എളുപ്പമല്ലെന്ന് മനസിലായ ഒരു കാര്യമെന്താണ്? എന്നായിരുന്നു ആദ്യത്തെ ചോദ്യം.

കുഞ്ഞിനേയും വെച്ച് സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതും അത്ര എളുപ്പമല്ലെന്നായിരുന്നു ദിയയുടെ മറുപടി. മുടി കൊഴിച്ചിലിന് എന്തെങ്കിലും ഹെയർകെയർ ചികിത്സ ചെയ്യാറുണ്ടോ? എന്ന ചോദ്യത്തിന് പ്രസവശേഷം തന്റെ മുടി വളരാൻ സഹായിച്ച ഹെയർ ഓയിലുകൾ ദിയ ഫോളോവേഴ്സിന് സ‌ജസ്റ്റ് ചെയ്തു.

Diya Krishna

ഇനി സ്ലിം ആകാൻ ഉദ്ദേശമുണ്ടോ? എന്നായിരുന്നു മറ്റൊരു ചോ​ദ്യം. പോസ്റ്റ്‌പാർട്ടം കാലഘട്ടത്തിന്റെ പകുതിപോലും കഴിഞ്ഞിട്ടില്ല. എന്റെ കുഞ്ഞിനെ പാലൂട്ടാൻ ഞാൻ കുറച്ചൊക്കെ ചബ്ബിയായിരിക്കാൻ അനുവദിക്കൂ... ദിയ കുറിച്ചു. അമ്മയായ ശേഷം സന്തുഷ്ടയാണോ? പഴയപോലെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉറങ്ങാനും എല്ലാം എനിക്ക് വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നത്.

ചില ദിവസങ്ങളിൽ എനിക്ക് വിഷമം തോന്നാറുമുണ്ട്. പക്ഷെ മോന്റെ മുഖം നോക്കുമ്പോൾ എനിക്ക് ഇപ്പോൾ നഷ്ടപ്പെടുന്നതിനേക്കാൾ വിലമതിക്കുന്നതാണ് എനിക്ക് ഒപ്പമുള്ളതെന്ന് മനസിലാകുമെന്നും ദിയ പറഞ്ഞു. ട്രാൻസ്ഫോർമേഷൻ വീഡിയോയ്ക്ക് കാത്തിരിക്കുകയാണെന്ന് കുറിച്ച ആരാധകരോട് കാത്തിരിക്കേണ്ട... ഞാൻ ഇതിനകം തന്നെ മാറി കഴിഞ്ഞു. ഒരു അമ്മയായി എന്നായിരുന്നു മറുപടി.

കുഞ്ഞിന്റെ ഏത് ഗുണമാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചപ്പോൾ വ്യക്തമായ കാരണം ഇല്ലാതെ അവൻ ഒരിക്കലും കരയാറില്ലെന്ന് ദിയ വ്യക്തമാക്കി. ഉറക്കം കൃത്യമായി ലഭിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഞാൻ ഒരു അമ്മയാണ്. അതിനാൽ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ദിയ കുറിച്ചു. ഓമിയുടെ ഒന്നാം പിറന്നാളിന് മാസങ്ങൾ മാത്രം ശേഷിക്കെ ആദ്യ പിറന്നാളിന് എന്ത് തീമാണ് തിരഞ്ഞെടുക്കാൻ പോകുന്നതെന്ന് ചോ​ദിച്ചപ്പോൾ വലിയ പാർട്ടികൾ നടത്താനുള്ള പദ്ധതിയൊന്നുമില്ല.

തിരക്കും ഫോട്ടോകളും സെൽഫികളും ശബ്ദവും എന്റെ കുഞ്ഞിന് നല്ലതല്ല. ഞങ്ങൾ ചെറു കുടുംബമായി എവിടെയെങ്കിലും യാത്ര പോയി ഒരു ചെറിയ കപ്പ് കേക്കോടെ ആഘോഷിക്കാമെന്നാണ് കരുതുന്നതെന്ന് ദിയ കുറിച്ചു. ഓമിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണെന്ന് ചോദിച്ചപ്പോൾ അത് തന്റെ അച്ഛൻ കൃഷ്ണകുമാർ ആണെന്നായിരുന്നു ദിയയുടെ മറുപടി.

Diya Krishna

സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിനും മനോഹരമായ മറുപടിയാണ് ദിയ നൽകിയത്. ഞാൻ കൂടുതലും സന്തോഷത്തോടെ കഴിയുന്നവളാണ്. കൂടാതെ അശ്വിനും എനിക്ക് ജോലിയെടുക്കാൻ ശാന്തമായ സമയം തരാറുണ്ടെന്നും ദിയ പറഞ്ഞു. കുഞ്ഞിന്റെ വരവിനുശേഷം ദിയയുടെ സോഷ്യൽമീഡിയ പേജുകളിലും വ്ലോ​ഗുകളിലും നിറഞ്ഞ് നിൽക്കുന്നത് മകൻ ഓമിയാണ്.

കുഞ്ഞിന്റെ വിശേഷങ്ങൾ പരിധിയില്ലാതെ പങ്കുവെയ്ക്കുന്നുവെന്നതുകൊണ്ട് തന്നെ അത് പലപ്പോഴും ദിയയുടെ സമാധാന ജീവിതത്തെ ബാധിക്കാറുമുണ്ട്. കുഞ്ഞിനെ എടുക്കുന്നത് മുതൽ എങ്ങനെ ഭക്ഷണം നൽകണം എന്ന കാര്യത്തിൽ വരെ തന്റെ കാഴ്ചക്കാർ ഇടപെട്ട് തുടങ്ങിയപ്പോൾ മകനെ ഉൾപ്പെടുത്തി വ്ലോ​ഗ് ചെയ്യുന്നത് ദിയ കുറിച്ചിരുന്നു. എന്നിരുന്നാലും ദിയയുടെ വ്ലോ​ഗുകളിലെ പ്രധാന താരം ഓമി തന്നെയാണ്.

​ഗർഭിണിയായിരുന്ന സമയത്ത് ഒമ്പതാം മാസം വരെയും ദിയ തന്റെ ബിസിനസുമായി ആക്ടീവായിരുന്നു. കുഞ്ഞ് പിറന്നശേഷം അവനേയും വെച്ചുകൊണ്ടാണ് ലക്ഷങ്ങൾ ടേണോവറുള്ള ബിസിനസ് ദിയ നോക്കി നടത്തുന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X