വിവാഹം കഴിഞ്ഞി‌ട്ട് ഒന്നര വർഷം, മകന്റെ സന്തോഷങ്ങൾ അകലെ നിന്ന് കാണുന്നു; ദിയക്ക് എന്നിട്ടും പരാതിയോ?

By Desk

ദിയ കൃഷ്ണയുടെ കുഞ്ഞാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. കുഞ്ഞിന്റെ കാര്യത്തിൽ തനിക്കുള്ള നിബന്ധനകൾ ദിയ ഓരോ ദിവസവും പരോക്ഷമായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സൂചിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ അധിക സമയം അമ്മയല്ലാതെ മറ്റാരും എടുക്കാൻ പാടില്ല, കുഞ്ഞിന്റെ കാര്യത്തിൽ അമ്മയെ അമിതമായി ആരും ഉപദേശിക്കേണ്ട, കുഞ്ഞ് കരഞ്ഞാൽ പെട്ടെന്ന് അമ്മയ്ക്ക് തിരിച്ച് നൽകണം എന്നൊക്കെയാണ് ദിയ കൃഷ്ണയുടെ അഭിപ്രായങ്ങൾ. ഒരുപാട് അം​ഗങ്ങളുള്ള വീടാണ് ദിയയുടേത്. ഇവരെല്ലാം ദിയയുടെ കുഞ്ഞിനെ ഓമനിക്കാൻ ഇഷ്‌ടപ്പെടുന്നവരും. ഇവരെ ഉദ്ദേശിച്ചായിരിക്കും ദിയ സ്റ്റോറികൾ ഇടുന്നതെന്നാണ് പലരും കരുതിയത്.

എന്നാൽ അശ്വിന്റെ വീട്ടുകാരോടുള്ള അനിഷ്ടമാണ് ദിയ കൃഷ്ണ കാണിക്കുന്നതെന്ന അഭിപ്രായം റെഡിറ്റിൽ വരുന്നുണ്ട്. ഭർത്താവിന്റെ മാതാപിതാക്കളോടുള്ള എതിർപ്പും വിമർശനവും പ്രകടിപ്പിക്കുന്ന പലരുടെയും റീലുകൾക്ക് ദിയ ലെെക്ക് ചെയ്തിട്ടുണ്ടെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു. താൻ ബൗണ്ടറി വെച്ചപ്പോൾ നല്ല മരുമകൾ എന്ന പേര് നഷ്ടമായെന്ന് ഒരു സ്ത്രീ പറയുന്ന വീഡിയോ ആണ് ദിയ പങ്കുവെച്ചിരിക്കുന്ന പുതിയ സ്റ്റോറി.

Diya Krishna
Photo Credit: Social Media Page / Diya Krishna. Aswin Ganesh

അശ്വിന്റെ മാതാപിതാക്കളോട് ദിയക്കുള്ള പ്രശ്നമെന്താണെന്ന് ചോദ്യങ്ങൾ വരുന്നുണ്ട്. റെഡിറ്റിൽ ദിയയെ വിമർശിച്ച് നിരവധി കമന്റുകൾ വരുന്നു. അശ്വിനുമായി പ്രണയത്തിലായിരുന്ന കാലത്ത് അശ്വിന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ ഇടയ്ക്കിടെ വീട്ടിൽ പോയിരുന്ന ആളാണ് ദിയയെന്നും എന്നാലിപ്പോൾ വിവാഹം കഴിഞ്ഞ് കുഞ്ഞായതോടെ ഇതിലെല്ലാം മാറ്റം വന്നെന്നും നെറ്റിസൺസ് പറയുന്നു.

​കുഞ്ഞ് പിറക്കുന്നതിന് മുമ്പ് ഭർത്താവ് ഭാര്യയേക്കാൾ അമ്മയോട് സ്നേഹം കാണിക്കുന്നതിനെതിരെയുള്ള റീലുകളാണ് ദിയ പങ്കുവെച്ചിരുന്നത്. ഭാര്യക്കാണ് അമ്മയേക്കാൾ ഭർത്താവ് സ്നേഹവും പരി​ഗണനയും നൽകേണ്ടതെന്ന് ദിയ പരോക്ഷമായി പല തവണ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലൂടെ സൂചിപ്പിച്ചു. അശ്വിന്റെ വീ‌ട്ടുകാർക്കെതിരെയുള്ള അഭിപ്രായ പ്രകടനങ്ങളായി സോഷ്യൽ മീഡിയ ഇത്തരം സ്റ്റോറികൾ വ്യാഖ്യാനിക്കുമ്പോഴും എന്തുകൊണ്ട് ദിയ ഇത് തുടരുന്നു എന്ന ചോദ്യവും ഉയരുന്നു.

2024 സെപ്റ്റംബർ മാസത്തിലാണ് ദിയ കൃഷ്ണ വിവാ​​ഹിതയായത്. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ എന്തുകാെണ്ട് ദിയ അഭ്യൂഹങ്ങൾക്ക് വഴി വെക്കുന്ന സ്റ്റോറികൾ പങ്കുവെക്കുന്നു എന്നും ചോദ്യമുണ്ട്. വിവാഹം കഴിഞ്ഞ് അശ്വിന്റെ മാതാപിതാക്കളുള്ള വീട്ടിലേക്കല്ല ദിയ പോയത്. അശ്വിനും ദിയക്കുമായി മറ്റൊരു ഫ്ലാറ്റ് ഉണ്ടായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞ ശേഷം വളരെ പക്വമായ ഇടപെടലാണ് അശ്വിന്റെ വീട്ടുകാരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് റെഡിറ്റ് യൂസേർസ് പറയുന്നുണ്ട്. മകന്റെ വിവാഹ ജീവിതത്തിൽ കയറി ഇടപെടാതെ ഒരു അകലം പാലിച്ച് എല്ലാം കണ്ട് സന്തോഷിക്കുന്നു. അതിനാൽ ദിയക്ക് ഇവർക്കെതിരെ പരാതിയുണ്ടാകാനിടയില്ലെന്നും വാദമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളോട് ദിയയും അശ്വിനും മൗനം പാലിക്കുകയാണ്.
അതേസമയം സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളോട് ദിയയും അശ്വിനും മൗനം പാലിക്കുകയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X