കഷ്ടം എന്ന് ഓസി പറഞ്ഞു! അശ്വിനും ഇപ്പോള്‍ ഫോണെടുക്കില്ല! ഓമിയുടെ കാര്യത്തിലുള്ള ആശങ്കയെക്കുറിച്ച് ഇഷാനി

കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമായിരുന്നു ഇഷാനിക്ക്. അഭിനേത്രിയാവണം എന്നാഗ്രഹിച്ചിരുന്നു. രണ്ട് സിനിമകളാണ് ഇതുവരെ ചെയ്തത്. എന്റെ വരുമാനം വരുന്നത് കണ്ടന്റ് ക്രിയേഷനിലൂടെ തന്നെയാണ്. അക്കാര്യത്തില്‍ സോഷ്യല്‍മീഡിയ തന്നെയാണ് ഉപകാരമായതെന്ന് ഇഷാനി പറയുന്നു. വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷാനി വിശേഷങ്ങള്‍ പങ്കുവെച്ചത്. എനിക്ക് ഞാന്‍ ചെയ്തത് ഇഷ്ടമായി. അത്യാവശ്യം നന്നായി ചെയ്തുവെന്ന് തോന്നുന്നു. ഇനി ആളുകളും അങ്ങനെ തന്നെ പറയണം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. അങ്ങനെ എന്തെങ്കിലും വന്നാല്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്.

ഞങ്ങളുടെ വീട്ടിലാര്‍ക്കും കുഞ്ഞമ്മ എന്ന വിളി ഇഷ്ടമല്ല. അത് അവര്‍ക്കെല്ലാം മനസിലായി ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. വീട്ടില്‍ അത്രയും ആളുകളുള്ളത് കൊണ്ട് ഓസി പോയത് വലിയ വിഷയമായില്ല. ഇപ്പോള്‍ ഞാനൊക്കെ കറങ്ങാന്‍ പോയാല്‍ എന്നെ വീട്ടില്‍ നിന്ന് വിളിക്കാറേയില്ല. ഫ്രണ്ട്‌സിനെയൊക്കെ വീട്ടുകാര്‍ വിളിക്കും. എന്റെ വീട്ടില്‍ ഇഷ്ടം പോലെ ആളുകളുള്ളത് കൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല ആരും. പുറത്ത് പോയതോ, വീട്ടിലുള്ളതോ അറിയാറില്ല. അതാണ് സത്യാവസ്ഥ.

Ishaani Krishna about Diya s comment
Photo Credit: Ishaani Krishna / Instagram

ഓസി വീട്ടിലുള്ളപ്പോഴും മിക്കപ്പോഴും പുറത്താണ്. ഫ്രണ്ട്‌സിനൊപ്പം കറങ്ങാന്‍ പോവും മിക്കപ്പോഴും. അവിടെയും, ഇവിടെയുമൊക്കെ പോവാനുണ്ടാവും. കിടക്കാന്‍ വരുമ്പോഴാണ് ഞങ്ങള്‍ കാണാറുള്ളത്. ഓ ഇവിടെയുണ്ടായിരുന്നോ എന്ന് ചോദിക്കും. കൂട്ടത്തില്‍ കുറച്ച് പൊങ്ങി നില്‍ക്കുന്ന ആളാണ് ഓസി. അതിന്റെ പേരില്‍ വഴക്കൊക്കെ പറഞ്ഞാലും അതൊന്നും അവളെ ബാധിക്കില്ല. നല്ല ജോളിയായി തന്നെ നടക്കും.

പരമാവധി ആരേയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. എവിടെയങ്കിലും പോയാല്‍ ഈ സമയത്ത് തിരിച്ച് വരുമെന്ന് അറിയിക്കും. അതുപോലെ എത്തുകയും ചെയ്യും. എന്റെ വീട്ടില്‍ ഇന്‍വിസിബിള്‍ ആവുന്ന ആളാണ് ഞാന്‍. എന്നെ കണ്ടില്ലെങ്കില്‍ ആരും അന്വേഷിക്കില്ല. എന്നെ ആരേലും തട്ടിക്കൊണ്ട് പോയാല്‍ പോലും രണ്ട് ദിവസം കഴിയാതെ ആരും അറിയത്തില്ല. അമ്മ പറയുന്നത് പോലെ ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത കുട്ടിയാണ് ഞാന്‍. ഫോണിലൊക്കെ വിളിച്ചാല്‍ എന്നെ കിട്ടും. അക്കാര്യത്തില്‍ പക്കായാണ്. അഹാനയും എന്നെപ്പോലെയാണ്.

ഓസിയെ ഞങ്ങളാരും വിളിച്ചാല്‍ കിട്ടാറില്ല. ഞങ്ങളെന്നല്ല ആരും വിളിച്ചാലും കിട്ടില്ല. അശ്വിന്‍ വല്ലപ്പോഴുമെങ്കിലും ഫോണ്‍ എടുക്കും. ഓമി സ്‌കൂളില്‍ പോയിത്തുടങ്ങി ടീച്ചേഴ്‌സെങ്ങാന്‍ വിളിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഇപ്പോള്‍ വന്നുവന്ന് അശ്വിനും എടുക്കാറില്ല. ഓസിയുടെ കൂടിയാണെന്ന് തോന്നുന്നു അശ്വിനും ഇങ്ങനെയായത്. എപ്പോഴും ഇവരുടെ കൈയ്യില്‍ ഫോണുണ്ടാവും. ചോദിച്ചാല്‍ പറയും. സൈലന്റായിരുന്നു. കണ്ടില്ലെന്ന്.

More from Filmibeat

Read more about: diya krishna ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X