ഡയപ്പര്‍ ഇട്ട് വെള്ളത്തില്‍ ഇറക്കല്ലേ! ഓമിക്കൊപ്പം പൂളില്‍ ദിയ! അശ്രദ്ധയെന്ന് വിമര്‍ശനം! വായടപ്പിച്ച് മറുപടി
അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് ദിയ കൃഷ്ണ. കുടുംബിനിയാവാന്‍ താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പേ ദിയ വ്യക്തമാക്കിയിരുന്നു. അഹാനയ്ക്ക് മുന്നേ നടക്കുന്നത് തന്റെ വിവാഹമായിരിക്കും എന്ന സൂചനയും തന്നിരുന്നു. പ്രണയം പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കല്യാണമടക്കം എല്ലാ ചടങ്ങിന്റെയും ചെലവുകള്‍ നോക്കിയത് ദിയ ആയിരുന്നു.
അച്ഛനും അമ്മയും കാശൊന്നും ചെലവാക്കേണ്ടെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. അതില്‍ തനിക്ക് സന്തോഷമാണ് തോന്നിയതെന്നും, മറ്റ് മക്കളോടും ഇത് മാതൃകയാക്കാന്‍ താന്‍ പറഞ്ഞിരുന്നതായും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം അശ്വിനൊപ്പമായി വീടിന് അടുത്ത് ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു ദിയ. എപ്പോഴും കാണാനും, വരാനും പറ്റുന്നത്ര അടുത്താണ്. എന്നും വീട്ടിലേക്ക് വരാറുണ്ട്. അതുകൊണ്ട് ദിയയെ അങ്ങനെ മിസ് ചെയ്യുന്നില്ലെന്നായിരുന്നു വീട്ടിലുള്ളവര്‍ പറഞ്ഞത്.

എല്ലാവരും ഒന്നിച്ചാണ് കിടക്കാറുള്ളത്. ബെഡ്‌റൂമില്‍ ഓസിയെ മിസ് ചെയ്യാറുണ്ടെന്ന് സഹോദരങ്ങള്‍ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ എല്ലാവരും ഒന്നിച്ചാണ് കിടക്കാറുള്ളത്. ഇഷാനിക്കും, ദിയയ്ക്കും, ഹന്‍സികയ്ക്കും തനിച്ച് കിടക്കാന്‍ ഭയമാണ്. ഹോട്ടലുകളിലൊക്കെ പോവുമ്പോള്‍ അമ്മയെ കൂട്ട് വിളിക്കുന്നതിന് കാരണം ഈ പേടിയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗേള്‍സ് ഗ്യാങ്ങിലെ ആദ്യ പുരുഷനായിരിക്കുകയാണ് ഓമി. അപ്പൂപ്പനെയും, അര്‍ജുനെയുമൊക്കെയാണ് ഓമിക്ക് താല്‍പര്യം. ഇത്രയും പെണ്ണുങ്ങള്‍ കൊഞ്ചിക്കാനുണ്ടെങ്കിലും അവന് വേണ്ടത് അപ്പൂപ്പനെയാണെന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു.
ഗര്‍ഭകാലം മുതല്‍ എല്ലാ വിശേഷങ്ങളും ദിയയും അശ്വിനും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ആദ്യമായി ഓമിക്കൊപ്പം പൂള്ില്‍ ഇറങ്ങിയ വിശേഷമാണ് ദിയ പങ്കുവെച്ചത്. ഫസ്റ്റ് പൂള്‍ ടൈം വിത്ത് മൈ ഓമിച്ചന്‍ എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. സിം സ്യൂട്ടിലായിരുന്നു ദിയ. ഡയപ്പര്‍ ഇട്ടായിരുന്നു ഓമിയെ വെള്ളത്തില്‍ ഇറക്കിയത്. ഓമിയെ വെള്ളത്തില്‍ ഇറക്കിയതിനെക്കുറിച്ച് കുറേയേറെ ചോദ്യങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. സ്‌നഗിയിട്ട് ഇറക്കിയതിനെക്കുറിച്ചായിരുന്നു ചിലരുടെ ചോദ്യം. എല്ലാം കൊള്ളാം, ഡയപ്പര്‍ ഇട്ട് ഓമിയെ വെള്ളത്തില്‍ ഇറക്കണ്ടായിരുന്നു. സാധാരണ ഉപയോഗിക്കുന്ന ഡയപ്പര്‍ വെള്ളത്തിലും ഉപയോഗിക്കരുത്. അതിന്റെ വെയറ്റ് കാരണം കുഞ്ഞ് താഴേക്ക് പോവാന്‍ സാധ്യതയുണ്ട്. അത് അപകടത്തിലേക്ക് നയിച്ചേക്കാം.
ഇങ്ങനെ വെള്ളത്തില്‍ ഇറക്കുന്നത് അപകടകരമാണ്, കാണുമ്പോള്‍ തന്നെ പേടിയാവുന്നു എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. കമന്റുകള്‍ കൂടിയതോടെയായിരുന്നു മറുപടിയുമായി ദിയ എത്തിയത്. നിങ്ങളുടെ കെയറിന് നന്ദി. കുട്ടിക്കാലം മുതലേ ഞാന്‍ നീന്തല്‍ പഠിച്ചതാണ്. നന്നായി നീന്താന്‍ അറിയാം. അഞ്ച് മിനിറ്റ് നേരമാണ് അവന്‍ പൂളില്‍ ഉണ്ടായിരുന്നത്. അതും എന്റെ കൈയ്യില്‍. സ്വിമ്മിംഗ് പഠിക്കാനോ, കോച്ചിംഗിനോ വേണ്ടിയല്ല ഓമി വന്നതെന്നായിരുന്നു ദിയയുടെ മറുപടി. വിമര്‍ശനങ്ങള്‍ക്ക് മറുപടി നേടിയും ദിയ കൈയ്യടി നേടാറുണ്ട്. അശ്വിനെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ക്ക് നല്‍കിയ മറുപടി നേരത്തെ വൈറലായിരുന്നു. ഐടി പ്രൊഫഷണലായ അശ്വിന്‍ ജോലി ഉപേക്ഷിച്ച് ദിയയുടെ ബിസിനസിലേക്ക് മാറിയോ എന്നായിരുന്നു ഇടക്കാലത്തെ ചോദ്യങ്ങള്‍.


Click it and Unblock the Notifications











