എന്റെ കുഞ്ഞ് നിങ്ങളുടെ വിനോദത്തിനല്ല, വേണമെങ്കിൽ യൂട്യൂബിൽ കണ്ടോളൂ; ദിയക്ക് പ്രശ്നം വീട്ടിലോ മരണ വീട്ടിലോ? ‌

By Desk

കുഞ്ഞിന്റെ കാര്യത്തിൽ തനിക്കുള്ള നിബന്ധനകൾ ആവർത്തിച്ച് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. കുഞ്ഞിനെ മറ്റുള്ളവർ ശല്യപ്പെടുത്തതിനെതിരെ ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ദിയയുടെ പ്രതികരണം. കുഞ്ഞ് കരയുമ്പോൾ ഞാനെടുക്കാം എന്ന് പറയുക, ശബ്ദമുണ്ടാക്കുക, വിനോദത്തിന് വേണ്ടി കുഞ്ഞുങ്ങളുടെ ക്ഷീണം മനസിലാക്കാതെ കളിപ്പിക്കുക, ഉറങ്ങാൻ സമ്മതിക്കാതിരിക്കുക, ഒരുപാട് ആളുകളുമായി ഇടകലർത്തുക എന്നിവ തെറ്റാണെന്നാണ് ഈ റീലിൽ പറയുന്നത്.

അനുഭവിച്ചിടത്തോളം വൻശോകം! ഇനി പ്രതീക്ഷ അദ്ദേഹത്തിൽ! വിജയിനെക്കുറിച്ച് ജസ്ല
അനുഭവിച്ചിടത്തോളം വൻശോകം! ഇനി പ്രതീക്ഷ അദ്ദേഹത്തിൽ! വിജയിനെക്കുറിച്ച് ജസ്ല

ഈ വാദങ്ങളെ ദിയ പൂർണമായും ശരിവെക്കുന്നു. ഇതെല്ലാം വളരെ പ്രധാനമാണ്. പ്രത്യേകിച്ചും വലിയ ശബ്​ദങ്ങൾ, അമിതാവേശം, കുഞ്ഞിനെ ഉറങ്ങാൻ സമ്മതിക്കാതിരിക്കൽ എന്നിവ. എന്റെ കുഞ്ഞ് ആരുടെയും വിനോദത്തിനല്ല. വേണമെങ്കിൽ യൂട്യൂബിൽ കണ്ടോളൂ എന്നാണ് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്കൊപ്പം പങ്കുവെച്ചത്.

Diya Krishna
Photo Credit: Diya Krishna / Instagram

സ്വന്തം വീട്ടുകാരെ തന്നെയല്ലേ ദിയ ഉദ്ദേശിച്ചതെന്നാണ് പലരുടെയും ചോദ്യം. കഴിഞ്ഞ ദിവസമാണ് ദിയയുടെ മുത്തശ്ശൻ മരിച്ചത്. മരണ വീട്ടിലെ അനുഭവങ്ങളാകാം ദിയ പങ്കുവെച്ചതെന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം ദിയ നേരത്തെ പല തവണ സമാന അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ ആളുകളെ തന്നെയാണ് ദിയ ഉദ്ദേശിക്കുന്നതെന്നാണ് നെറ്റിസൺസ് പറയാറുള്ളത്. കാരണം ദിയ മിക്കപ്പോഴും തന്റെ മാതാപിതാക്കളുടെ വീ‌ട്ടിലാണ് ഉണ്ടാകാറ്. സഹോദരിമാരാണ് മിക്കപ്പോഴും ദിയയുടെ കുഞ്ഞിനെ ലാളിക്കാറും.

എന്റെ ഹൃദയത്തിന്റെ രാജകുമാരി! വിവാഹ ജീവിതം 21 ല്‍! പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്
എന്റെ ഹൃദയത്തിന്റെ രാജകുമാരി! വിവാഹ ജീവിതം 21 ല്‍! പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്

എന്റെ കുഞ്ഞ് കരയുമ്പോൾ എന്റെ കയ്യിലേക്ക് തരാതെ അലോസരപ്പെടുത്തിയാൽ കുഞ്ഞ് നിന്റെയടുത്തേക്ക് ഇനി വരില്ലെന്ന് ഞാനുറപ്പ് വരുത്തുമെന്നായിരുന്നു ആരെയോ ഉദ്ദേശിച്ച് ദിയ മുമ്പൊരിക്കൽ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കുഞ്ഞിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളയാളാണ് ദിയ. കുഞ്ഞിന്റെ കാര്യത്തിൽ ആരും തന്നെ ഉപദേശിക്കുന്നത് ദിയക്കിഷ്ടമല്ല. ഇക്കാരണത്താൽ വ്ലോ​ഗുകളും പഴയത് പോലെ ദിയ പങ്കുവെക്കാറില്ല.

കുഞ്ഞിനെ വളർത്തുന്നതിൽ പല ഉപദേശങ്ങളും ദിയക്ക് കമന്റുകളായി വന്നു. ചിലർ പോരായ്മകൾ ചൂണ്ടിക്കാട്ടി. ഇതോടെ തനിക്കിത്തരം ഉപദേശങ്ങൾ വേണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു. അഭിപ്രായങ്ങൾ സ്വീകരിക്കാൻ പറ്റാത്തവർ എന്തിന് കുഞ്ഞിനെ വ്ലോ​ഗുകളിൽ കാണിക്കുന്നു, വ്യൂവേർസും മോണിറ്റെെസേഷനും വേണം. എന്നാൽ അഭിപ്രായം മാത്രം പറ്റില്ലെന്ന് പറഞ്ഞാൽ സോഷ്യൽ മീഡിയ താരത്തിന് അത് പറ്റുമോ എന്നാണ് വിമർശകരുടെ ചോദ്യങ്ങൾ.

പൊതുവെ കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും വിമർശകരുള്ളത് ദിയക്കാണ്. കഴിഞ്ഞ ദിവസവും ദിയക്ക് വിമർശനം വന്നു. മുത്തശ്ശന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചതായിരുന്നു കാരണം. ഭർത്താവ് അശ്വിൻ ​ഗണേശിനെ ദിയ ബഹുമാനിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന കുറ്റപ്പെടുത്തൽ. അശ്വിനെ ഇടിച്ച് താഴ്ത്തി സംസാരിക്കുന്നു, അശ്വിന്റെ വീട്ടുകാരിൽ നിന്നും അകലം പാലിക്കുന്നു എന്നിങ്ങനെ കുറ്റപ്പെടുത്തലുകൾ നീളുന്നു. എന്നാൽ ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദിയ.

പലപ്പോഴും അശ്വിനോട് തമാശ രൂപേണയാണ് ദിയ സംസാരിക്കുന്നത്. ഇത് ദിയയുടെ പ്രകൃതവുമാണ്. എന്നാൽ ദിയ കുറച്ച് കൂടി ബഹുമാനം അശ്വിന് നൽകണമെന്നാണ് നെറ്റിസൺസ് പറയുന്നത്. ദിയ ​ഗർഭിണിയായ നാൾ മുതൽ ഇതുവരെയും മിക്കവാറും ദിവസങ്ങളിൽ അശ്വിൻ ദിയയുടെ വീട്ടിൽ തന്നെയായിരുന്നു. ഒരുപാട് ആളുകളുള്ള വീടാണ് ദിയയുടേത്. ഇവിടെ അശ്വിന് വലിയ പരി​ഗണന ലഭിക്കുന്നില്ലേയെന്നും വാ​ദമുണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X