കുടുംബത്തിന് സ്വാധീനിക്കാനാകാത്ത പങ്കാളി മുകളിൽ നിന്നുള്ള അനു​ഗ്രഹം; ദിയ ഉദ്ദേശിച്ചത് പ്രശ്നങ്ങളെ?

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും ട്രോളുകളും പരിഹാസവും കേട്ട വ്യക്തികളിലൊരാളാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശ്. ഭാര്യയെ താങ്ങി നടക്കുന്നു, സ്വന്തം മാതാപിതാക്കളെ അപമാനിച്ചിട്ടും ഭാര്യക്കെതിരെ സംസാരിക്കുന്നില്ല, പെൺകോന്തൻ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങൾ അശ്വിൻ ​ഗണേശിന് നേരിടേണ്ടി വന്നു. എന്നാൽ അശ്വിനിതിൽ യാതൊരു ബുദ്ധിമുട്ടും പുറത്ത് പ്രകടിപ്പിച്ചിട്ടില്ല. നെ​ഗറ്റീവ് കമന്റുകൾ ഡിലീറ്റ് ചെയ്ത് അശ്വിൻ ഭാര്യക്കും കുഞ്ഞിനുമൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

അവൾക്കൊന്ന് ഉറങ്ങണം, അത്രയും സ്ട്രസ്, ഒരു വർഷത്തേക്ക് അവളൊന്നും പഠിക്കുന്നില്ല; ഹൻസികയെക്കുറിച്ച് അഹാന
അവൾക്കൊന്ന് ഉറങ്ങണം, അത്രയും സ്ട്രസ്, ഒരു വർഷത്തേക്ക് അവളൊന്നും പഠിക്കുന്നില്ല; ഹൻസികയെക്കുറിച്ച് അഹാന

തുറന്നടിച്ച് സംസാരിക്കുന്ന ദിയ വല്ലതും പറഞ്ഞാലും ക്ഷമിക്കാൻ അശ്വിൻ തയ്യാറാണെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. പല തവണ പുറമെ നിന്ന് നോക്കുന്നവർക്ക് അശ്വിനെ ദിയയും കുടുംബവും പരി​ഗണിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും ഈ വാദത്തെ എതിർത്ത് രം​ഗത്ത് വരാറുള്ളത് ദിയയോ കു‌ടുംബമോ അല്ല. അശ്വിൻ തന്നെയാണ്. ചിക്കൻ കറി വിവാദം മുതൽ അമ്മായിയമ്മയെ ആന്റിയെന്ന് വിളിക്കുന്നു എന്ന് വരെയുള്ള വിവാദങ്ങളിൽ ദിയയാണ് സോഷ്യൽ മീഡിയയിൽ ക്രൂശിക്കപ്പെട്ടതെങ്കിൽ പരിഹാസം മുഴുവനും ഏറ്റുവാങ്ങിയത് അശ്വിൻ ​ഗണേശാണ്.

Diya Krishna
Photo Credit: Aswin Ganesh / Instagram

അമ്മയ്ക്ക് വലിയ സ്ഥാനം കൊടുക്കുന്നയാളാണ് അശ്വിൻ. അമ്മയ്ക്കെതിരെയെന്ന് തോന്നുന്ന പരാമർശം ദിയ കൃഷ്ണ നടത്തിയപ്പോൾ അശ്വിൻ പ്രതികരിക്കുമെന്ന് ചിലരെങ്കിലും കരുതി. എന്നാൽ അതുണ്ടായില്ല. പിന്നാലെ വന്നത് ദിയക്കൊപ്പമുള്ള അശ്വിന്റെ ഡാൻസ് റീലാണ്. ​​​​ദിയയുടെ പരാമർശത്തിൽ അശ്വിന്റെ കുടുംബത്തിന് വിഷമമുണ്ടായോ എന്ന് വ്യക്തമല്ല. ഇവരാരും ലെെം ലെറ്റിൽ ഉള്ളവരല്ല.

ബന്ധുക്കളെ പിന്നെ നോക്കാം, കടക്കെണിയിലാകുന്നു; സൂര്യ പുറത്ത് വന്നേ പറ്റൂ! താരം നേരിടുന്നത്
ബന്ധുക്കളെ പിന്നെ നോക്കാം, കടക്കെണിയിലാകുന്നു; സൂര്യ പുറത്ത് വന്നേ പറ്റൂ! താരം നേരിടുന്നത്

ഇപ്പോഴിതാ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാചകമാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റാത്ത ഒരു പങ്കാളി മുകളിൽ നിന്നുള്ള അനു​ഗ്രഹമാണെന്ന വാചകം ആണ് ദിയ കൃഷ്ണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. അശ്വിനെ ഉദ്ദേശിച്ചുള്ള പോസ്റ്റ് ആണിതെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം എതിരായിട്ടും ദിയ കൃഷ്ണ തന്റെ പ്രസ്താവന തിരുത്താൻ തയ്യാറല്ല.

പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു എന്നും അശ്വിന്റെ കുടുംബത്തിന് വേണ്ടി താൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് എന്നും ദിയ കൃഷ്ണ പറയുന്നു. ഞാൻ അശ്വിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്നാണ് ദിയ കൃഷ്ണയുടെ വാദം.

എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിച്ചിട്ടില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറയുന്നു. പരാമർശത്തിൽ അടിമുടി പ്രശ്നങ്ങളുണ്ടെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ വിമർശനങ്ങൾ ദിയ കൃഷ്ണ അവ​​ഗണിക്കുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X