അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ

വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ കൃഷ്ണ. അടുത്തിടെയായിരുന്നു മകനായ ഓമിക്ക് ഒരു വയസ് തികഞ്ഞത്. മലേഷ്യയിലായിരുന്നു പിറന്നാള്‍ ദിനത്തില്‍. സ്പഷെല്‍ ദിനത്തില്‍ യാത്ര പോവുന്ന പതിവുണ്ട് ദിയയ്ക്കും അശ്വിനും. ദിവസങ്ങള്‍ക്ക് ശേഷമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. അവിടെ നിന്നും കുറേ സാധനങ്ങള്‍ വാങ്ങിച്ചിരുന്നു. അതൊക്കെ കൊടുക്കാനായി വീട്ടിലേക്ക് പോയപ്പോഴാണ് അവര്‍ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കുന്നതായി അറിഞ്ഞത്. എന്താണ് തീം എന്നൊന്നും അവര്‍ പറഞ്ഞിരുന്നില്ല. ഇഷാനി കേക്കുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഓമിയേയും കൊണ്ട് ഗാര്‍ഡന്‍ മുഴുവനായും നടക്കുകയായിരുന്നു അച്ഛന്‍. ഫ്രൂട്ട്‌സൊക്കെ ലൈവായി തന്നെ പറിച്ച് കഴിക്കുന്നുണ്ട്. ഇടയ്ക്ക് അച്ഛനും, അമ്മയും അവന് പാല് കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് പാല് തീരെ താല്‍പര്യമില്ല. ഓമിക്ക് ഇടയ്ക്ക് ഞാന്‍ കൊടുക്കാന്‍ നോക്കിയെങ്കിലും അവന്‍ കൈവെച്ച് തട്ടിക്കളഞ്ഞു.

പിറന്നാളാഘോഷത്തിനിടയിലും അപ്പൂപ്പനൊപ്പമായിരുന്നു ഓമി. വേറെ ആരുടേയും കൈയ്യില്‍ പോവുന്നുണ്ടായിരുന്നില്ല. കേക്കും, ബലൂണുകളുമൊന്നും അവന്‍ നോക്കുന്നുണ്ടായിരുന്നില്ല. പൂളിലേക്ക് പോയപ്പോഴായിരുന്നു അവന്‍ ആക്ടീവായത്. അടുത്ത വര്‍ഷം പൂള്‍ പാര്‍ട്ടി നടത്താമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പാമ്പേഴ്‌സ് മാറ്റാതെയായിരുന്നു പൂളിലേക്ക് ഇറക്കിയത്. അച്ഛാ, കാണുന്നവരെല്ലാം ഇതേക്കുറിച്ച് പറയുമെന്നായിരുന്നു ദിയയുടെ കമന്റ്. ചെറിയൊരു ഗെറ്റ് റ്റുഗദറായിരുന്നു നടന്നത്. അശ്വിനായിരുന്നു വീഡിയോ അവസാനിപ്പിച്ചത്. അഹാനയെക്കുറിച്ചായിരുന്നു വ്‌ളോഗിന് താഴെയുള്ള ചര്‍ച്ചകള്‍. എടി വസന്തേ വന്നല്ലോ, ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂ ഈ പൊങ്ങച്ചമൊക്കെ. നെഗറ്റീവ് കമന്റുകളെല്ലാം അവര്‍ ഡിലീറ്റ് ചെയ്യും, അങ്ങനെയാണ് അവരെല്ലാം.

Diya Krishna shared Omy birthday party video
Photo Credit: Diya Krishna / Facebook

അശ്വിന്റെ വീട്ടുകാര്‍ക്ക് ഇതിലൊന്നും റോളില്ലേ, വരെ വിളിക്കേണ്ടതായിരുന്നില്ലേ. സ്വന്തം വീട്ടുകാര്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അശ്വിന്‍ പങ്കെടുത്തത്. അപ്പച്ചിയെ കേക്ക് മുറിക്കാന്‍ വിളിച്ചില്ല, ഫാമിലി ഫോട്ടോയിലും കൂട്ടിയില്ല, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്. അശ്വിന്റെ പോലെയുള്ള മുടിയാണ് ഓമിക്ക് എന്ന് പറഞ്ഞപ്പോള്‍, അശ്വിന്റേത് സ്‌ട്രേറ്റ് ബ്ലാക്കാണെന്നും, ഓമിയുടേത് ബ്രൗണ്‍ വേവി ഹെയറാണെന്നായിരുന്നു ദിയയുടെ മറുപടി. നെഗറ്റീവുകളൊന്നും മൈന്‍ഡാക്കേണ്ട. നല്ലത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാനായിരിക്കും എല്ലാവരും നോക്കുന്നതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ വൃത്തികെട്ട ചിലരുടെ വൃത്തികെട്ട മനോഭാവം എന്നായിരുന്നു ദിയയുടെ മറുപടി. കൊച്ചിന്റെ അച്ഛന്‍ പാവം എന്ന് പറഞ്ഞ ആളോട് ശരിയാ പാവം. കൊച്ചിന്റെ അമ്മ അതിലും പാവമാ ക്യാമറയ്ക്ക് പിന്നില്‍ എന്നായിരുന്നു ദിയ പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X