ഒഴിവാക്കിയവരെ തിരിച്ചുവിളിക്കാന്‍ അവസാന ശ്രമവുമായി ദിയ! ഓമിക്കൊപ്പം പുത്തന്‍ വീഡിയോ, വിടാതെ വിമര്‍ശനങ്ങളും
കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഭാര്യയും മക്കളുമെല്ലാം വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അവരുടെ വീഡിയോകളിലെല്ലാം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, അപൂര്‍വ്വമായാണ് കൃഷ്ണകുമാര്‍ വ്‌ളോഗ് ചെയ്യുന്നത്. മക്കളില്‍ അഭിനയിക്കാതെ താരമായി മാറിയതാണ് ദിയ കൃഷ്ണ. ഡാന്‍സ് വീഡിയോകളിലൂടെയായി നേരത്തെ തന്നെ ആരാധകരെയും സ്വന്തമാക്കിയിരുന്നു. ഓര്‍ണമെന്‍സ് ബിസിനസുമായി ആക്ടീവാണ് ദിയയും അശ്വിനും. എഞ്ചിനീയറായിരുന്ന അശ്വിന്‍ അടുത്തിടെയായിരുന്നു ജോലി രാജിവെച്ച് ബിസിനസിലേക്ക് ശ്രദ്ധിച്ച് തുടങ്ങിയത്. ഇപ്പോള്‍ അവന്‍ എംഡിയായെന്ന് ദിയ തന്നെ പറഞ്ഞിരുന്നു. അശ്വിന്റെ അമ്മയെ ആന്റി എന്ന് വിളിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞുള്ള ദിയയുടെ വീഡിയോ വൈറലായിരുന്നു. അമ്മായിഅമ്മയെ അമ്മ എന്ന് വിളിക്കേണ്ട കാര്യമില്ലെന്നും, എന്റെ അമ്മ സിന്ധു കൃഷ്ണയും, അച്ഛന്‍ കൃഷ്ണകുമാറും ആണെന്നുമായിരുന്നു ദിയ പറഞ്ഞത്.
അശ്വിന്റെ അച്ഛനും അമ്മയും എനിക്ക് ആന്റിയും അങ്കിളുമാണ്. എന്റെ അച്ഛനെയും അമ്മയേയും അശ്വിന്‍ അങ്കിള്‍, ആന്റി എന്നാണ് വിളിക്കുന്നത്. അല്ലാതെ അച്ഛാ, അമ്മേ എന്നല്ല. ഓമിയുടെ കല്യാണം കഴിഞ്ഞാല്‍ ഭാര്യയുടെ അമ്മയെ അവന്‍ അമ്മേ എന്ന് വിളിച്ചാല്‍ ഞാന്‍ എന്തായാലും ചോദ്യം ചെയ്യും. അപ്പോള്‍ ഞാനാരാടാ എന്ന് ചോദിക്കും. സ്വന്തം മാതാപിതാക്കളെയല്ലാതെ മറ്റൊരാളെ അച്ഛാ, അമ്മേ എന്ന് വിളിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു ദിയ വ്യക്തമാക്കിയത്. ഇതോടെയായിരുന്നു ദിയയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നത്. പുതിയ വ്‌ളോഗിന് താഴെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു.

നേരത്തെ ദിയയെ ഇഷ്ടമായിരുന്നു. ഇപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു കമന്റുകള്‍. ഓമിയുടെ ആദ്യ ട്രെയിന്‍ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വ്‌ളോഗിന് താഴെയും ദിയയുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ഒരൊറ്റ വാചകത്തിലൂടെയാണ് ഇത്രയും വെറുക്കപ്പെട്ടവളായി മാറിയത്. അശ്വിനെയും ഓമിയേയും കാണാനായാണ് വീഡിയോ കാണുന്നത്. നമുക്കിഷ്ടപ്പെട്ട ആള്‍ക്കാരെ ഒരു വാക്കില്‍ നമ്മള്‍ പുറന്തള്ളുമോ, വിട്ടുകൊടുക്കലും, അഡ്ജസ്റ്റ്‌മെന്റുമൊക്കെ സ്‌നേഹമല്ലേ. നിലവിലെ വിവാദത്തില്‍ നിന്നും എങ്ങനെ ശ്രദ്ധ മാറ്റണമെന്ന് അറിയാം. അതാണ് കൊച്ചിനെ വെച്ച് വീഡിയോ ചെയ്യുന്നത്. എങ്ങനെ ആളുകളെ കൂട്ടാമെന്നാണ് ചിന്ത, തുടങ്ങിയ അഭിപ്രായങ്ങളാണ് വ്‌ളോഗിന് താഴെയുള്ളത്.
സ്വന്തം തെറ്റുകള്‍ ദിയ ഒരിക്കലും അംഗീകരിക്കില്ല. അശ്വിനെപ്പോലെയാണ് ബേബി എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ദിയ അത് തിരുത്തും. ഇല്ല ബേബി എന്നെപ്പോലെയാണ്, അശ്വിനെപ്പോലെയേ അല്ല എന്ന് പറയും. ഒരാഴ്ച മുന്‍പ് ദിയ മമ്മാ എന്ന് വിളിക്കാന്‍ കുഞ്ഞിനോട് പറയുന്നൊരു വീഡിയോ കണ്ടിരുന്നു. അപ്പാ എന്നായിരുന്നു ഓമി വിളിച്ചത്. ബേബി അപ്പയെ വിളിച്ചല്ലോ എന്ന കമന്റുകള്‍ വന്നപ്പോള്‍ ഇല്ല, അവന്‍ എന്നെയാണ് വിളിച്ചത്. എന്റെ കുഞ്ഞ് എന്ത് വിളിക്കുമെന്ന് എനിക്കറിയാം, ഇങ്ങനെയാണ് ദിയ പറയാറുള്ളത്.
റിച്ചും, വിവാഹത്തിലേക്ക് പോയതും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു. ആദ്യ കാഴ്ചയില്‍ അശ്വിനെ ഇഷ്ടമായിരുന്നില്ല, എന്തൊരു ജാഡ എന്നൊക്കെയായിരുന്നു വിചാരിച്ചത്. അടുത്തറിഞ്ഞപ്പോഴാണ് ആ ധാരണകളെല്ലാം മാറിയതെന്നും ദിയ പറഞ്ഞിരുന്നു. എഞ്ചീനീയറായിരുന്നുവെങ്കിലും ആ ജോലി ഉപേക്ഷിച്ച് ദിയയുടെ കൂടെ ചേര്‍ന്നിരിക്കുകയാണ് അശ്വിന്‍. തന്റെ വളര്‍ച്ച മാത്രമല്ല ദിയയുടെ ബിസിനസിലെ കാര്യങ്ങളും തുടക്കം മുതലേ അശ്വിന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീഡിയോയിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട് ഇവര്‍.


Click it and Unblock the Notifications

