പരാതി തീർത്തു, അശ്വിന്റെ വീട്ടിലെത്തി ദിയ കൃഷ്ണ, പക്ഷെ മാറ്റം പ്രകടം; ചേട്ടന്റെ ഭാര്യയുടെ നിബന്ധന?

By Desk

ദിയ കൃഷ്ണയുടെ കുടുംബ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഭർത്താവ് അശ്വിൻ ​ഗണേശിന്റെ വീട്ടുകാരിൽ നിന്നും ദിയ കാണിക്കുന്ന അകലമാണ് പ്രധാന ചർച്ചാ വിഷയം. അശ്വിന്റെ വീട്ട‍ിലേക്ക് ദിയ പോകാറേയില്ലെന്നും മിക്കപ്പോഴും തന്റെ മാതാപിതാക്കൾക്കൊപ്പമാണ് ദിയയെന്നും വാദങ്ങൾ വന്നു. അശ്വിൻ പോലും അധിക സമയം തന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കുന്നത് ദിയക്ക് ഇഷ്ടമല്ലെന്നും അഭിപ്രായങ്ങൾ വന്നു. എന്നാൽ കഴിഞ്ഞ ദിവസം വിഷുവിന് ദിയ കുഞ്ഞിനൊപ്പം അശ്വിന്റെ വീട്ടിൽ പോയി. അശ്വിനും ഒപ്പമുണ്ടായിരുന്നു.

പ്രണയം ഒരു കുടുക്ക്.... അവരുടെ അനുഭവം അറിയാം! ഭാര്യയെ ഒരുപാട് ഉപദ്രവിച്ചു! സംവൃതയും ജയറാമും പറഞ്ഞത്!
പ്രണയം ഒരു കുടുക്ക്.... അവരുടെ അനുഭവം അറിയാം! ഭാര്യയെ ഒരുപാട് ഉപദ്രവിച്ചു! സംവൃതയും ജയറാമും പറഞ്ഞത്!

രാവിലത്തെ ചായ അവിടെ നിന്നും കുടിച്ച ശേഷം ദിയ കുഞ്ഞുമായി ഇറങ്ങി. അശ്വിന്റെ ഉച്ച ഭക്ഷണം അവിടെ നിന്നും കഴിച്ച ശേഷമേ വരൂയെന്നും താൻ തന്റെ വീട്ടിലേക്ക് പോകുകയാണെന്നും ദിയ കൃഷ്ണ പറയുന്നുണ്ട്. ഇന്ന് നല്ലൊരു പോസിറ്റീവ് ദിവസമായിരുന്നെന്ന് അശ്വിൻ പറയുന്നുണ്ട്. അശ്വിന്റെ വീട്ടുകാരിൽ നിന്നും ദിയ ഇപ്പോഴും ചെറിയ അകലം കാണിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കുറച്ച് സമയം മാത്രം അവിടെ ചെലവഴിച്ച് ദിയ മടങ്ങി. അശ്വിനുമായി പ്രണയത്തിലായ നാളുകളിൽ ദിയയുടെ വ്ലോ​ഗുകളിൽ അശ്വിന്റെ ചേട്ടന്റെ മകളുണ്ടാകാറുണ്ടായിരുന്നു. എന്നാൽ പിന്നീട് കണ്ടില്ല. അശ്വിന്റെ ചേട്ടന്റെ ഭാര്യക്ക് ഇക്കാര്യത്തിൽ നിബന്ധനയുണ്ടെന്നാണ് സൂചന. ഇവരെയും ദിയയുടെ വ്ലോ​ഗുകളിൽ കാണാറില്ല.

Diya Krishna  Aswin Ganesh

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നയാളാണ് അശ്വിന്റെ ചേട്ടന്റെ ഭാര്യ. ദിയയുടെ വ്ലോ​ഗുകളിൽ മുഖം കാണിക്കാൻ ഇവർക്ക് താൽപര്യമില്ല. മുമ്പൊരിക്കൽ സിന്ധു കൃഷ്ണ ക്യാമറയുമായി വന്നപ്പോൾ ഇവർ ഒഴിഞ്ഞ് മാറിയിരുന്നു. ദിയ ഭർത്താവിന്റെ വീട്ടുകാരെ ഉന്നം വെച്ച് പല പോസ്റ്റുകളും പങ്കുവെക്കുന്നുണ്ടെന്ന് നെറ്റിസൺസ് വാദിക്കുന്നുണ്ട്.

ഭർത്താവ് ഭാര്യയേക്കാളും അമ്മയ്ക്ക് മുൻ​ഗണന നൽകുന്നത്, ഭർത്താവിന്റെ വീട്ടുകാർ അനാവശ്യമായി ഇടപെടുന്നത് എന്നീ കാര്യങ്ങൾക്കെതിരെ സംസാരിക്കുന്ന റീലുകളും പോസ്റ്റുകളും ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെക്കാറുണ്ട്. ഇത് അശ്വിന്റെ വീട്ടുകാരെ ഉദ്ദേശിച്ചാണ് എന്നായിരുന്നു വാദം. എന്നാൽ പുതിയ വ്ലോ​ഗിൽ ദിയയും അശ്വിന്റെ മാതാപിതാക്കളും വളരെ സ്നേഹത്തിലാണ് ഇടപഴകുന്നത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X