ദിയ കൃഷ്ണയ്ക്ക് പണി കിട്ടിത്തുടങ്ങി, 20000 പേർ പോയി; വാശി വിടാതെ ദിയ; കുടുംബം ഇടപെടേണ്ടി വരും?
സാധാരണക്കാരെ പ്രശസ്തരാക്കാനും പ്രശസ്തരെ വലിച്ച് താഴെയിടാനും ജനങ്ങൾക്ക് ഇന്ന് എളുപ്പമാണ്. ഒരു വെള്ളിയാഴ്ച കൊണ്ട് സിനിമാ താരത്തിന്റെ ഭാവി മാറി മറിഞ്ഞേക്കാമെന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാലിന്ന് ഒരു ക്ലിക്ക് കൊണ്ട് ഇൻഫ്ലുവൻസർമാരുടെ ജീവിതം മാറി മറിയും എന്ന പ്രയോഗമാണ് കൂടുതൽ ഉചിതം. ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ അവസ്ഥ ഇങ്ങോട്ടാണോ എന്നാണ് ഇപ്പോൾ വരുന്ന ചോദ്യം. വിവാദ പരാമർശത്തിന് ശേഷം ദിയ കൃഷ്ണയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. മുമ്പും ഹേറ്റേഴ്സ് ഉണ്ടായിരുന്നെങ്കിലും ഇത്രയും ശക്തമായ എതിർപ്പ് ആദ്യമായാണ് ദിയ നേരിടുന്നത്.
എന്നാൽ വിട്ട് കൊടുക്കാൻ ദിയ തയ്യാറായിരുന്നില്ല. താൻ പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്നും മൂന്നാം കിട മീഡിയകളിലെ വീഡിയോ കണ്ട് തന്നെ വിലയിരുത്തുന്നവരെ താൻ കാര്യമാക്കുന്നില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. എന്നാൽ ദിയ വാശി കാണിച്ചപ്പോൾ അതിലേറെ വാശി വ്യൂവേർസും കാണിച്ചു. തുടരെ വീഡിയോകളിട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ദിയ ശ്രമിച്ചിട്ടും നടന്നില്ല.

കൂട്ടമായി ദിയയുടെ യൂട്യൂബ് ചാനൽ ആളുകൾ അൺസബ്സ്ക്രെെബ് ചെയ്തു. കണക്കുകൾ നോക്കിയാൽ 20000 പേർ ഇതിനോടകം അൺസബ്സ്ക്രെെബ് ചെയ്തു. വലിയ കൊഴിഞ്ഞ് പോക്കാണിത്. 1.5 മില്യൺ സബ്സ്ക്രെെബേർസ് ആയിരുന്നു ദിയക്ക് മുമ്പ് എങ്കിൽ ഇന്ന് 1.48 ലെത്തിയിരിക്കുന്നു. പഴയത് പോലെ വ്യൂസും ഇല്ല. വലിയ ഇടവേളയില്ലാതെ തുടരെ വീഡിയോകൾ പങ്കുവെച്ചിട്ടും ഫലമില്ല.
വ്ലോഗിന് വരുന്നതിൽ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകൾ. നെഗറ്റീവ് കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് ഇതിനിടെ ദിയ മുന്നറിയിപ്പ് നൽകി. അങ്ങനെയെങ്കിൽ വലിയ കുറവ് വ്യൂവേർസിൽ ഉണ്ടാകും. കാരണം അത്രയധികം നെഗറ്റീവ് കമന്റുകളുണ്ട്. ഹേറ്റ് ക്യാമ്പയിൻ ദിയയെ മാത്രമല്ല, കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലേക്കും വരുന്നുണ്ട്.
വിഷയത്തിൽ ദിയയുടെ അമ്മ സിന്ധു കൃഷ്ണയോ സഹോദരിമാരോ ഇടപെടാൻ സാധ്യതയില്ല. കാരണം ഇവർ ഇവരുടേതായ വിഷയങ്ങളിൽ ഹേറ്റ് കമന്റുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഡാമേജ് കൺട്രോളിനായി ദിയയുടെ പിതാവ് കൃഷ്ണകുമാർ പതിവ് രീതിയുള്ള ഉപദേശ വാക്കുകളുമായി വന്നേക്കാം. എന്നാൽ ഇപ്പോഴത്തെ അവസ്ഥ നേരിടാൻ ഇത് മതിയാകുമോ എന്ന് സംശയമാണ്. അശ്വിന്റെ അമ്മ ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിച്ചാൽ ഒരുപക്ഷെ പ്രശ്നത്തിന് അയവുണ്ടാകും. എന്നാൽ ഇവരിതിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല.
അതേസമയം സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ വളരെ പെട്ടെന്ന് തന്നെ കെട്ടടങ്ങാറുണ്ട്. കുറച്ച് നാളുകൾ കഴിഞ്ഞ് ദിയ എല്ലാവരെയും ആകർഷിക്കുന്ന ഒരു കണ്ടന്റുമായെത്തിയാൽ പലരും എല്ലാം മറന്ന് ദിയയെ വീണ്ടും സ്വീകരിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ സ്വന്തം ജീവിതം തുറന്ന് കാണിക്കുന്നത് ദിയ ഇനി നിർത്താനും സാധ്യതയുണ്ട്. കാരണം ദിയ എന്ത് പറഞ്ഞാലും അതിൽ പ്രശ്നം കാണുന്നവരുണ്ട്. തന്റെ തുറന്നടിച്ചുള്ള സംസാര രീതി മാറ്റാൻ ദിയ കൃഷ്ണ തയ്യാറുമല്ല. കുഞ്ഞ് ജനിച്ച ശേഷം പലപ്പോഴായി ദിയ വിവാദങ്ങളിൽ പെട്ടു. പേളി മാണി ഉൾപ്പെടെയുള്ളവരുടെ ഫാമിലി കണ്ടന്റുകൾ കണ്ട് പരിചിതമായവർക്ക് ദിയയുടെ രീതികൾ ഉൾക്കൊള്ളാനേ പറ്റുന്നില്ല. അതേസമയം ദിയയുടെ സംസാര രീതിയിലും ആളുകളോടുള്ള മനോഭാവത്തിൽ പ്രശ്നങ്ങളുണ്ടെന്നും ആളുകളുടെ വിമർശനത്തിൽ കഴമ്പുണ്ടെന്നുമാണ് ഭൂരിഭാഗം അഭിപ്രായങ്ങളും.


Click it and Unblock the Notifications

