റസൂൽ പൂക്കുട്ടിയുടെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു, സജ്ന ഞങ്ങളോ‌ട് പറഞ്ഞ കള്ളം; ആരോപണവുമായി ദിയ സന

സജ്ന നൂറിന്റെ ആരോപണങ്ങൾക്കെതിരെ വീണ്ടും ആക്ടിവിസ്റ്റ് ദിയ സന രം​ഗത്ത്. സജ്നയ്ക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദിയ സന റസൂൽ പൂക്കുട്ടിക്കെതിരെയും സംസാരിച്ചു. എന്റെ ഇന്റർവ്യൂ കണ്ട് ഒരുപാട് ആളുകൾ എന്നെ വിളിച്ച് സപ്പോർട്ട് ചെയ്തു. ഒരുപാട് നന്ദി. അതിന് ശേഷം വീണ്ടും സജന് നൂർ എന്നെ വെല്ലുവിളിച്ച് വീഡിയോ ഇട്ടു. ഞാനൊരു കാര്യം ചോദിക്കുന്നു. സജ്ന നൂറിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഫോൺ വിളിച്ചിട്ട് എന്തുകൊണ്ടാണ് സജ്ന അറ്റൻഡ് ചെയ്യാത്തത്. എന്തുകൊണ്ടാണ് സജ്ന പൊലീസ് കേസുമായി സഹകരിക്കാത്തത്. സജ്ന ആദ്യം അത് ചെയ്യൂ. നിങ്ങളെനിക്കെതിരെ നടത്തിയ പരാമർശം, എന്നെ വെല്ലുവിളിച്ചത്, ഭീഷണിപ്പെടുത്തിയത് എന്നിവയെല്ലാം വെച്ചുള്ള പരാതി കൊടുത്തിട്ടുണ്ട്. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ കോട‌തി നടപടികൾ ഓണായിക്കോളും. കാരണം ഡിഫമേഷൻ കേസിൽ കുറച്ച് പണിയുണ്ട്.

രാധികയെക്കുറിച്ചാലോചിക്കൂ, പാവം പിടിച്ച അമ്മ, അവർക്ക് വേദനിക്കില്ലേ; ​ഗോകുലിനെ പോലെയല്ല മാധവ്: ഭാ​ഗ്യലക്ഷ്മി
രാധികയെക്കുറിച്ചാലോചിക്കൂ, പാവം പിടിച്ച അമ്മ, അവർക്ക് വേദനിക്കില്ലേ; ​ഗോകുലിനെ പോലെയല്ല മാധവ്: ഭാ​ഗ്യലക്ഷ്മി

സജ്നയുടെ വെല്ലുവിളി ഞാൻ വീണ്ടും സമൂഹത്തിന് മുന്നിൽ പറയുന്നു. നിങ്ങൾ ആര് വന്നാലും ഞാൻ ഈ ടെസ്റ്റ് ചെയ്യാൻ തയ്യാറാണ്. ഞാനെന്ന വ്യക്തി സാമൂഹ്യ പ്രതിബന്ധതയുള്ള ആളാണ്. ആർക്കെങ്കിലും ഞാൻ മയക്ക് മരുന്ന് ഉപയോ​ഗിക്കുന്ന ആളെന്ന് സംശയമുണ്ടോ അവർ വന്നാൽ ഞാൻ തെളിയിക്കാൻ തയ്യാറാണ്. നിങ്ങൾ വിളിക്കുന്ന എവിടെ വേണമെങ്കിലും വന്ന് ‌ടെസ്റ്റ് റിപ്പോർട്ട് എടുക്കാം. ഞാൻ അന്വേഷിച്ചപ്പോൾ ഈ ടെസ്റ്റിന് ഭയങ്കര പെെസ ആകും. ഒരു രൂപ ഞാനെന്റെ കയ്യിൽ നിന്ന് മുടക്കില്ല. മാനനഷ്ടക്കേസ് ഞാൻ കൊടുത്തിട്ടുണ്ട്.

Sajna Noor  Resul Pookutty  Diya Sana

എന്റെ മാനം നശിപ്പിച്ചതിന് അവരെനിക്ക് പണം ഇങ്ങോട്ട് തരുന്നതല്ലാതെ ഒരു രൂപ ഞാനങ്ങോട്ട് തരില്ല. മൂന്ന് കോടി ഞാൻ വാങ്ങിച്ചു എന്ന് തെളിയിച്ചാൽ അതിൽ രണ്ട് കോടി തരാമെന്ന അവളുടെ വെല്ലുവിളി കണ്ടു. 40 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടെന്ന് റസൂൽ പൂക്കുട്ടി പറയുന്നുണ്ട്. നിങ്ങൾക്ക് സ്വർണവും വണ്ടിയും വാങ്ങിച്ച് തന്നെന്ന് പറയുന്നുണ്ട്. നിങ്ങൾക്ക് വേറെ എന്തൊക്കെയോ ആവശ്യമാണെന്ന് പറയുന്ന വോയിസ് റെക്കോർഡ് ഞാനിട്ടിട്ടുണ്ട്. റസൂൽ പൂക്കുട്ടി തന്നെ പറയുന്ന തെളിവുണ്ടെങ്കിൽ പിന്നെന്തിനാണ് സജ്ന മറ്റുള്ളവരുടെ പ്രൂഫ്.

രണ്ട് കോടിയില്ലെങ്കിലും ഒരു കോടിയെങ്കിലും തരണം. കുറച്ച് പാവം പിടിച്ച സ്ത്രീകൾ ഇവിടെയുണ്ട്. നിന്റെ ഹണി ട്രാപ്പിൽ പെട്ട കുറച്ച് പുരുഷൻമാരുമുണ്ട്. ഒരു വിഷമകരമായ കാര്യം ഇതിലുണ്ട്. റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഷാദിത്തയോട് വളരെയധികം സ്നേഹ​ത്തോടെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ മക്കളോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഈ ഫ്രോഡുകൾ രണ്ടും കാണിച്ച കാട്ടായത്തരത്തിനൊക്കെ... ഞങ്ങളോട് കള്ളം പറഞ്ഞതാണ്. റസൂൽ പൂക്കുട്ടി വിവാഹം ചെയ്തെന്നും ഫിറോസ് ഖാനെ ഡിവോഴ്സ് ചെയ്തെന്നുമാണ് ഞങ്ങളോ‌ട് പറഞ്ഞത്.

പോകെപ്പോകെയാണ് ഇവൾ കള്ളമാണ് ഞങ്ങളോട് പറഞ്ഞതെന്ന് അറിഞ്ഞത്. അതിനാലാണ് ഞങ്ങൾക്ക് സജ്നയെ സപ്പോർട്ട് ചെയ്യേണ്ടി വന്നത്. ഈ സമൂഹത്തിന് മുന്നിലെ കാട്ടായത്തരങ്ങളൊക്കെ തുടങ്ങി വെച്ചത് റസൂൽ പൂക്കുട്ടിയാണ്. റസൂൽ പൂക്കുട്ടി സജ്നയെ ഇറക്കി ഫിറോസിക്കയ്ക്കെതിരെ വീഡിയോ ചെയ്യിച്ചു. അതാണ് ഇതിനെല്ലാം തുടക്കമെന്നും ദിയ സന പറയുന്നു.

Read more about: resul pookutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X