പേടിയാകുന്നു മോളേ... എന്നാലും ഞാൻ ഇത് കൊണ്ടുവരികയാണേ; സ്വർണ്ണക്കടത്തിൽ സജ്നയ്ക്കും റസൂലിനും പങ്ക്; ദിയ സന!
സജ്ന നൂറിനെ റസൂൽ പൂക്കുട്ടി പലവിധ നിയമവിരുദ്ധ കാര്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെന്ന് മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. സജ്നയെ കാശുമുടക്കി വിദേശത്തേക്ക് കൊണ്ടുപോകുന്നതും ഇതിന് വേണ്ടിയാണെന്നും ദിയ സന തന്റെ ലൈവിൽ പറഞ്ഞു. സജ്ന നൂർ സ്വർണ്ണക്കടത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവും ഓഡിയോയും തന്റെ കൈവശമുള്ളതായും ദിയ സന പറഞ്ഞു.
ദിയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂൽ പൂക്കുട്ടിയുടേയും സജ്നയുടേയും അവിഹിതവും ഇരുവരും ചേർന്ന് നടത്തിയ ഇല്ലീഗൽ ആക്ടിവിറ്റികളും... റസൂലാണ് സജ്നയെ വിദേശത്തേക്ക് കാശ് മുടക്കി വിടുന്നത്. ഒരിക്കൽ ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ വേണ്ടി സജ്നയ്ക്ക് ടിക്കറ്റെടുത്ത് കൊടുത്തത് റസൂൽ പൂക്കുട്ടിയാണ്.

അന്ന് റസൂൽ പൂക്കുട്ടി സജ്നയുടെ കയ്യിൽ എന്താണ് കൊടുത്ത് വിട്ടതെന്ന് എനിക്ക് ഇൻഫോർമേഷൻ കിട്ടിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും ശേഷമാണ് എനിക്ക് ഇൻഫോർമേഷൻ കിട്ടിയത്. ഏതോ ഒരു പെണ്ണ് തനിക്ക് എതിരെ പറഞ്ഞുവെന്ന് സജ്ന പറയുന്നത് കേട്ടു. ആ പെണ്ണ് പ്രശ്നമാണെങ്കിൽ അവർക്ക് എതിരെ കേസ് കൊടുക്കൂ. പക്ഷെ ആ പെണ്ണിന് ഒപ്പമാണ് സജ്ന നിന്നത്.
സജ്ന ഇന്റർവ്യൂവിൽ വന്നിരുന്ന് ആ പെണ്ണ് ഗോൾഡ് കാരിയറാണ് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. സജ്നയും അതിന്റെ ഭാഗമാണ്. പ്രതിഫലവും പറ്റിയിട്ടുണ്ട്. അതിന്റെ പ്രൂഫുണ്ട്. ദുബായിൽ നിന്ന് സജ്ന അയച്ച വോയ്സ് മെസേജുണ്ട്. മോളെ പേടിയാകുന്നു മക്കളേ... എന്നാലും ഞാൻ ഇത് കൊണ്ടുവരികയാണേ എന്നൊക്കെയാണ് അതിൽ പറയുന്നത്.
സജ്ന സ്വർണ്ണ കടത്ത് നടത്തിയതിന് പ്രൂഫുണ്ട്. കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവരെ എല്ലാം ഞാൻ കാണിച്ചു. റസൂലും സജ്നയും ഒരുമിച്ച് പോയി ഫിറോസ് ഖാന് എതിരേയും സജ്ന ഒറ്റയ്ക്ക് പോയി ദിയ സന, ആൻ മരിയ, വീണ നായർ എന്നിവർക്ക് എതിരെ കേസ് കൊടുക്കുകയായിരുന്നുവെന്നും ദിയ സന പറഞ്ഞു.
ഫിറോസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് പറയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വോയ്സ് റെക്കോർഡ് സജ്നയും ഷെഫീന ബീവിയും പുറത്ത് വിട്ടത് ഗുരുതരമായ തെറ്റാണെന്നും ദിയ സന ചൂണ്ടിക്കാട്ടി. ഞാൻ സിന്തറ്റക്ക് ലഹരി ഉപയോഗിച്ചുവെന്ന് പറഞ്ഞ് എന്നെ ആക്രമിച്ചത് സജ്നയെന്ന സ്ത്രീയാണ്. അതിനുശേഷമാണ് ഈ സ്ത്രീക്ക് എതിരെ രണ്ട് വീഡിയോകൾ ഞാൻ ഇട്ടത്. അതാണ് എന്റെ റെസ്പോൺസിബിലിറ്റി.

പിന്നെ ഫിറോസ് ഖാനുമായി ബന്ധപ്പെട്ട മൈനർ പെൺകുട്ടിയുടെ പോക്സോ കേസ്. അയാൾ അത് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ. എന്നാൽ ആ പെൺകുട്ടിയുടെ ഓഡിയോ സജ്നയാണ് ഷെഫീന ബീവിക്ക് അയച്ച് കൊടുത്തത്. ഷെഫീന എന്ന സ്ത്രീ അത് പബ്ലിഷ് ചെയ്തു. ആ മൈനർ പെൺകുട്ടിയുടെ പേര് വരെ അടങ്ങിയ ഓഡിയോയാണ് ഇവർ പുറത്ത് വിട്ടതെന്ന് നിങ്ങളെല്ലാം ഓർക്കണം. അതൊരു വലിയ കുറ്റമാണ്.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടി നമ്മളോട് ഒരു പ്രശ്നം പറഞ്ഞാൽ അപ്പോൾ തന്നെ ആ കുട്ടിയുമായി അടുത്തുള്ള പോലീസ് സ്റ്റേഷനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാതെ ഫിറോസ് ഖാനെ കുടുക്കാനുള്ള ആയുധമായി സജ്ന ആ പെൺകുട്ടിയെ ഉപയോഗിച്ചു എന്നും ദിയ സന പറഞ്ഞു. സജ്ന നൂർ തന്നെയാണ് റസൂലുമായുള്ള ബന്ധം പരസ്യപ്പെടുത്തിയത്.
തുടക്കത്തിൽ റസൂലിനൊപ്പമുള്ള കപ്പിൾ ഫോട്ടോയായിരുന്നു സജ്ന പുറത്തുവിട്ടത്. ശേഷം അടുത്തിടെ താൻ ഗർഭിണിയാണെന്ന വിവരം റസൂലിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തി സജ്ന പങ്കുവെച്ചതോടെ ഇരുവരുടേയും ബന്ധം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ച വിഷയമാവുകയായിരുന്നു.


Click it and Unblock the Notifications


