അപമാനവും ശാരീരിക പീഡനവും, കുടുംബത്തിലുള്ളവർ തന്നെ ആ പേര് വിളിച്ചു, അയാൾ രണ്ടും മൂന്നും കെട്ടി; ദിയ സന!
സജ്ന നൂർ-റസൂൽ പൂക്കുട്ടി വിഷയം വിവാദമായശേഷം സജ്നയുടെ പഴയ സുഹൃത്തായിരുന്നുവെന്നതുകൊണ്ട് പലതരത്തിലുള്ള ആരോപണങ്ങളും കേൾക്കേണ്ടി വന്നയാളാണ് ദിയ സന. മാത്രമല്ല ദിയയുടെ മുൻകാല ജീവിതം പോലും വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായി. സ്ത്രീകൾക്ക് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും സംസാരിക്കുന്നുവെന്നതിന്റെ പേരിൽ സമൂഹത്തിൽ നിന്നും നേരിടുന്ന അപമാനങ്ങളെ കുറിച്ചും താൻ എങ്ങനെ ഫെമിനിസ്റ്റായിയെന്നും തുറന്ന് പറയുകയാണിപ്പോൾ ദിയ സന.
താൻ വളരെ കാലമായി ചെയ്ത് വരുന്ന പ്രവൃത്തിയാണ് ഫെമിനിസമെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് റീൽ ആന്റ് റിയൽ മീഡിയ വർക്ക്സിന് നൽകിയ അഭിമുഖത്തിൽ ദിയ സന പറഞ്ഞു. ഞാൻ പ്രാക്ടീസ് ചെയ്ത് വന്നയാളാണ്. അത് ഫെമിനിസമാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു.

വിവാഹശേഷം ഏറ്റവും കൂടുതൽ അപമാനം ഞാൻ നേരിട്ടിട്ടുള്ളത് എന്റെ കുടുംബത്തിൽ നിന്ന് തന്നെയാണ്. സമൂഹത്തിൽ നിന്ന് ചിലർ എന്നെ വെടിയെന്ന് വിളിക്കുമ്പോൾ എനിക്ക് പ്രശ്നമില്ലാത്തതിന് കാരണം കുടുംബത്തിൽ നിന്ന് ആ വിളി ഞാൻ കേട്ടിട്ടുള്ളതുകൊണ്ടാണ്. സ്വന്തം വീട്ടിൽ നിന്ന് പീഡനം ഉൾപ്പടെ നേരിട്ടു. ആങ്കർ ഇഷ്യൂസ് എനിക്കുണ്ട്.
ചിലപ്പോഴൊക്കെ ഞാൻ ഇരുന്ന് ചിന്തിച്ചിട്ടുണ്ട് നമുക്ക് പ്രേമിക്കാൻ പോലും ഒരാളെ കിട്ടുന്നില്ലല്ലോയെന്ന്. എന്റെ അടുത്തേക്ക് വന്ന് കഴിഞ്ഞാൽ എന്തെങ്കിലുമോ കേൾക്കുമോയെന്ന ഭയമാകും. അങ്ങനെ വരെ കഷ്ടപ്പെട്ട് പോയിട്ടുള്ള സമയങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ദേഷ്യം പെട്ടന്ന് വരുമെന്നതാണ് എന്റെ പ്രശ്നം. പക്ഷെ ഞാൻ പാവമാണെന്നത് ഒപ്പം നിൽക്കുന്നവർക്ക് മാത്രമെ അറിയൂ.
പബ്ലിക്കായി ഇപ്പോഴിത് പറഞ്ഞതുകൊണ്ട് എല്ലാവരും എന്നെ പ്രേമിക്കാൻ വരണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. എനിക്ക് ആദ്യം അടികിട്ടിയത് ഒരു പുരികം ത്രെഡ് ചെയ്തതിന്റെ പേരിലാണ്. മാമയാണ് തല്ലിയത്. ഇപ്പോൾ അങ്ങേരുടെ കുടുംബത്തിൽ എല്ലാവരും ഇതെല്ലാം ചെയ്യുന്നുണ്ട്. ഒറ്റയ്ക്ക് വീട് വിട്ട് ഇറങ്ങിയ സമയത്ത് ഞാൻ അവർക്ക് വളരെ മോശപ്പെട്ടവളായിരുന്നു.
ഞാൻ ഇന്ന് എന്റെ ഉമ്മയേയും മകനേയും എല്ലാം നോക്കുന്നുണ്ട്. ഒരുത്തന്റേയും അണ്ടറിൽ ജീവിച്ചിട്ടല്ല ഞാൻ ഇതൊന്നും ചെയ്യുന്നത്. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ആറോളം ട്രെസ്റ്റുകൾക്ക് വേണ്ടിയും ഞാൻ വർക്ക് ചെയ്യുന്നുണ്ട്. കുറേ അധികം കുട്ടികൾ എന്നെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇവളൊക്കെ എന്താണ് ചെയ്യുന്നതെന്ന ചോദ്യം നിരന്തരമായി കേൾക്കുന്നതുകൊണ്ടാണ് എനിക്ക് ഇതെല്ലാം ഇവിടെ പറയേണ്ടി വരുന്നത് ദിയ പറഞ്ഞു.

മുൻ ഭർത്താവിനെ കുറിച്ചും അവർ സംസാരിച്ചു. ഇന്നുവരെ ഡിവോഴ്സ് നടന്നിട്ടില്ല. ഭർത്താവിനെ ഉപേക്ഷിച്ച് ഞാൻ പോന്നു. അയാൾ അതിനുശേഷം രണ്ടും മൂന്നും കെട്ടി. അതിനെയൊക്കെ ഒഴിവാക്കിയിട്ടുമുണ്ട്. വളരെ കുറച്ച് ദിവസം മാത്രം നീണ്ടുനിന്ന വൈവാഹിക ബന്ധമായിരുന്നു അയാളുമായി എനിക്ക്. അതിൽ ഒരു മകൻ ജനിച്ചു.
എന്റെ ലൈഫ് ഒരു ചോദ്യ ചിഹ്നമായ സാഹചര്യത്തിലാണ് ഞാൻ വീടുവിട്ട് ഇറങ്ങിയത്. ആ സമയത്ത് കുഞ്ഞ് എനിക്കൊപ്പം തന്നെയായിരുന്നു. ഉമ്മച്ചി എന്റെ കുഞ്ഞിനെ നോക്കിയത് ഞാൻ ജോലിക്ക് പോയിരുന്ന സമയങ്ങളിലാണ്. എന്റെ കുഞ്ഞ് അവൻ എന്റെ ജീവനാണ്. മോന്റെ അച്ഛനായ നിഷാദിനോട് എനിക്ക് ഭയങ്കര ബഹുമാനമാണ് കാരണം പൊന്നുപോലൊരു കുഞ്ഞിനെ എനിക്ക് കിട്ടി.
പക്ഷെ അയാളിൽ നിന്നും ഞാൻ അനുഭവിച്ച പീഡനങ്ങൾ ചില്ലറയല്ല. മനസമാധാനം വേണമെന്നതുകൊണ്ട് ആരെയും കുറ്റപ്പെടുത്തുന്നില്ല. അയാൾ വേറെ വിവാഹം കഴിച്ചപ്പോൾ അതിന് പിന്നാലെ പോയതുമില്ലെന്നും ദിയ സന പറഞ്ഞു.


Click it and Unblock the Notifications


