കുറേ ആണുങ്ങളുമായി ബന്ധം! കുഞ്ഞുങ്ങളുടെ ഭാവി പോലും നോക്കാത്ത ഫ്രോഡ്! പൊട്ടിത്തെറിച്ച് ദിയ സന
സജ്‌നയ്ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ദിയ സന. ഞാന്‍ എംഡിഎംഎ ഉപയോഗിച്ചുവെന്നും, അതിന്റെ ഡീലറാണെന്നും, ബിഗ് ബോസ് കണ്ടസ്റ്റന്‍സുമായി അവരുടെ വീട്ടില്‍ പോയി ചെയ്തുവെന്നുമാണ് അവരുടെ ആരോപണം. അവര്‍ എന്തൊക്കെയോ വിളിച്ച് പറയുന്നു. അവരുടെ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെയും കുറേ ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നു. ആ അഭിമുഖം വന്നതിന് ശേഷമായി ദിയ സന സജ്‌നയ്ക്ക് എംഡിഎംഎ കൊടുത്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു പലരും. അതിനെതിരെ ഞാന്‍ ഡീഫമേഷന്‍ കേസ് കൊടുത്തിട്ടുണ്ട്. സജ്‌ന സുഹൃത്തായിരുന്നു. എന്റെ ഫ്‌ളാറ്റിന് അടുത്താണ് അവര്‍ താമസിക്കുന്നത്. ഞാനൊരു സോഷ്യല്‍വര്‍ക്കറാണ്. എന്നോട് എന്തെങ്കിലും വിഷയം പറഞ്ഞാല്‍ അത് ശരിയാണെങ്കില്‍, അവരുടെ കൂടെ നില്‍ക്കുകയും, നിയമപരമായിട്ടുള്ള കാര്യങ്ങളുമൊക്കെ ചെയ്ത് കൊടുക്കാറുമുണ്ട്. എന്റെയൊരു ഉത്തരവാദിത്തമായാണ് ഞാന്‍ അതിനെ കണക്കാക്കുന്നത്. സിനിഫൈല്‍ അഭിമുഖത്തിലായിരുന്നു ദിയ സന കാര്യങ്ങള്‍ വിശദീകരിച്ചത്.
ഫിറോസിക്കയുമായി ഡിവോഴ്‌സായി എന്നാണ് എന്നോട് സജ്‌ന പറഞ്ഞത്. അദ്ദേഹം ടോക്‌സിക്കാണ്, ഞാന്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. പത്ത് പതിനഞ്ച് വര്‍ഷമായി അറിയുന്നത് കൊണ്ട് നീ അദ്ദേഹത്തിനെയായിരിക്കും സപ്പോര്‍ട്ട് ചെയ്യുകയെന്നും പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി വന്ന് വിഷമം പറഞ്ഞ് കരയുമ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് കാര്യം ചോദിക്കാറുള്ളതാണ് ഞാന്‍. ഫിറോസിക്കയെ വിളിച്ച് പ്രശ്‌നങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹം സജ്‌നയെ കുറ്റപ്പെടുത്തിയോ, മോശമായിട്ടോ ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും അവര്‍ ഡിവോഴ്‌സായതാണല്ലോ എന്നായിരുന്നു ഞാന്‍ കരുതിയത്.

അതിനിടയിലാണ് സജ്‌ന എന്നോട് റസൂല്‍ പൂക്കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്. ഒന്നര വര്‍ഷമായി എനിക്ക് സജ്‌നയെ അറിയാം. സജ്‌നയും റസൂലുമായുള്ള ബന്ധം തുടങ്ങിയപ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് അറിഞ്ഞ റസൂല്‍ പൂക്കുട്ടി എന്നെ വിളിക്കുന്നു. എത്രയും പെട്ടെന്ന് ചെല്ലാമോ, അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോവാമോ എന്നൊക്കെ ചോദിക്കുന്നു. അതുപോലെ ഞാന്‍ അവിടെ പോവുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. മാനസികമായി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ട്രീറ്റ്‌മെന്റിന് കൊണ്ടുപോയിട്ടുണ്ട്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഇക്കയെ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടി ചെയ്തതാണ് എന്നൊക്കെ അവള്‍ പിന്നീട് പറഞ്ഞിരുന്നു.
നീയെന്തിനാണ് ഇങ്ങനെ ടോക്‌സിക്കാവുന്നത് എന്നൊക്കെ ചോദിച്ച് സിംപിളായിട്ട് ആ വിഷയങ്ങള്‍ വിട്ടുകളയുകയായിരുന്നു ചെയ്തത്. കുറച്ചുകഴിഞ്ഞ് ചക്കരേ, മുത്തേ, ഇക്കൂ എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ പ്രൈവസിയില്‍ ഇടപെടാന്‍ പോയിട്ടേയില്ല ഞാന്‍. അവള്‍ക്ക് പ്രശ്‌നമുണ്ട്, അവളെയൊന്ന് കാണണം എന്നൊക്കെ പറഞ്ഞ് റസൂല്‍ വിളിച്ചപ്പോഴാണ് ഞാന്‍ അവളുടെ വീട്ടില്‍ പോയത്. അവളുടെ വീട്ടിലോ, അവളുടെ സാന്നിധ്യത്തിലോ ഞാനൊന്നും ചെയ്തിട്ടില്ല. എന്റെ കൂട്ടുകാരുമായി അങ്ങോട്ട് വരട്ടെ, ഞങ്ങളൊന്ന് ഒന്നിച്ചിരുന്നോട്ടെ എന്ന് ചോദിച്ചിട്ടുമില്ല.
ബിഗ് ബോസിലെ കണ്ടസ്റ്റന്‍സുമായി പോയി എന്നാണല്ലോ പറയുന്നത്. അതാരാണെന്ന് സജ്‌ന പറയട്ടെ. മാത്രവുമല്ല, ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞ് വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡും കാണിക്കട്ടെ. ഇക്കാര്യത്തില്‍ ഞാന്‍ സജ്‌നയെ ചലഞ്ച് ചെയ്യുകയാണ്. എനിക്ക് എതിരെ നില്‍ക്കുന്ന ചാനലില്‍ വന്ന് ദിയ സന എംഡിഎംഎ ഉപയോഗിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ അതെന്റെ കുടുംബത്തെ ബാധിക്കും. ഇന്നും ഡ്രഗ്‌സിന് എതിരെ സംസാരിക്കുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഇങ്ങനെയൊരു കാര്യത്തിന് പോവില്ല എന്നായിരുന്നു ദിയ വിശദീകരിച്ചത്.


Click it and Unblock the Notifications