റസൂലിന്റെ ഭാര്യയ്ക്ക് അസുഖം! അവർ മരിക്കട്ടെയെന്ന് സജ്ന! വിവാദ ഫോൺ കോൾ പരസ്യമാക്കി ദിയ സന

ആക്റ്റിവിസ്റ്റും, ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ദിയ സനയെക്കുറിച്ചുള്ള സജ്‌നയുടെ ആരോപണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. സജ്‌നയായിരുന്നു ആദ്യം അഭിമുഖത്തിലൂടെയായി നിര്‍ണായകമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. സിനിഫൈല്‍ അഭിമുഖത്തിലായിരുന്നു ദിയ സന സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. എന്തിനും മടിക്കാത്തൊരു സ്ത്രീയാണ് സജ്‌ന എന്നറിഞ്ഞപ്പോഴാണ് ഞാന്‍ ആ സൗഹൃദത്തില്‍ നിന്നും പിന്‍വാങ്ങിയത്. അടുത്തിടെ സജ്‌ന ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അതിലെന്താണ് പറഞ്ഞതെന്ന് വെച്ചാല്‍ അവര്‍ ഒന്‍പത് ആഴ്ച ഗര്‍ഭിണിയാണെന്നായിരുന്നു. അവരുടെ ഫോണിനകത്തുള്ള പേഴ്‌സണല്‍ ഫോട്ടോ ആയിരുന്നു അത്. അവര്‍ തന്നെയാണ് അത് പോസ്റ്റിട്ടത്.

നേരത്തെ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായതിന്റെ ചിത്രവും സ്‌റ്റോറിയാക്കിയിരുന്നു. അതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടിയെ ഭീഷണിപ്പെടുത്താനും, ഉപയോഗിക്കാനും എന്നായിരുന്നു പറഞ്ഞത്. അതിന് ശേഷമായി വിവാഹിതരാവാന്‍ പോവുന്നു എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അതിന് ശേഷമായി റസൂല്‍ പൂക്കുട്ടിയേയും കൈപിടിച്ച് നിങ്ങള്‍ ഇപ്പോള്‍ എല്ലാം പറയണമെന്ന് പറയുന്നതായിരുന്നു വീഡിയോയില്‍.

Diya Sana reveala about Sajna Noor
Photo Credit: Sajna Noor / instagram

ഗര്‍ഭിണിയായതിന് ശേഷം മൂന്ന് കോടി ചോദിച്ചതിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി പറയുന്നതിന്റെ വോയ്‌സ് ക്ലിപ്പും ദിയ കേള്‍പ്പിച്ചിരുന്നു. 39 ലക്ഷത്തോളം ഞാന്‍ അവള്‍ക്ക് കൊടുത്തിട്ടുണ്ട്. അതുകൂടാതെ ഡയമണ്ട് റിംഗ്, മാല, ലോക്കറ്റ്, അങ്ങനെ കുറേ സാധനങ്ങള്‍. അതിനും പോയി പത്തിരുപത് ലക്ഷം. എന്നെ വെച്ച് പല കളികളും കളിച്ചിട്ടുണ്ട് അവള്‍. പല കാര്യങ്ങളും നിര്‍ബന്ധിച്ച് ചെയ്യിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സജ്‌ന തന്നെയായിരുന്നു ഇങ്ങനെയുള്ള വോയ്‌സ് ക്ലിപ്പുകളും, ഫോട്ടോകളുമൊക്കെ പോസ്റ്റ് ചെയ്യുന്നത്. നിരന്തരമായി ഇങ്ങനെ കാണാന്‍ തുടങ്ങിയതോടെയായിരുന്നു ഞങ്ങള്‍ സജ്‌നയോട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത്.

എട്ട് പത്തോളം പേരാണ് അവളെ സഹായിക്കാനായി വന്നത്. അവരാരും ഒന്നും മിണ്ടാത്തതെന്താണെന്ന് വെച്ചാല്‍, അവളോട് പിണങ്ങിയാല്‍ അവള്‍ എല്ലാവരെയും എടുത്തിട്ട് അലക്കും. എന്നെ അങ്ങനെ ഇട്ട് കൊടുത്ത സമയത്താണ് ഞാന്‍ ഈ സ്വഭാവത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. റസൂലിന്റെ ഭാര്യയ്ക്ക് ആ സമയത്ത് വയ്യാതായിരുന്നു. അവര്‍ മരിച്ചാലും കുഴപ്പമില്ല, എനിക്ക് എന്റെ ലൈഫ് സെറ്റായാല്‍ മതിയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഭാര്യയുള്ളൊരാളുമായി ബന്ധത്തിലായതും, ഭാര്യ മരിച്ചാലേ അയാളുടെ ജീവിതത്തില്‍ സ്ഥാനം കിട്ടൂ എന്നൊക്കെ ചിന്തിക്കാന്‍ അവള്‍ക്ക് എങ്ങനെയാണ് കഴിഞ്ഞത്. അതിന് അവളെ ചീത്ത വിളിച്ചിരുന്നു ഞാന്‍. അതുപോലെ ഫിറോസിക്ക ഇതറിഞ്ഞാലുള്ള ഭവിഷ്യത്ത് എന്തായിരിക്കുമെന്നും ചോദിച്ചിരുന്നു.

എനിക്ക് അവനെക്കുറിച്ച് ഒന്നും അറിയണ്ട. എന്റെ കുഞ്ഞിനെ ഫിസിക്കലി അബ്യൂസ് ചെയ്തതിന് ഞാന്‍ അവനെതിരെ കേസ് കൊടുക്കുമെന്നും എന്നോട് പറഞ്ഞിരുന്നു. ആകെ ഷോക്കായിരുന്നു അത് കേട്ടപ്പോള്‍. സ്വന്തം കുഞ്ഞിനെക്കുറിച്ചാണ് അവള്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞത്. ഫിസിക്കലി അല്ല, അത് മെന്റലിയാണെന്നായിരുന്നു പിന്നീട് പറഞ്ഞത്. അങ്ങനെയൊരാളെ നമ്മള്‍ എങ്ങനെയാണ് വിശ്വസിക്കുന്നത്. അതോടെയാണ് ഞങ്ങള്‍ തെറ്റിയത് എന്നുമായിരുന്നു ദിയ സന പറഞ്ഞത്.

ഈ റിലേഷന്‍ഷിപ്പ് തുടരേണ്ടെന്ന് ആദ്യം എന്നോട് പറഞ്ഞിരുന്നു. അവര്‍ മരിച്ചാലും എനിക്ക് പ്രശ്‌നമില്ലെന്നും അവള്‍ എന്നോട് പറഞ്ഞിരുന്നു. ഇതോടെയാണ് എനിക്ക് അവളെ മനസിലായത്. ഇത്രയ്ക്ക് മനസാക്ഷിയില്ലാത്തൊരാളെ ഞാനെന്തിനാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഷാദിത്തയുമായി ബന്ധപ്പെട്ട്, അവര്‍ക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്യും. അവരോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. ആരോഗ്യപരമായി അത്രയും വയ്യാതെയിരിക്കുന്ന അവരെ സജ്‌ന പരിഗണിക്കുന്നേയില്ല. അവളെന്ത് ചെയ്താലും എന്നെ ബാധിക്കുന്ന കാര്യമല്ല. എപ്പോഴും അവളുടെ കൂടെ നിന്നവരല്ലേ നിങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ അവളുമായുള്ള സകല ബന്ധവും വിട്ടെന്നായിരുന്നു ദിയ സന റസൂല്‍ പൂക്കുട്ടിയോട് പറഞ്ഞത്.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X