അവളെ കാണാൻ വെപ്രാളപ്പെട്ട് ചെല്ലരുത്, അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്, കു‍ഞ്ഞിന്റെ കൂടെ ഒരുപാടുകാലം ജീവിക്കണം!

രേണു സുധിയുടെ അസുഖവുമായി ബന്ധപ്പെട്ടും ചികിത്സയുമായി ബന്ധപ്പെട്ടുമുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തി മുൻ ബി​ഗ് ബോസ് താരം ദിയ സന. രേണുവിനോടുള്ള സ്നേഹം കൊണ്ട് അവളെ കാണാനായി വീട്ടിലേക്ക് ചെല്ലരുതെന്നും എല്ലാവരും അത്തരത്തിൽ കയറി ചെന്നാൽ രേണുവിന്റെ ആരോ​ഗ്യത്തെ അത് ബാധിക്കുമെന്നും ദിയ സന സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

താലിയുമായി തൃഷ! സഞ്ജയ് അച്ഛനെ ഫോൺ ചെയ്തു, വിജയുടെ അമ്മ ജോത്സ്യനെ കണ്ടപ്പോൾ; ആലപ്പി അഷ്റഫ്
താലിയുമായി തൃഷ! സഞ്ജയ് അച്ഛനെ ഫോൺ ചെയ്തു, വിജയുടെ അമ്മ ജോത്സ്യനെ കണ്ടപ്പോൾ; ആലപ്പി അഷ്റഫ്

ഇന്ന് മുതൽ രേണുവിന് കീമോ തുടങ്ങുകയായതിനാൽ കഴിഞ്ഞ ദിവസം ​ദിയ സന രേണുവിനെ പോയി കാണുകയും ധൈര്യം പകരുകയും ചെയ്തിരുന്നു. ദിയ സനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണു അവളുടെ അസുഖ വിവരം മീ‍ഡിയയിൽ പബ്ലിഷ് ചെയ്തശേഷം കുറച്ച് അധികം ആളുകൾ എന്നെ വിളിച്ചു. അവളുടെ അസുഖത്തെ കുറിച്ച് പേഴ്സണലി അന്വേഷിച്ചു.

Diya Sana Renu Sudhi

കഴി‍ഞ്ഞ ദിവസം രേണുവിനെ പോയി കണ്ടിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോയാണ് രേണുവിനെ കണ്ടത്. രേണുവിന്റെ കണ്ടീഷൻ തേർഡ് സ്റ്റേജ് കഴിഞ്ഞു ഫോർത്തിലേക്ക് എത്തി. ഇന്ന് രാവിലെ മുതൽ അവൾക്ക് കീമോ തുടങ്ങും. ആശുപത്രിയിൽ പോയിരിക്കുകയാണ്. ഞാൻ ഇന്നലെ ചെന്നപ്പോൾ അവളുടെ ബ്ലെഡ് റിസൽട്ടും മറ്റ് പരിശോധന ഫലങ്ങളും അവളുടെ പാസ്റ്റ് ഹിസ്റ്ററിയും വെച്ച് ചികിത്സയ്ക്ക് വേണ്ടത് ചെയ്ത് തുടങ്ങിയിരുന്നു.

രണ്ട് മാസമായി രേണുവിന്റെ വേണ്ടപ്പെട്ടവർക്കും എനിക്കും എല്ലാം രോ​ഗ വിവരം അറിയാമായിരുന്നു. എക്സ്ട്രീം പ്രശ്നങ്ങൾ വന്നത് ഈ കഴിഞ്ഞ മാസമാണ്. മെഡിക്കൽ ട്രെസ്റ്റിൽ ചെക്കപ്പും മറ്റും നടത്തിയിരുന്നു ആദ്യം. കോട്ടയം മെഡിക്കൽ കോളേജിൽ നല്ല ചികിത്സയാണ്. അതുകൊണ്ടാണ് അവിടെ ചികിത്സിക്കുന്നത്.

ദിലീപേട്ടൻ വന്നപ്പോൾ സെൽഫിയെടുത്തത് ഓൺലൈൻ മീഡിയക്കാരനാണോ?, ആ സമയത്ത് നടിമാർ പരിശുദ്ധരാകും!
ദിലീപേട്ടൻ വന്നപ്പോൾ സെൽഫിയെടുത്തത് ഓൺലൈൻ മീഡിയക്കാരനാണോ?, ആ സമയത്ത് നടിമാർ പരിശുദ്ധരാകും!

കീമോ തുടങ്ങി കഴിഞ്ഞാൽ അധികം ആളുകൾക്ക് രോ​ഗിയെ കാണാനോ അടുക്കാനോ പറ്റില്ല. നിരന്തരമായി ആളുകൾ സന്ദർശകരായി വന്നാൽ ഇൻഫക്ഷൻ വരും. അതുകൊണ്ടാണ് ഞാൻ ഉൾപ്പടെയുള്ളവർ നേരത്തെ പോയി കണ്ടത്. രേണുവിനെ കാണാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്. അവൾ പോലും അറിയാതെ പലരും വീട്ടിലേക്ക് അന്വേഷിച്ച് വരികയും വിളിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവരോടായി പറയുകയാണ്.

അങ്ങനെ കയറി ചെന്ന് കാണാൻ പറ്റിയ കണ്ടീഷനിൽ അല്ല രേണു. തന്റെ ജീവിതത്തിൽ എന്ത് വിഷയമുണ്ടെങ്കിലും രേണു അത് യുട്യൂബ് ചാനൽ വഴി ജനങ്ങളെ അറിയിക്കും. അവൾ ഒതുങ്ങി നിൽക്കുന്ന പെൺകുട്ടിയല്ല. കരുത്തുറ്റ സ്ത്രീയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയും കോൺഫിഡൻസിൽ ജീവിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.

Diya Sana Renu Sudhi

ഇമോഷൻസ് ഷെയർ ചെയ്യുമ്പോൾ പോലും അവൾക്ക് ജീവിക്കാൻ പറ്റുമെന്ന കോൺഫിഡൻസിലാണ് ഉള്ളത്. കൃത്യമായ ചികിത്സ കിട്ടിയാൽ അവളുടെ കാര്യങ്ങൾ ഏകദേശം ശരിയാകും. അവൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രാർത്ഥിക്കുക. അവൾക്ക് നല്ലത് വരാൻ മനസ് കൊണ്ട് ആ​ഗ്രഹിക്കുന്നവർ അത് ചെയ്യൂ. എന്ത് ആവശ്യമുണ്ടെങ്കിലും രേണു അത് യുട്യൂബ് ചാനൽ വഴി പറയും.

അവളെ ഏറ്റവും കൂടുതൽ ആ​ക്രമിച്ചിട്ടുള്ളവർ തെറ്റ് പറ്റിപോയിയെന്ന് ഇപ്പോൾ പറയുന്നു. സ്വന്തം സഹോദരി രമ്യയും ബന്ധുക്കളും അവൾക്കൊപ്പമുണ്ട്. ആരും അവളെ കാണാൻ വെപ്രാളപ്പെട്ട് പോകരുത്. കാരണം അവളുടെ അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്. കു‍ഞ്ഞിന്റെ കൂടെ ഒരുപാട് കാലം ജീവിക്കണം, മുന്നോട്ട് പോകണം എന്നൊക്കെ അവൾക്ക് ആ​ഗ്രഹമുണ്ട് എന്നും ദിയ പറഞ്ഞു.

ആദ്യ ചൊവ്വാഴ്ചയും 'വരവ്' തരംഗം! കേരള ബോക്സ് ഓഫീസിൽ ചിത്രം കുതിക്കുന്നു, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ആദ്യ ചൊവ്വാഴ്ചയും 'വരവ്' തരംഗം! കേരള ബോക്സ് ഓഫീസിൽ ചിത്രം കുതിക്കുന്നു, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

സ്തനത്തിൽ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ബ്രെസ്റ്റിൽ മിന്നും അത് ഹൃദയത്തിന്റെ മസിലിലേക്കും ശ്വാസകോശത്തിലേക്കും പടർന്ന് കഴിഞ്ഞു. അടുത്തിടെയാണ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്.

Read more about: Renu Sudhi diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X