ഓരോന്നായി കയ്യിൽ നിന്ന് പോകുന്നു, ഷാൻ റഹ്മാന് കരിയറിൽ വീഴ്ചയോ; സം​ഗീത സംവിധായകൻ നേരിടുന്നത്

മലയാളത്തിലെ മുൻനിര സം​ഗീത സംവിധായകരിൽ ഒരാളാണ് ഷാൻ റഹ്മാൻ. 2009 ൽ ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലൂടെയാണ് ഷാൻ സം​​ഗീത സംവിധാന രം​ഗത്തേക്ക് വരുന്നത്. 2010 ൽ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയ്ക്ക് സം​ഗീതമൊരുക്കിയതാേടെ ഷാൻ റഹ്മാന്റെ കരിയറിൽ വഴിത്തിരിവുണ്ടായി. വിനീത് ശ്രീനിവാസൻ-ഷാൻ റഹ്മാൻ കൂട്ടുകെട്ട് ആവർത്തികയും ഇവർ ഹിറ്റുകളുണ്ടാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാനിന്റെ കരിയറിൽ വീഴ്ചയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഒടുവിൽ പുറത്ത് വന്ന വാർത്തയും ഇവർ ചൂണ്ടിക്കാട്ടുന്നു. ഷാൻ റഹ്മാന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വർക്കുകളിലൊന്ന് ആട് എന്ന സിനിമയിലെ മ്യൂസിക്കാണ്. ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളിലും ഷാൻ സം​ഗീതം ചെയ്തു. ക്യാരക്ടർ ഇൻട്രോ മ്യൂസിക് വലിയ ശ്രദ്ധ നേടി. എന്നാലിപ്പോൾ ആട് 3 യിൽ നിന്നും ഷാനിനെ മാറ്റിയിരുന്നെന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്.

Shaan Rahman

ഷാൻ മ്യൂസിക് ചെയ്ത ക്യാരക്ടർ തീം നിലനിർത്തിയെങ്കിലും ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം സം​ഗീത സംവിധായകൻ ഡോൺ വിൻസെന്റ് ആണ് ചെയ്തത്. നേരത്തെ മിന്നൽ മുരളി എന്ന സിനിമയിൽ നിന്ന് ഷാനിനെ മാറ്റിയിരുന്നു. കിം​ഗ് ഓഫ് കോത്തയിൽ നിന്ന് ഭാ​ഗികമായി മാറ്റി. അടുത്തിടെ റിലീസ് ചെയ്ത ഭ ഭ ബയിൽ നിന്നും ഷാൻ പിന്മാറിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ആട് ത്രീയും. ഷാനിന്റെ കരിയർ ​ഗ്രാഫിലെ നിലവിലെ സാ​ഹചര്യം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

ഭ ഭ ബയിൽ നിന്നും ഷാനിനെ ഭാ​ഗികമായി മാറ്റിയത് ചർച്ചയായതാണ്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നപ്പോൾ ഷാനിന്റെ മ്യൂസിക്കിന് വ്യാപക വിമർശനം വന്നിരുന്നു. പിന്നാലെ ഭ ഭ ബയുടെ പോസ്റ്റുകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഷാൻ നീക്കി. ഷാനിന് പകരം പശ്ചാത്തല സം​ഗീതത്തിന് ​ഗോപി സുന്ദറിനെ സമീപിച്ചു. അവസാന നിമിഷം ദിലീപ് എങ്ങനെയെങ്കിലും ഭ ഭ ബയെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞ് തന്നെ സമീപിക്കുകയായിരുന്നെന്ന് ​ഗോപി സുന്ദർ തുറന്ന് പറയുകയും ചെയ്തു.

അതേസമയം ഷാൻ ചെയ്ത ​ഗാനങ്ങൾ ഭ ഭ ബയിലുണ്ട്.ഒരു ഘട്ടത്തിൽ മലയാളത്തിൽ ഹിറ്റ് പാട്ടുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചയാളാണ് ഷാൻ റഹ്മാൻ. മലയാളികൾ ഏറ്റുപാടിയ ഫീൽ ​ഗുഡ് മെലഡികളുടെ സൃഷ്ടാവ്. സം​ഗീത മേഖലയിൽ ഏതൊരു കലാകാരനും ഉണ്ടാകുന്ന കയറ്റിറക്കങ്ങളായിരിക്കാം ഒരുപക്ഷെ ഇപ്പോൾ ഷാൻ റഹ്മാനും നേരിടുന്നത്. പ്ര​ഗൽഭരായ പല സം​ഗീത സംവിധായകർക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. തമിഴിൽ അനുരുദ്ധ് രവിചന്ദർ തരം​ഗമായ കാലം പിന്നിട്ട് ഇപ്പോൾ ഈ സ്ഥാനം സായ് അഭ്യങ്കറിന് ലഭിച്ചു.

More from Filmibeat

Read more about: shaan aadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X