അമ്മയ്ക്ക് എന്ത് സംഭവിച്ചു?; നിറകണ്ണുകളോടെ റോബിൻ, ആശ്വസിപ്പിച്ച് ആരതി പൊടി, ബി​ഗ് ബോസ് താരത്തിന്റെ പോസ്റ്റ്!

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ വലിയ ജനപ്രീതി നേടിയെങ്കിലും സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് 69 ആം ദിവസം അദ്ദേഹം ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ഒറ്റ ഷോയിലൂടെ റോബിന്റെ ജീവിതമാകെ മാറി മറിയുകയും അനേകായിരം പേരുടെ ആരാധന പാത്രമായി മാറുകയും ചെയ്തിരുന്നു.

ആ​ഗ്രഹിച്ചതുപോലെ ജീവിതം മാറുന്നു; ഒരു മാസത്തിനിടെ സംഭവിച്ചത്; ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി പ്രിയങ്ക!
ആ​ഗ്രഹിച്ചതുപോലെ ജീവിതം മാറുന്നു; ഒരു മാസത്തിനിടെ സംഭവിച്ചത്; ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി പ്രിയങ്ക!

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം റോബിൻ സോഷ്യൽമീഡിയയിൽ അത്ര ആക്ടീവല്ല. ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചശേഷമാണ് താരം നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. പക്ഷെ പരാജയപ്പെട്ടു.

Robin Radhakrishnan

പണ്ട് മുതൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആ​ഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. അമ്മ ബീനയ്ക്കൊപ്പമുള്ള ഓർമകൾ കോർത്തിണക്കിയുള്ളതാണ് റീൽ. അമ്മ എന്ന് എഴുതി നിറമിഴികളുള്ള ഒരു ഇമോജിയാണ് റിലീന് ക്യാപ്ഷനായി റോബിൻ നൽകിയത്. കഴിഞ്ഞ കുറച്ച് നാളുകളായി അമ്മ അസുഖ ബാധിതയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

റോബിൻ പോസ്റ്റുകൾ ഇടുമ്പോൾ ആരാധകർ അമ്മയെ കുറിച്ചും അമ്മയുടെ അസുഖത്തെ കുറിച്ചുമെല്ലാം ചോദിക്കാറുണ്ടായിരുന്നു. എന്നാൽ എന്താണ് അസുഖമെന്നത് വ്യക്തമല്ല. പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെല്ലാം പരിഭ്രാന്തരായി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? അസുഖം വഷളായോ എന്നാണ് അവരുടെ ആശങ്ക.

പണമുണ്ടെന്ന അഹങ്കാരമാണ്! കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടുകാരുടെ കാര്യം! അഹാനയെക്കുറിച്ച് ഷഫീന
പണമുണ്ടെന്ന അഹങ്കാരമാണ്! കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടുകാരുടെ കാര്യം! അഹാനയെക്കുറിച്ച് ഷഫീന

പലരും അത് കമന്റിലൂടെ പ്രകടിപ്പിച്ചു. ബീനമ്മയുടെ ഹെൽത്ത് ഓക്കെയായോ?, അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?, അമ്മയ്ക്ക് എല്ലാ പ്രാർത്ഥനകളും. ഈ പ്രതിസന്ധി മറികടന്ന് നിങ്ങളുടെ ജീവിതത്തിലെ നിറപുഞ്ചിരിയായി അമ്മ വരും, ഞങ്ങളുടെ പ്രാർത്ഥനകളുണ്ട് എന്നിങ്ങനെ നീളുന്നു കമന്റ് ബോക്സ്. റോബിന്റെ ഭാര്യയും ഫാഷൻ ഡിസൈനറും മോഡലുമായ ആരതി പൊടിയും റോബിനെ ആശ്വസിപ്പിച്ച് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം ആശുപത്രിയിൽ വെച്ച് റോബിനെ കണ്ടിരുന്നുവെന്നും ചില ആരാധകർ കുറിച്ചു. അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും റോബിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ആരാധകർക്ക് ബീന സുപരിചിതയാണ്. ഇടതൂർന്ന നീളൻ മുടി പിന്നിയിട്ട് ശാലീന സുന്ദരിയായി നിറ ചിരിയുമായി നിൽക്കുന്ന അമ്മയുടെ ചിത്രങ്ങൾ റോബിനും മുമ്പ് പങ്കുവെച്ചിട്ടുണ്ട്.

Robin Radhakrishnan

തിരുവനന്തപുരമാണ് റോബിന്റെ സ്ഥലം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. അനിയത്തിയുടെ വിവാഹശേഷമാണ് ആരതിയുമായുള്ള റോബിന്റെ വിവാഹം നടന്നത്. 1989ൽ ആയിരുന്നു അച്ഛന്റേയും അമ്മയുടേയും വിവാഹം. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജനനം. അമ്മയുടെ അച്ഛൻ ഒരു സെൻട്രൽ ​ഗവൺമെന്റ് ജീവനക്കാരൻ ആയിരുന്നു.

ആന്റമാൻ നിക്കോബാർ അയലന്റിൽ പോലീസ് ഉദ്യോ​ഗസ്ഥനായിരുന്നു. അമ്മയുടെ അമ്മ സ്കൂൾ ടീച്ചറായിരുന്നു. മൂന്ന് പെൺകുട്ടികളായിരുന്നു അമ്മയും സഹോദരിമാരും. അതുകൊണ്ട് തന്നെ അമ്മയെ അമ്മയുടെ അച്ഛൻ വളരെ സ്ട്രിക്ടായിട്ടാണ് വളർത്തിയത്. അമ്മ നന്നായി പഠിക്കുന്ന ഒരാളായിരുന്നു. പതിനെട്ടാമത്തെ വയസിലായിരുന്നു അമ്മയുടെ വിവാ​​ഹം. അമ്മയെ ആദ്യമായി പെണ്ണ് കാണാൻ വന്നത് അച്ഛനായിരുന്നു.

പേട്രിയറ്റിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താമായിരുന്നു, കഥ കേട്ടെന്ന് ഞാൻ പറഞ്ഞത് ട്രോളായി: പൃഥ്വിരാജ്
പേട്രിയറ്റിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താമായിരുന്നു, കഥ കേട്ടെന്ന് ഞാൻ പറഞ്ഞത് ട്രോളായി: പൃഥ്വിരാജ്

അദ്ദേഹത്തെ തന്നെ അമ്മ വിവാഹം ചെയ്തു എന്നാണ് മാതാപിതാക്കളെ കുറിച്ച് സംസാരിക്കവെ റോബിൻ മുമ്പൊരിക്കൽ പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഉദ്ഘാടന വേദികളിലും ബിഗ് ബോസിലേതുപോലെ പലപ്പോഴും ലൗഡായ റോബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ബി​ഗ് ബോസിനുശേഷം 146 ഉദ്ഘാടനങ്ങള്‍ റോബിൻ ചെയ്തു. 20 മിനിറ്റിന് 3 ലക്ഷം രൂപയാണ് റോബിൻ വാങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X