ട്രെയിലർ തെറ്റിദ്ധരിപ്പിച്ചു, സംവിധായകൻ കള്ളം പറഞ്ഞു; മീനയ്ക്ക് എങ്ങനെയിത് സാധിച്ചു? ദൃശ്യം 3 അഭിപ്രായം
പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത് ദൃശ്യം 3. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഭൂരിഭാഗവും. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മൂന്നാം ഭാഗം. ചിത്രത്തെക്കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദൃശ്യം 2 വിന്റെ അത്ര ട്വിസ്റ്റും ടേണും ഇല്ലെങ്കിലും ദൃശ്യം 3 ദൃശ്യം 4 ലേക്ക് നമ്മളെ കൺവിൻസ് ചെയ്യുന്നുണ്ട്. അത് സെറ്റാണ്. ലാലേട്ടൻ ഫസ്റ്റ് ഹാഫിൽ ലാലേട്ടൻ ഞെട്ടിച്ചു. 13 വർഷം കാെണ്ടുള്ള ക്യാരക്‌ടർ ഷിഫ്റ്റ് ലാലേട്ടൻ പിടിച്ച പിടുത്തമുണ്ട്. എല്ലാവർക്കും എല്ലാം അറിയാം. നാട്ടുകാർക്കും പൊലീസിനും കോടതിക്കും അറിയാം. പക്ഷെ നിയമപരമായി ഒന്നും ചെയ്യാൻ പറ്റില്ല. ആ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ പശ്ചാത്താപത്തിന്റെ വിങ്ങലുണ്ട്. എന്നാൽ പിടികൊടുക്കില്ലെന്ന വാശിയുണ്ട്.

ഒരു മനുഷ്യൻ കുക്കറിലട്ടത് പോലെ ഇത്രയും രഹസ്യവും കൊണ്ട് ജീവിക്കുകയല്ലേ. ചില കാര്യങ്ങൾ അയാളോട് മറന്ന് പോകും. ഫസ്റ്റ് ഹാഫ് രോമാഞ്ചമാണ്. കുറച്ച് സ്ലോ സ്റ്റാർട്ടിംഗ് ആയിരുന്നു. പക്ഷെ ക്യാരക്ടർ ബിൽഡിംഗ് ആണ് അവിടെ നടന്നത്. 13 വർഷം കൊണ്ട് ഈ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന് നമുക്കറിയേണ്ടേ. ഈ സിനിമയുടെ ട്രെയിലർ പൂർണമായും മിസ് ലീഡ് ചെയ്തു. സംവിധായകൻ പറഞ്ഞ കാര്യങ്ങളിലും കുറേയൊക്കെ നമ്മളെ പറ്റിച്ചിട്ടുണ്ട്.
ട്രെയിലറിൽ കണ്ടത് പോലെയല്ല. ഫസ്റ്റ് ഹാഫിനകത്ത് ഓരോ ക്യാരക്ടറിന്റെയും ഷിഫ്റ്റ് കാണുന്നുണ്ട്. എസ്തറിന്റെ ക്യാരക്ടറിന്റെ ഷിഫ്റ്റ് ഭീകരമാണ്. ദൃശ്യം 4 നുള്ള ലീഡാണെന്നാണ് എനിക്ക് തോന്നുന്നത്. സംവിധായകൻ മുൻകൂട്ടി കണ്ടതാണ്. അൻസിബ ആ നട്ഷെല്ലിൽ തന്നെയാണ്. അൻസിബയെ റിവോൾവ് ചെയ്താണ് ദൃശ്യം മുഴുവനും പോകുന്നത്. മീന പിന്നെ പറയേണ്ട കാര്യമില്ല. ചിലയിടത്ത് മീന ലാലേട്ടനെ വെട്ടി. ലാലേട്ടനുമായുള്ള കോംബോ സീനിൽ ലാലേട്ടനെ വെട്ടിച്ച് ഒരു അഭിനയം കാഴ്ച വെക്കുക എല്ലാവർക്കും പറ്റുന്ന കാര്യമല്ല.
പക്ഷെ മീന എന്ന വ്യക്തി എങ്ങനെയിത് സാധിച്ചെടുക്കുന്നു എന്നറിയില്ല. ഇത്ര വർഷത്തിന് ശേഷവും അവരുടെ പെയറിംഗ് കൺവിൻസിംഗ് ആണെന്നും സായ് കൃഷ്ണ പറയുന്നു.
ദൃശ്യം 3 ഫാമിലി ഡ്രാമയാണെന്നും ത്രില്ലർ അല്ലെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഹെെപ്പ് പരമാവധി കുറയ്ക്കാനുള്ള ശ്രമം ജീത്തു ജോസഫ് നടത്തുന്നെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഒരു കാര്യം കൂടി ജീത്തു ജോസഫ് പറഞ്ഞിരുന്നു. ജോർജ് കുട്ടിയുടെ മനസ് എനിക്ക് ആദ്യം അറിയാമായിരുന്നു. രണ്ടാം ഭാഗം തൊട്ട് പതുക്കെ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. കാരണം ജോർജ് കുട്ടി പ്രവചനാതീതമായിക്കൊണ്ടിരിക്കുകയാണ്. കഥാകൃത്തിന്റെ നിയന്ത്രണത്തിൽ നിന്ന് വളർന്ന് പോയിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണിത്. ഈ കഥാപാത്രം സൃഷ്ടിക്കുമ്പോൾ ജോർജ് കുട്ടി ഇങ്ങനെയൊക്കെയാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ഈ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.


Click it and Unblock the Notifications