കുട്ടികളുടെ ഇമോഷണൽ സേഫ്റ്റി വളരെ പ്രധാനപ്പെട്ടത്, അവർ മക്കൾ നാണം കെടരുതെന്ന് ആഗ്രഹിക്കുന്ന അമ്മമാർ; കുറിപ്പ്
രേണു സുധി അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും ഇറങ്ങിയശേഷമാണ് മോഡേണായും ഗ്ലാമറസായും വസ്ത്രങ്ങൾ ധരിച്ച് തുടങ്ങിയതും നേവലും ക്ലീവേജും കാണിച്ച് അഭിനയിച്ച് തുടങ്ങിയത്. സബ്സ്ക്രൈബേഴ്സിന് മാത്രമായി പങ്കുവെക്കുന്ന എക്സ്ക്ലൂസീവ് വീഡിയോകളിലും ഗ്ലാമറസായാണ് രേണു പ്രത്യക്ഷപ്പെടാറുള്ളത്. രണ്ട് ആൺമക്കളുടെ അമ്മയായ രേണു അതിനാൽ തന്നെ വലിയ വിമർശനം ഏറ്റുവാങ്ങുന്നുമുണ്ട്.
മക്കളുടെ ഭാവി ജീവിതം ആലോചിച്ചെങ്കിലും നല്ല രീതിയിൽ വസ്ത്രം ധരിക്കാനും അഭിനയിക്കാനും ശ്രമിക്കാമായിരുന്നില്ലേ എന്നാണ് രേണുവിനെ വിമർശിക്കുന്നവർ ചോദിക്കുന്നത്. രേണുവിനെ വിമർശിച്ച സെലിബ്രിറ്റികളിൽ രണ്ടുപേർ മഞ്ജു പത്രോസും പ്രിയങ്ക അനൂപുമാണ്. മക്കൾക്ക് നാണക്കേട് വരുന്ന രീതിയിൽ പ്രവർത്തിക്കില്ലെന്ന് ഇരുവരും പരസ്യമായി പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ പ്രിയങ്കയേയും മഞ്ജുവിനേയും കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മക്കളുടെ ഇമോഷണൽ സേഫ്റ്റിക്ക് പ്രാധാന്യം നൽകുന്ന അമ്മമാരാണ് എന്നതുകൊണ്ടാണ് പ്രിയങ്കയോടും മഞ്ജു പത്രോസിനോടുമൊക്കെ ഒരു ഇഷ്ടം തോന്നുന്നതെന്ന് കുറിപ്പിൽ ഒരു ഫേസ്ബുക്ക് യൂസർ കുറിച്ചു. മാത്രമല്ല പേര് പറയാതെ രേണുവിനെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്.
കുറിപ്പ് ഇങ്ങനെയായിരുന്നു... പ്രിയങ്കയോടും മഞ്ജു പത്രോസിനോടുമൊക്കെ ഒരു ഇഷ്ടം തോന്നുന്നത് അവർ അവരുടെ മക്കളെ കൺസിഡർ ചെയ്യുന്ന രീതി കണ്ടിട്ടാണ്. ചേച്ചി ഗോവയിൽ പോകുന്നുണ്ടെങ്കിൽ ബിക്കിനി ഇടുമോ? എന്ന ചോദ്യത്തിന് എന്റെ വളർന്ന് വരുന്ന മോന് അന്തസോടെ ഇതെന്റെ അമ്മയാണെന്ന് ചൂണ്ടി കാണിക്കാൻ പറ്റിയ എല്ലാ ഡ്രെസ്സും ഇടും എന്നാണ് പ്രിയങ്ക മറുപടി പറയുന്നത്.
നാളെ ഒരിക്കൽ ഇതല്ലേ നിന്റെ അമ്മയെന്ന് ചോദിക്കുമ്പോൾ അവന്റെ മുഖം മാറരുത് എന്നും കൂടി പ്രിയങ്ക പറയുന്നുണ്ട്. അതായത് സമൂഹം എന്ത് പറയും എന്നതിനെയല്ല പ്രിയങ്ക പരിഗണിക്കുന്നത്. തന്റെ മകന് എന്ത് ബുദ്ധിമുട്ടാകും എന്ത് ബുദ്ധിമുട്ട് ആവില്ല എന്നത് മാത്രമാണ് പ്രിയങ്കയുടെ പരിഗണന. കുട്ടികളുടെ ഇമോഷണൽ സേഫ്റ്റി വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഇവിടെ പ്രിയങ്ക ആണെങ്കിലും മഞ്ജു പത്രോസ് ആണെങ്കിലും ശരി.
കുട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന രീതിയിൽ തങ്ങൾ കെയർലെസ്സായി ജീവിക്കില്ല എന്നുള്ള ഒരു ഉറപ്പ് അവർ അവരുടെ മക്കൾക്ക് നൽകാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് മെച്വേർ പേരെന്റിങ് മൈൻഡ്സെറ്റ്. പിന്നെ വേറെ ഒന്ന് കൂടിയുണ്ട്. ഇത്തരത്തിൽ ചില വസ്ത്രങ്ങൾ കണ്ട് കുട്ടികൾക്ക് അയ്യേ ഫീൽ വരുന്നുണ്ടെങ്കിൽ അതിന് സമൂഹം കൂടി പങ്കാളികൾ അല്ലേ എന്ന ചോദ്യം വന്നേക്കാം.
അതും ശരിയാണ്. അതിന് സമൂഹം കൂടി പങ്കാളികളാണ്. അതിനാൽ കുട്ടികളെ ജഡജ് ചെയ്യാത്ത രീതിക്കുള്ള മൈൻഡ്സെറ്റ് പഠിപ്പിക്കുക. കൂടെ അവർക്ക് വസ്ത്രങ്ങളുടെ പേരിൽ അൺസേഫ് ഫീൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതൊക്കെ ഐഡിയൽ പാരന്റിങിൽ ഉൾപ്പെടുന്നതാണ്. അപ്പോഴും ശ്രദ്ധിക്കേണ്ടത് ഒപ്പം നിൽക്കുന്ന കുട്ടികളെ പരിഗണിക്കാതിരിക്കാൻ മറക്കരുത് എന്നതാണ്.
ഒരു അമ്മയായും അതേസമയം ഒരു വ്യക്തിയായും ഒരേ അളവിൽ ഉത്തരവാദിത്തത്തോടെ ജീവിക്കാൻ ശ്രമിക്കുക എന്നത് വിലപ്പെട്ടതും ഗൗരവമുള്ളതുമായ കാര്യമാണ് എന്നായിരുന്നു കുറിപ്പ്. സബ്സ്ക്രിബിഷൻ ഓപ്ഷൻ ആക്ടീവാക്കിയശേഷമാണ് രേണു കൂടുതൽ ഗ്ലാമറസായി സോഷ്യൽമീഡിയയില്ഡ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മകൻ കിച്ചു രേണുവുമായുള്ള എല്ലാ കോൺടാക്ടും ഉപേക്ഷച്ച മട്ടാണ്.
സുധിയുടെ മൂന്നാം വിവാഹമായിരുന്നു രേണുവുമായി. റിതുൽ എന്നൊരു മകനാണ് ഈ ബന്ധത്തിൽ രേണുവിന് ഉള്ളത്. സബ്സ്ക്രിബ്ഷൻ വഴി മാസം ലക്ഷങ്ങളാണ് രേണു സമ്പാദിക്കുന്നത്. രണ്ടായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സാണ് രേണുവിന് ഉള്ളത്.


Click it and Unblock the Notifications


